/indian-express-malayalam/media/media_files/uploads/2022/03/Jadeja.jpg)
Photo: Facebook/ Indian Cricket Team
ശ്രീലങ്കക്കെതിരെ മൊഹാലിയിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ 175 റൺസും ഒമ്പത് വിക്കറ്റും നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ പുരുഷ ടെസ്റ്റ് ക്രിക്കറ്ററായി മാറിയിരിക്കുകയാണ് രവീന്ദ്ര ജഡേജ. മത്സരത്തിൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയെ ഇന്നിംഗ്‌സിനും 222 റൺസിനും വിജയത്തിലേക്ക് നയിച്ചത് ജഡേജയുടെ ഈ ഇന്നിങ്‌സ് ആയിരുന്നു.
ഒരു ടെസ്റ്റിൽ ആരും ഇതുവരെ 10 വിക്കറ്റ് നേടുകയും 150 റൺസിൽ കൂടുതൽ റൺസ് നേടുകയും ചെയ്‌തിട്ടില്ല, എന്നാൽ ഒരു ടെസ്റ്റ് കളിക്കാരൻ കുറഞ്ഞത് 150 റൺസ് നേടുകയും ഒരു ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേടുകയും ചെയ്യുന്ന ആറാമത്തെ സംഭവമാണിത്. 1973ൽ ന്യൂസിലൻഡിനെതിരെ മുഷ്താഖ് മുഹമ്മദ് 201 റൺസും ബോളിങ്ങിൽ അഞ്ച് വിക്കറ്റും നേടിയ ശേഷം ആദ്യമാണിത്.
2012ൽ അരങ്ങേറ്റം കുറിച്ച രവീന്ദ്ര ജഡേജ ഇന്ത്യക്കായി 58 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്, 36.46 ശരാശരിയിൽ 2,370 റൺസ് നേടിയിട്ടുണ്ട്. 10 അഞ്ച് വിക്കറ്റുകൾ ഉൾപ്പെടെ 241 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
Best spin bowling all rounder? Certainly, no one comes close to @imjadeja at the moment!
— Irfan Pathan (@IrfanPathan) March 6, 2022
ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ മികച്ച അഞ്ച് ഓൾറൗണ്ട് പ്രകടനങ്ങൾ ഇതാ:
പുറത്താകാതെ 175 റൺസും, ബോളിങ്ങിൽ 5/41, 4/46 പ്രകടനവും; ശ്രീലങ്കക്കെതിരെ മൊഹാലിയിൽ, 2022
മൊഹാലിയിൽ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ, രവീന്ദ്ര ജഡേജ പുറത്താകാതെ 175 റൺസ് നേടി, തന്റെ ഇടംകൈയ്യൻ സ്പിൻ ബോളിങ്ങിലൂടെ ഒമ്പത് വിക്കറ്റ് നേട്ടവും സ്വന്തമാക്കി, ടെസ്റ്റ് ചരിത്രത്തിൽ ഒരു ടെസ്റ്റിൽ 150+ റൺസും ഒമ്പത് വിക്കറ്റുകളും നേടുന്ന ആദ്യ പുരുഷ കളിക്കാരനായി മാറി.
ICYMI: From hunger for big tons to some Pushpa celebrations 🔥 👍
— BCCI (@BCCI) March 6, 2022
After his superb 175* in the 1st @Paytm#INDvSL Test, @imjadeja chats with @mayankcricket about his batting mindset & more. 👌 - By @Moulinparikh
Full interview 🔽 https://t.co/8wKNw3KLUGpic.twitter.com/0N32WcGVl8
പുറത്താകാതെ 70 റൺസും, ബോളിങ്ങിൽ 2/85, 5/152 പ്രകടനവും; ശ്രീലങ്കക്കെതിരെ കൊളംബോയിൽ, 2017
207-ൽ കൊളംബോയിൽ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ, രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് മികവിൽ ഇന്ത്യ ഒരു ഇന്നിംഗ്സിനും 53 റൺസിനും ആതിഥേയരായ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. ജഡേജ 85 പന്തിൽ 70 റൺസെടുത്തപ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 622 റൺസെടുത്തു. ചേതേശ്വർ പൂജാര (133), അജിങ്ക്യ രഹാനെ (132) എന്നിവർ ഇന്ത്യക്കായി സെഞ്ചുറി നേടി. ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്‌സിൽ, ജഡേജ (2/84) ആർ അശ്വിൻ (5/69) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ആതിഥേയർ 183 ന് പുറത്തായി. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സിൽ, ജഡേജ (5/152) അഞ്ച് വിക്കറ്റ് നേടി.
63 റൺസും, ബോളിങ്ങിൽ 1/57 3/24 പ്രകടനവും; ഓസ്‌ട്രേലിയക്ക് എതിരെ ധർമശാലയിൽ, 2017
/indian-express-malayalam/media/media_files/uploads/2022/03/Ravindra-Jadeja-vs-Australia.jpg)
ധർമശാലയിൽ നടന്ന നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ്, ക്യാപ്റ്റൻ എന്ന നിലയിൽ അജിങ്ക്യ രഹാനെയുടെ ആദ്യ ടെസ്റ്റ് ആയിരുന്നു, പരുക്ക് മൂലം വിരാട് കോഹ്‌ലി കളിച്ചിരുന്നില്ല. ആ മത്സരത്തിൽ ഒന്നാം ഇന്നിംഗ്‌സിൽ ഒരു വിക്കറ്റ് മാത്രമാണ് ജഡേജയ്ക്ക് ലഭിച്ചത്. എന്നാൽ രവിചന്ദ്രൻ അശ്വിന്റെ വിക്കറ്റ് വീണ ശേഷം ജഡേജ ബാറ്റിങ്ങിനെത്തുമ്പോൾ ഇന്ത്യ 221/6 എന്ന നിലയിൽ ആടിയുലയുകയായിരുന്നു, ഓസ്‌ട്രേലിയയ്ക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നൽകുമെന്ന ഘട്ടത്തിലായിരുന്നു ഇന്ത്യ ഇന്ത്യ. എന്നാൽ 63 റൺസ് നേടിയ ജഡേജ ഇന്ത്യയെ 332 റൺസിൽ എത്തിച്ചു. അതിനുശേഷം, ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് എടുക്കുകയും ഇന്ത്യയെ പരമ്പര ജയത്തിലേക്ക് എത്തിക്കുകയും ചെയ്തു.
38, 8 റൺസും, ബോളിങ്ങിൽ 3/55, 5/21 പ്രകടനവും; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മൊഹാലിയിൽ, 2015
ഏറെ നാൾ ടെസ്റ്റ് ടീമിൽ നിന്ന് തഴയപ്പെട്ട ശേഷം ജഡേജയുടെ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവായിരുന്നു ഈ മത്സരം. അദ്ദേഹത്തിന്റെ 38 റൺസായിരുന്നു ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 201 ലെ രണ്ടാമത്തെ ഉയർന്ന സ്‌കോർ, രണ്ടാം ഇന്നിംഗ്‌സിൽ, ദക്ഷിണാഫ്രിക്ക 3/55 എന്ന നിലയിൽ ബാറ്റ് ചെയ്യുമ്പോൾ അശ്വിനൊപ്പം ബോളിങ്ങിനെത്തിയ ജഡേജ 11 ഓവറിൽ 5/21 പ്രകടനം നടത്തുകയും ദക്ഷിണാഫ്രിക്കയെ 109 റൺസിന് പുറത്താക്കുകയും ചെയ്തു.
43 റൺസും, ബോളിങ്ങിൽ 2/40, 5/58 പ്രകടനവും; ഓസ്‌ട്രേലിയക്കെതിരെ ഡൽഹിയിൽ, 2013
/indian-express-malayalam/media/media_files/uploads/2022/03/jadeja_express-file_m.jpg)
ജഡേജയുടെ ആദ്യ പ്ലെയർ ഓഫ് ദ മാച്ച് പ്രകടനമായിരുന്നു ഇത്. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിൽ ഇടങ്കയ്യൻ സ്പിന്നർ 40 റൺസിന് രണ്ട് വിക്കറ്റാണ് നേടിയത്. അതിനുശേഷം, ഏഴാമതായി ബാറ്റിങിനിറങ്ങിയ അദ്ദേഹം 43 റൺസുമായി ഇന്ത്യയെ 272 റൺസിലെത്താൻ സഹായിച്ചു, ഒപ്പം 10 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഉറപ്പിച്ചു. ഓസ്‌ട്രേലിയയുടെ രണ്ടാമത്തെ ഇന്നിങ്സിൽ, ജഡേജ സന്ദർശകരെ അഞ്ച് വിക്കറ്റ് നേട്ടവുമായി വേഗം മടക്കുകയായിരുന്നു (5/58).
51 റൺസും, ബോളിങ്ങിൽ 7/48, 3/106 പ്രകടനവും; ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ, 2016
പൂനെയിൽ ഓസ്‌ട്രേലിയയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ടീം ഇന്ത്യ, ബെംഗളൂരുവിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ 189 റൺസിന് പുറത്തായി. അതിനു പിന്നാലെ ജഡേജ ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയെ എറിഞ്ഞ് വീഴ്ത്തി, 63 റൺസിന് ആറ് വിക്കറ്റാണ് നേടിയത്. ഒരു വിധത്തിൽ പറഞ്ഞാൽ, ഓസ്‌ട്രേലിയൻ ലീഡ് ഉയരുന്നില്ലെന്നും ഇന്ത്യ മത്സരത്തിൽ തുടരുമെന്ന് ഉറപ്പാക്കുകയും ചെയ്യാൻ ഇത് സഹായിച്ചു. രണ്ടാം ഇന്നിംഗ്‌സിൽ 274 റൺസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയക്ക് 187 റൺസിന്റെ വിജയലക്ഷ്യം നൽകുകയും. വെറും 112 റൺസിന് ഓസീസിനെ പുറത്താക്കുകയും ചെയ്തു. 41 റൺസിന് ആറ് വിക്കറ്റുമായി അശ്വിനാണ് ഇത്തവണ ജയം അനായാസമാക്കിയത്.
Also Read: ഒരു ഒന്നൊന്നര ഓള്‍ റൗണ്ടര്‍! സര്‍ ജഡേജ 2.0
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.