/indian-express-malayalam/media/media_files/uploads/2020/09/Rahul-Tewatia.jpg)
ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടിയതിന്റെ സന്തോഷത്തിലാണ് രാഹുൽ തെവാട്ടിയ. തന്നെ ടീമിലെടുത്ത വിവരം തെവാട്ടിയ അറിഞ്ഞത് ഏറെ വൈകിയാണ്. അപ്രതീക്ഷിതമായ സന്തോഷവാർത്ത തന്നെ തേടിയെത്തിയത് എങ്ങനെയെന്ന് വിവരിക്കുകയാണ് താരം.
വിജയ് ഹസാരെ ടൂർണമെന്റിനായുള്ള ഒരുക്കത്തിലായിരുന്നു രാഹുൽ തെവാട്ടിയ. ടീം പ്രഖ്യാപനം നടന്ന സമയത്ത് താരം ഹോട്ടൽ റൂമിലായിരുന്നു. വിജയ് ഹസാരെ ടൂർണമെന്റിനായുള്ള ഹരിയാന ടീം അംഗമാണ് തെവാട്ടിയ. ഹരിയാന ടീമിലെ മറ്റൊരു അംഗവും ഇന്ത്യൻ ദേശീയ ടീം താരവുമായ യുസ്‌വേന്ദ്ര ചഹലാണ് ടി 20 സ്‌ക്വാഡിൽ എടുത്ത വിവരം തെവാട്ടിയയെ അറിയിക്കുന്നത്.
/indian-express-malayalam/media/post_attachments/d40PBlR5N8EXEODtt6jE.jpg)
"ടി 20 സ്‌ക്വാഡിൽ ഞാനും ഉണ്ടെന്ന് ചഹലാണ് എന്നെ അറിയിച്ചത്. ഞാൻ ഇക്കാര്യം വിശ്വസിച്ചില്ല. എന്നെ ഇവർ പറ്റിക്കാൻ നോക്കുകയാണെന്നാണ് ആദ്യം കരുതിയത്. എന്നെ ഇപ്പോൾ ടീമിലെടുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മോഹിത് ശർമയും എന്റെ മുറിയിലെത്തി ടി 20 സ്‌ക്വാഡിൽ ഉള്ള വിവരം അറിയിച്ചു. അപ്പോഴും എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. എല്ലാവരും ചേർന്ന് പ്രാങ്ക് നടത്തുകയാണെന്നാണ് എനിക്ക് തോന്നിയത്. പിന്നീട് ചഹൽ ഫോണിൽ ടീം സ്‌ക്വാഡിന്റെ വിവരങ്ങൾ കാണിച്ചു. സ്‌ക്വാഡിൽ എന്റെ പേരും കാണിച്ചുതന്നു. അപ്പോഴാണ് ഞാൻ ഇക്കാര്യം വിശ്വസിച്ചത്," തെവാട്ടിയ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
Read Also: ടി 20 ടീമിൽ ഇടം നേടാതെ സഞ്ജു; തിരിച്ചടിയായത് എന്തെല്ലാം?
ഐപിഎല്ലിലെ പ്രകടനമാണ് രാഹുൽ തെവാട്ടിയയ്‌ക്ക് ടി 20 പരമ്പരയ്‌ക്കുള്ള സ്‌ക്വാഡിൽ അംഗമാകാൻ വഴിയൊരുക്കിയത്. 34 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 366 റൺസും 24 വിക്കറ്റും താരം നേടിയിട്ടുണ്ട്. 53 റൺസാണ് ഏറ്റവും ഉയർന്ന സ്‌കോർ. 30.5 ആണ് ബാറ്റിങ് ശരാശരി.
ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി, രോഹിത് ശർമ, കെ.എൽ രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്, ഇഷാൻ കിഷൻ, യുസ്‌വേന്ദ്ര ചാഹൽ, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രാഹുൽ തെവാട്ടിയ, ടി നടരാജൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, നവ്ദീപ് സൈനി, ഷാർദുൽ ഠാക്കൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us