scorecardresearch

21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മൂല്യമേറിയ താരമായി രവീന്ദ്ര ജഡേജ

കളിക്കാരുടെ പ്രകടനത്തെ വിസ്ഡന്‍ ക്രിക് വിസ് എന്ന ഒരു വിശകലന ഉപകരണം ഉപയോഗിച്ച് വിലയിരുത്തിയാണ് ജഡേജയെ മൂല്യമേറിയ താരമായി തിരഞ്ഞെടുത്തത്

കളിക്കാരുടെ പ്രകടനത്തെ വിസ്ഡന്‍ ക്രിക് വിസ് എന്ന ഒരു വിശകലന ഉപകരണം ഉപയോഗിച്ച് വിലയിരുത്തിയാണ് ജഡേജയെ മൂല്യമേറിയ താരമായി തിരഞ്ഞെടുത്തത്

author-image
WebDesk
New Update
Ravindra Jadeja, Ravindra Jadeja wisden, Ravindra Jadeja mvp, Ravindra Jadeja India, India cricket news, cricket news, sports news

21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ താരമായി വിസ്ഡന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ തിരഞ്ഞെടുത്തു. പന്തുകൊണ്ട് മാത്രമല്ല ബാറ്റു കൊണ്ടും ഫീല്‍ഡിങ്ങിലും അദ്ദേഹം ടീമിന്റെ പ്രകടനത്തില്‍ പങ്കുവഹിക്കുന്നു. കളിക്കാരുടെ പ്രകടനത്തെ വിസ്ഡന്‍ ക്രിക് വിസ് എന്ന ഒരു വിശകലന ഉപകരണം ഉപയോഗിച്ച് വിലയിരുത്തിയാണ് ജഡേജയെ മൂല്യമേറിയ താരമായി തിരഞ്ഞെടുത്തത്.

Advertisment

ജഡേജയുടെ മൂല്യം 97.3 ആണ്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ മാത്രമാണ് ജഡേജയുടെ മുന്നിലുള്ളത്. ഈ നേട്ടം അദ്ദേഹത്തെ 21-ാം നൂറ്റാണ്ടിലെ മൂല്യമേറിയ രണ്ടാമത്തെ ടെസ്റ്റ് താരമാക്കുന്നു.

Read Also: അവൻ എന്നെ പോലെ അല്ല; കോഹ്‌ലിയെ കുറിച്ച് പറയുമ്പോൾ ഡിവില്ലിയേഴ്‌സിന് നൂറ് നാവ്

"ഇന്ത്യയുടെ സ്പിന്‍ ബോളിങ് ഓള്‍ റൗണ്ടറായ രവീന്ദ്ര ജഡേജ രാജ്യത്തെ ഒന്നാം നമ്പറായത് അത്ഭുതപ്പെടുത്തുന്നുണ്ടാകും. ടെസ്റ്റ് ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പുള്ളതുമല്ല. എന്നിരുന്നാലും, മുന്‍നിര ബോളറായും ആറാമതായി ബാറ്റ് ചെയ്തും മത്സരങ്ങളില്‍ കൂടുതലായി തന്റെ പങ്ക് നല്‍കുന്നു," ക്രിക് വിസിന്റെ ഫ്രെഡ്ഡി വൈല്‍ഡ് വിസ്ഡനോട് പറഞ്ഞു.

Advertisment

"31 വയസ്സുകാരനായ ജഡേജയുടെ ബോളിങ് ശരാശരി 24.62 ആണ്. ഇത് ഷെയ്ന്‍ വോണിന്റേതിനേക്കാള്‍ മികച്ചതാണ്. ബാറ്റിങ് ശരാശരി 35.26 ആണ്. ഇതാകട്ടെ ഷെയ്ന്‍ വാട്‌സന്റേതിനേക്കാള്‍ മികച്ചതും. അദ്ദേഹം ഉന്നത നിലവാരമുള്ള ഒരു ഓള്‍റൗണ്ടര്‍ ആണ്," ഫ്രെഡ്ഡി പറഞ്ഞു.

2009-ല്‍ അരങ്ങേറിയ ജഡേജ 49 ടെസ്റ്റുകളിലും 165 ഏകദിനങ്ങളിലും 49 ടി20യിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

രവീന്ദ്ര ജഡേജയാണോ ക്രുണാല്‍ പാണ്ഡ്യ ആണോ മികച്ചതെന്ന് ട്വിറ്ററില്‍ ആരാധകര്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച ജഡേജ ട്രെന്‍ഡിങ്ങിലാണ്. എങ്കിലും ഇരുവരേയും തമ്മില്‍ താരതമ്യപ്പെടുത്തുന്നത് നീതീകരിക്കാനാകില്ല. കാരണം, പാണ്ഡ്യ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറിയത് 2018-ലാണ്. 18 ട20 മത്സരങ്ങളില്‍ മാത്രമാണ് രാജ്യത്തിനുവേണ്ടി കളിച്ചിട്ടുള്ളത്.

Read in English: Ravindra Jadeja named India’s ‘most valuable player’ of 21st Century

Indian Cricket Team Ravinder Jadeja Cricket Indian Cricket Players

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: