/indian-express-malayalam/media/media_files/uploads/2023/02/tendulkar.jpg)
വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ലേലം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം തകര്‍പ്പന്‍ സിക്‌സര്‍ പറത്തുന്ന പെണ്‍കുട്ടിയുടെ വീഡിയോ പങ്കിട്ട് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. തന്റെ ട്വിറ്ററിലാണ് ക്രിക്കറ്റ് മത്സരത്തിനിടെ മികച്ച ബാറ്റിങ് കാഴ്ചവെച്ച കുട്ടിയുടെ വീഡിയോ പങ്കിട്ട് സച്ചിന്‍ അഭിനന്ദിച്ചത്. ''നിങ്ങളുടെ ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു'' സച്ചിന്‍ കുറിച്ചു.
വീഡിയോയില്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതും പെണ്‍കുട്ടി ഒരു കെട്ടിടത്തിന് മുകളിലേക്ക് പന്ത് അടിച്ചിടുന്നതാണ്. വീഡിയോയില്‍ മൈതാനത്ത് നിന്ന കുട്ടിക സിക്‌സ് എന്ന് പറയുന്നതും കേള്‍ക്കാം. ഒരു ദിവസം നീണ്ടുനിന്ന ഡബ്ല്യുപിഎല്‍ ലേലം തിങ്കളാഴ്ച സമാപിച്ചിരുന്നു. സ്മൃതി മന്ദാനയാണ് ലേലത്തിലെ ഏറ്റവും വിലയേറിയ താരം 3.4 കോടിയാണ് താരം സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ ആഷ് ഗാര്‍ഡ്നറിന് 3.2 കോടി. കോടിയും ലഭിച്ചു. മാര്‍ച്ച് നാലിന് ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഗുജറാത്ത് ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലീഗ് ആരംഭിക്കുന്നത്. മൊത്തം 20 ലീഗ് മത്സരങ്ങളും 2 പ്ലേ ഓഫ് മത്സരങ്ങളും 23 ദിവസങ്ങളിലായി നടക്കും.
Kal hi toh auction hua.. aur aaj match bhi shuru? Kya baat hai. Really enjoyed your batting. 🏏👧🏼#CricketTwitter#WPL@wplt20
— Sachin Tendulkar (@sachin_rt) February 14, 2023
(Via Whatsapp) pic.twitter.com/pxWcj1I6t6
നേരത്തെ വൈറലായ വീഡിയോയില്‍ ബൗണ്ടറിക്കരികെ മികച്ച ക്യാച്ച് എടുക്കുന്ന പുരുഷ താരത്തിന്റെ വീഡയോയും സച്ചിന്‍ പങ്കിട്ടിരുന്നു. ബാറ്റര്‍ സിക്സ് ലക്ഷ്യം വെച്ച പന്ത് ബൗണ്ടറിയില്‍ പറന്നു പിടിക്കുന്ന ഫീല്‍ഡര്‍ നിയന്ത്രണം തെറ്റി ബൗണ്ടറി ലൈനിന് പുറത്തേക്ക് പോകുമ്പോള്‍ പന്ത് പതിവുപോലെ വായുവില്‍ ഉയര്‍ത്തിയിട്ടു. എന്നാല്‍ ഉയര്‍ത്തിയിട്ട പന്ത് പോയത് ബൗണ്ടറിക്ക് പുറത്തായിരുന്നു. ഈ പന്ത് നിലത്തുവീഴും മുമ്പ് ഫുട്ബോളിലെ ബൈസിക്കിള്‍ കിക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വായുവില്‍ ഉയര്‍ന്നുചാടി കാലുകള്‍ കൊണ്ട് തട്ടി പന്ത് കൈയ്യിലൊതുക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു പക്ഷെ ഒരു പ്രൊഫഷണല്‍ മത്സരത്തില്‍ അത് തീര്‍ച്ചയായും നോട്ടൗട്ട് നല്‍കുമായിരുന്നു, കാരണം പന്ത് ചവിട്ടുമ്പോള്‍, ഫീല്‍ഡറുടെ കാലുകള്‍ ബൗണ്ടറിക്ക് പുറത്ത് നിലത്ത് സ്പര്‍ശിക്കുന്നതായാണ് കണുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.