അശ്വിന് അഞ്ച് വിക്കറ്റ്; ഇംഗ്ലണ്ടിനെ കറക്കിവീഴ്‌ത്തി ഇന്ത്യ

അഞ്ച് വിക്കറ്റ് പ്രകടനവുമായി ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത് സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ ആണ്. 23.5 ഓവറിൽ 43 റൺസ് വഴങ്ങിയാണ് അശ്വിൻ അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയത്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് മേല്‍ക്കൈ. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്‌ക്ക് 195 റൺസിന്റെ ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 329 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് 134 റൺസെടുക്കുമ്പോഴേക്കും എല്ലാ വിക്കറ്റുകളും നഷ്ടമായി. അഞ്ച് വിക്കറ്റ് പ്രകടനവുമായി ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത് സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ ആണ്. 23.5 ഓവറിൽ 43 റൺസ് വഴങ്ങിയാണ് അശ്വിൻ അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയത്.

ഇഷാന്ത് ശർമ, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് സ്വന്തമാക്കി. സ്‌പിന്നിനെ തുണയ്‌ക്കുന്ന പിച്ചിൽ ബൗളർമാരെ കൃത്യമായി ഉപയോഗിച്ച നായകൻ വിരാട് കോഹ്‌ലിയും കിടിലൻ ക്യാച്ചുകളിലൂടെ ഇംഗ്ലണ്ടിന്റെ പതനത്തിനു ആക്കം കൂട്ടിയ റിഷഭ് പന്ത്, അജിങ്ക്യ രഹാനെ എന്നിവരും പ്രശംസ അർഹിക്കുന്നു.

Axar Patel and R Ashwin struck in quick succession before Tea to leave England eight down

107 പന്തിൽ നിന്ന് 42 റൺസുമായി പുറത്താകാതെ നിന്ന ബെൻ ഫോക്‌സ് മാത്രമാണ് ഇംഗ്ലണ്ടിനായി നേരിയ ചെറുത്തുനിൽപ്പ് നടത്തിയത്. ഒലി പോപ്പ് 22 റൺസും ബെൻ സ്റ്റോക്‌സ് 18 റൺസും സിബ്‌ലി 16 റൺസും നേടി. മറ്റാർക്കും കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചില്ല. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ബാറ്റിങ് ആരംഭിച്ചു.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 329 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു. രണ്ടാം ദിനമായ ഇന്ന് 300ന് ആറ് എന്ന നിലയിൽ മത്സരം പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് 29 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ അവശേഷിച്ച വിക്കറ്റുകൾകൂടി നഷ്‌ടമായി. അഞ്ച് റൺസെടുത്ത അക്ഷർ പട്ടേലിന്റെ വിക്കറ്റാണ് ഇന്ന് ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായത്. പിന്നാലെ ഇഷാന്തിനെയും അലി തന്നെ കൂടാരം കയറ്റി. കുൽദീപ് യാദവിനെയും മുഹമ്മദ് സിറാജിനെയും ഒല്ലി സ്റ്റോൺ ഫോക്സിന്റെ കൈകളിലെത്തിക്കുകയായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ റിഷഭ് പന്ത് 58 റൺസുമായി പുറത്താകാതെ നിന്നു.

Also Read: വ്യക്തമായി പരിശോധിക്കാതെ നോട്ടൗട്ട് വിളിച്ചു; തേർഡ് അമ്പയറിനെതിരെ രൂക്ഷ വിമർശനം

ടോസ് ലഭിച്ച ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിനുമുമ്പ് തന്നെ ഓപ്പണർ ശുഭ്‌മാൻ ഗില്ലിനെ നഷ്ടമായത് തിരിച്ചടിയായെങ്കിലും രോഹിത് ശർമ രക്ഷകനാവുകയായിരുന്നു. രണ്ടാം വിക്കറ്റിൽ പുജാരയ്ക്കൊപ്പം ചേർന്ന് 85 റൺസിന്റെ കൂട്ടുകെട്ട് തീർത്ത താരം ഇന്ത്യൻ സ്കോർബോർഡ് ചലിപ്പിച്ചു. 21 റൺസുമായി പുജാര പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ നായകൻ കോഹ്‌ലിയും പൂജ്യത്തിന് കൂടാരം കയറി.

R Ashwin struck off the last ball before Lunch to dismiss Dan Lawrence

അപ്പോഴും ക്രീസിൽ നിലയുറപ്പിച്ച രോഹിത് രഹാനെയെ കൂട്ടുപിടിച്ചാണ് പിന്നീട് മുന്നോട്ട് പോയത്. ടീം സ്കോർ 147ൽ എത്തിയപ്പോഴേക്കും രോഹിത്തും സെഞ്ചുറി തികച്ചു. അതുവരെ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ രോഹിത് ഇതോടെ ചുവട് മാറ്റി. ഇംഗ്ലിഷ് ബോളർമാരെ ഭംഗിയായി നേരിട്ട രോഹിത് 161 റൺസെടുത്ത ശേഷമാണ് മടങ്ങിയത്. 18 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.

Also Read: രണ്ടാം ടെസ്റ്റിൽ ബുംറയെ ഒഴിവാക്കി സിറാജിനെ ഉൾപ്പെടുത്തിയത് എന്തുകൊണ്ട് ശരിയായ തീരുമാനമാകുന്നു?

രോഹിത്തിന് പിന്നാലെ രഹാനെയും മടങ്ങിയതോടെ ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗതയും കുറഞ്ഞു. 67 റൺസുമായി മികച്ച പിന്തുണയാണ് രഹാനെ രോഹിത്തിന് നൽകിയത്.

ഇംഗ്ലണ്ടിനുവേണ്ടി മൊയിൻ അലി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഒല്ലി സ്റ്റോൺ മൂന്ന് വിക്കറ്റും സ്വന്തമാക്ക. ജാക്ക് ലീച്ചിന് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ നായകൻ ജോ റൂട്ട് ഒരു വിക്കറ്റും സ്വന്തമാക്കി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england second test day 2 live updates

Next Story
വ്യക്തമായി പരിശോധിക്കാതെ നോട്ടൗട്ട് വിളിച്ചു; തേർഡ് അമ്പയറിനെതിരെ രൂക്ഷ വിമർശനം
The moderation of comments is automated and not cleared manually by malayalam.indianexpress.com