/indian-express-malayalam/media/media_files/2025/03/19/iOyrVP9F4c1WHzhyaut7.jpg)
സഞ്ജു സാംസൺ, രാഹുൽ ദ്രാവിഡ് Photograph: (എക്സ്)
Rajasthan Royals IPL Match Fixing Allegation: ഐപിഎല്ലിൽ തുടർ തോൽവികളിലേക്ക് വീഴുന്നതിനൊപ്പം ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ പരുക്കും. അതിനിടയിൽ ഒത്തുകളി ആരോപണവും എത്തുന്നു. രാജസ്ഥാൻ റോയൽസിന് ആകെ പ്രശ്നങ്ങളാണ്. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഒത്തുകളിച്ചു എന്നാണ് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനിലെ അംഗവും ബിജെപി എംഎൽഎയുമായ ബിഹാനി ആരോപിച്ചത്. ഈ ആരോപണം ഉയരുന്നതിന് ഇടയിൽ ആരാധകരിൽ നിന്ന് ഉയരുന്ന ചോദ്യം രാഹുൽ ദ്രാവിഡിനെ ചൂണ്ടിയാണ്.
രണ്ട് വട്ടം ആണ് രാജസ്ഥാൻ റോയൽസിന് എതിരെ ഒത്തുകളി ആരോപണം ഉയർന്നത്. 2013ൽ ഒത്തുകളി ആരോപണം ഫ്രാഞ്ചൈസിക്ക് എതിരെ ഉയരുകയും രണ്ട് വർഷം ഐപിഎല്ലിൽ നിന്ന് വിലക്ക് നേരിടേണ്ടി വരികയും ചെയ്തു. രാജസ്ഥാൻ റോയൽസിന് എതിരെ ഒത്തുകളി ആരോപണം ഉയർന്നപ്പോഴെല്ലാം ഫ്രാഞ്ചൈസിയിൽ രാഹുൽ ദ്രാവിഡിന്ററെ സാന്നിധ്യം ഉണ്ടായിരുന്നു. ദ്രാവിഡ് മാൻഡ്രേക്ക് ആണോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.
രണ്ട് വട്ടവും രാജസ്ഥാൻ റോയൽസിന് എതിരെ ഒത്തുകളി ആരോപണം ഉയർന്നപ്പോഴും രാഹുൽ ദ്രാവിഡിന് അതിൽ പങ്കുണ്ടെന്ന രീതിയിൽ ആരാധകരിൽ നിന്ന് പ്രതികരണം ഒന്നും വന്നിട്ടില്ല. കാരണം ഇന്ത്യൻ വൻമതിലിൽ ആരാധകർക്ക് അത്രയും വിശ്വാസമുണ്ട്. ദ്രാവിഡ് വരുമ്പോഴാണോ രാജസ്ഥാന് ഈ കാലക്കേട് എന്ന ചോദിച്ച് ഇന്ത്യൻ മുൻ താരത്തെ ട്രോളുകയാണ് ആരാധകർ.
2013ലെഐപിഎല്ലിലെ ഒത്തുകളി വിവാദം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരന്നു. രാജസ്ഥാൻ റോയല്‍സ് ടീമിലെ ചില കളിക്കാര്‍ വാതുവയ്പുകാരില്‍ നിന്നും പണം വാങ്ങി ഒത്തുകളിച്ചു എന്നായിരുന്നു ആരോപണം വന്നത്. മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തുള്‍പ്പെടെ മൂന്നു താരങ്ങള്‍ അന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. ഇവർക്ക് പിന്നാലെ ബിസിസിഐയുടെ വിലക്കും നേരിട്ടു.
ഈ സംഭവത്തിൽ രാജസ്ഥാൻ റോയൽസിന് പുറമെ ചെന്നൈ സൂപ്പർ കിങ്സിലെ ഗുരുനാഥ് മെയ്യപ്പനും ഒത്തുകളിയിൽ പങ്കുള്ളതായി തെളിഞ്ഞിരുന്നു. ഇതോടെ ചെന്നൈ സൂപ്പർ കിങ്സിനും ഐപിഎല്ലിൽ നിന്ന് രണ്ട് വർഷത്തെ വിലക്ക് നേരിട്ടു.
2013ൽ രാജസ്ഥാൻ ഒത്തുകളി ആരോപണത്തിൽ കുരുങ്ങുമ്പോൾ രാഹുൽ ദ്രാവിഡായിരുന്നു ടീമിനെ നയിച്ചിരുന്നത്. ഇപ്പോൾ സഞ്ജു സാംസണിന്റെ കീഴിലെ രാജസ്ഥാൻ റോയൽസിന് എതിരെ ഒത്തുകളി ആരോപണം വരുമ്പോൾ ടീമിന്റെ പരിശീലകന്റെ റോളിലാണ് ദ്രാവിഡ്.
Read More
- DC vs LSG: ഗുജറാത്തിനൊപ്പം കട്ടയ്ക്ക് ഡൽഹി; ലക്നൗ വീണ്ടും തോറ്റു
- Rohit Sharma IPL: രോഹിത് ശർമ മുംബൈ ഇന്ത്യൻസ് വിടുമോ? അതൃപ്തി വ്യക്തമാക്കി പ്രതികരണം
- MS Dhoni IPL: വാഷിങ് മെഷീനിലാണോ ലസ്സി ഉണ്ടാക്കി കുടിക്കുന്നത്? ധോണിയുടെ മറുപടി
- കോഹ്ലി ഈ കാണിക്കുന്നതൊന്നും അധികൃതർ കാണുന്നില്ലേ? പിഴ ശിക്ഷയിൽ നിന്ന് എങ്ങനെ ഒഴിവാകുന്നു?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.