/indian-express-malayalam/media/media_files/2025/02/23/AbWZO84oXODJG3iKfpPv.jpg)
രോഹിത് ശർമ, മുഹമ്മദ് ഷമി Photograph: (ഫയൽ ഫോട്ടോ)
ചാംപ്യൻസ് ട്രോഫിയിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ ഫീൽഡ് ചെയ്യവെ ഇന്ത്യയെ ആശങ്കപ്പെടുത്തി രണ്ട് സൂപ്പർ താരങ്ങളെ അലട്ടി ഫിറ്റ്നസ് പ്രശ്നം. മുഹമ്മദ് ഷമി, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവരാണ് ഗ്രൗണ്ടിൽ വെച്ച് ഫിറ്റ്നസ് പ്രശ്നം നേരിട്ടത്. ഇരുവരും കളി തുടർന്നെങ്കിലും ടൂർണമെന്റിലെ മുൻപോട്ട് പോക്കിൽ ഇവരുടെ ഫിറ്റ്നസ് പ്രശ്നം ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.
പാക്കിസ്ഥാന് എതിരെ ആദ്യ ഓവറിൽ അഞ്ച് വൈഡ് ആണ് മുഹമ്മദ് ഷമി എറിഞ്ഞത്. പിന്നാലെ ഡഗൗട്ടിലേക്ക് പോയി മുഹമ്മദ് ഷമി ഷൂസ് മാറി വന്നു. എന്നാൽ പിന്നാലെ ഇടത് കാലിൽ പ്രശ്നം നേരിട്ടതോടെ ഷമിയെ ടീം ഫിസിയോ ഗ്രൗണ്ടിലെത്തി പരിശോധിച്ചു. ഫിസിയോയ്ക്ക് ഒപ്പം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ ഷമി ഏതാനും ഓവർ കഴിഞ്ഞ് മൈതാനത്തേക്ക് തിരിച്ചെത്തി പന്തെറിഞ്ഞത് ഇന്ത്യക്ക് ആശ്വാസമായി.
എന്നാൽ ഷമി പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തോ എന്ന സംശയം ഉയരുന്നുണ്ട്. ഷമിയുടെ ഫിറ്റ്നസ് പ്രശ്നം അലട്ടുന്നതിന് ഇടയിലാണ് രോഹിത് ശർമയ്ക്ക് ഹാംസ്ട്രിങ് പ്രശ്നം നേരിട്ടത്. പാക്കിസ്ഥാന്റെ ബാറ്റിങ്ങിന്റെ സമയം വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് ചുമതല നൽകി രോഹിത് കുറച്ച് സമയത്തേക്ക് ഗ്രൗണ്ട് വിട്ടിരുന്നു. ഇതോടെയാണ് രോഹിത്തിന്റെ ഫിറ്റ്നസിനെ ചൊല്ലി ആദ്യം ചോദ്യം ഉയർന്നത്.
10 ഓവറോളം രോഹിത് ഗ്രൗണ്ടിലുണ്ടായിരുന്നില്ല. നടക്കാൻ പ്രയാസപ്പെട്ടിരുന്ന രോഹിത്തിനെയാണ് പിന്നെ ഗ്രൗണ്ടിൽ കണ്ടത്. രോഹിത്തിനെ ഹാംസ്ട്രിങ് പ്രശ്നം അലട്ടുന്നത് കമന്ററി ബോക്സിൽ ഇരുന്ന് ദിനേശ് കാർത്തിക്കും ചൂണ്ടിക്കാണിച്ചു. ബാബർ അസമിന്റെ വിക്കറ്റ് ഇന്ത്യൻ ടീം ആഘോഷിക്കുന്ന സമയം ഇന്ത്യൻ ക്യാപ്റ്റൻ പ്രയാസപ്പെടുകയായിരുന്നു.
പാക്കിസ്ഥാൻ ഇന്നിങ്സിന്റെ 39ാം ഓവറിലും രോഹിത് ശർമയുടെ ഫിറ്റ്നസ് പ്രശ്നം പ്രകടമായി. രവീന്ദ്ര ജഡേജയ്ക്ക് എതിരെ ഖുഷ്ദിൽ ഷാ റിവേഴ്സ് സ്വീപ്പ് കളിച്ചപ്പോൾ പതിയെയാണ് രോഹിത് ഓടിയത്. സ്ക്വയർ ലെഗ്ഗിൽ ഫീൽഡ് ചെയ്തിരുന്ന രോഹിത് പന്ത് ലക്ഷ്യമാക്കി ഓടിയെങ്കിലും ഹാംസ്ട്രിങ് പ്രശ്നം അലട്ടിയതോടെ പിൻവാങ്ങി. ഹൈ ഇന്റൻസിറ്റിയുള്ള ഫീൽഡിങ് പൊസിഷനുകളിൽ നിൽക്കുന്നത് രോഹിത് ഒഴിവാക്കുകയാണ് എന്ന് കമന്റേറ്റർമാരും ചൂണ്ടിക്കാണിച്ചു.
Read More
- Champions Trophy 2025 live: ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ്ങിന്; ടീമിൽ മാറ്റമില്ലാതെ ഇന്ത്യ
- Women Premier League: 23 പന്തിൽ 63 റൺസ്; കൂറ്റനടികളുമായി ചിനെല്ലെ; ഡൽഹിയെ തകർത്ത് യുപി
- England Vs Australia: നിസ്സാരം...! റെക്കോർഡ് ചെയ്സിങ് ജയവുമായി ഓസ്ട്രേലിയയുടെ തൂക്കിയടി
- Kerala Blasters: നിലംതൊടീക്കാതെ പറത്തി ഗോവയും; 2-0ന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us