/indian-express-malayalam/media/media_files/uploads/2021/02/R.Pant_.jpg)
ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ റിഷഭ് പന്തിന് കിടിലനൊരു ഇരട്ടപ്പേര് വീണിരിക്കുകയാണ്. ഇന്ത്യൻ ടീമിലെ പയ്യനായ പന്തിനെ സ്‌പെെഡർമാൻ എന്നാണ് ആരാധകരടക്കം ട്രോളുന്നത്. വിക്കറ്റിനു പിന്നിൽ നിന്ന് 'സ്‌പെെഡർമാൻ..,സ്‌പെെഡർമാൻ' എന്ന സൂപ്പർഹിറ്റ് പാട്ട് പാടിയതാണ് പന്തിന് ഈ ഇരട്ടപ്പേര് ലഭിക്കാൻ കാരണം. ഇപ്പോൾ ഇതാ, താൻ അക്ഷരാർത്ഥത്തിൽ സ്‌പെെഡർമാൻ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം.
#ValentinesDay Tip from Pant:
Latch on to your love the way he latches on to this catch! #INDvENGpic.twitter.com/C8gBaEZgSV
— Hotstar USA (@Hotstarusa) February 14, 2021
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ കിടിലനൊരു ക്യാച്ച് സ്വന്തമാക്കിയാണ് പന്ത് കെെയടി നേടുന്നത്. നായകൻ വിരാട് കോഹ്‌ലി അടക്കമുള്ള ഇന്ത്യൻ താരങ്ങൾ പന്തിന്റെ ക്യാച്ച് കണ്ട് അതിശയിച്ചു. എത്ര അഭിനന്ദിച്ചിട്ടും സഹതാരങ്ങൾക്ക് മതിയായില്ല.
Read Also: സ്റ്റോക്സിനും പോപ്പിനും രക്ഷിക്കാനായില്ല; അടിതെറ്റി ഇംഗ്ലണ്ട്
ഇംഗ്ലണ്ട് താരം ഒലി പോപ്പിനെ പുറത്താക്കിയ ക്യാച്ചാണ് പ്രശംസിക്കപ്പെട്ടത്. മുഹമ്മദ് സിറാജിന്റെ ആദ്യ ഓവറിലെ ആദ്യ പന്തിൽ പോപ്പ് ലെഗ് സൈഡിൽ ഒരു ഡെലിവറിക്ക് ശ്രമിച്ചതാണ്. പന്ത് ബാറ്റിൽ നേരിയ രീതിയിൽ ഉരസി പിന്നിലേക്ക്. വിക്കറ്റ് കീപ്പർ റിഷഭ് പന്ത് തന്റെ ഇടതുവശത്തേക്ക് ഡൈവ് ചെയ്‌താണ് അസാധ്യമെന്ന് തോന്നിയ ക്യാച്ച് സ്വന്തമാക്കിയത്. പന്ത് കൈയിൽ നിന്ന് തെറിച്ചെങ്കിലും വീണ്ടും കൈപിടിയിലാക്കി റിഷഭ് പന്ത് പോപ്പിനെ മടക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
Moeen Ali gone! Another great catch, this time by Rahane off the bowling of Axar Patel #INDvsENG#ENGvIND#cricket#wicketpic.twitter.com/D4QvaHxrfP
— AmirCXN (@cxn_amir) February 14, 2021
ഇംഗ്ലണ്ട് താരം മോയീൻ അലിയെ പുറത്താക്കിയ ക്യാച്ചും മനോഹരമാണ്. അജിങ്ക്യ രഹാനെയാണ് ഈ ക്യാച്ച് സ്വന്തമാക്കിയത്. അക്ഷർ പട്ടേൽ എറിഞ്ഞ പന്ത് മോയീൻ അലിയുടെ ബാറ്റിൽ തട്ടി റിഷഭ് പന്തിന്റെ തുടയിൽ തട്ടിയ ശേഷമാണ് രഹാനെയുടെ അടുത്തേക്ക് എത്തി. ഫുൾ സ്ട്രെച്ച്‌ഡ് ഡൈവിലൂടെ ഉഗ്രനൊരു ക്യാച്ചാണ് രഹാനെ സ്വന്തമാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.