/indian-express-malayalam/media/media_files/uploads/2021/11/rahul-ruled-out-of-nz-test-series-due-to-injury-585075-FI.jpg)
ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇന്ത്യയ്ക്ക് തിരിച്ചടി. ട്വന്റി 20 മത്സരത്തിന് ശേഷം പരിക്കേറ്റ ഓപ്പണര്‍ കെ.എല്‍. രാഹുലിന് പരമ്പര നഷ്ടമാകും. ഇടതു തുടയിലുണ്ടായ പേശി വലിവ് മൂലമാണ് താരത്തിന് വിശ്രമം അനുവദിച്ചിരിക്കുന്നതെന്ന് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) അറിയിച്ചു.
രാഹുലിന്റെ പകരക്കാരനായി സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായും ബിസിസിഐ അറിയിച്ചു. ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന പരിശീലനത്തില്‍ രാഹുല്‍ പങ്കെടുത്തിരുന്നില്ല. ഓപ്പണര്‍ മായങ്ക് അഗര്‍വാളിനൊപ്പം ഷുഭ്മാന്‍ ഗില്ലും, ഉപനായകന്‍ ചേതേശ്വര്‍ പൂജരായും ബാറ്റിങ് പരിശീനത്തില്‍ ഏര്‍പ്പെട്ടു.
NEWS - Suryakumar Yadav replaces KL Rahul in India's Test squad.
— BCCI (@BCCI) November 23, 2021
KL Rahul has sustained a muscle strain on his left thigh and has been ruled out of the upcoming 2-match Paytm Test series against New Zealand.
More details here -https://t.co/ChXVhBSb6H#INDvNZ@Paytmpic.twitter.com/uZp21Ybajx
സൂര്യകുമാര്‍ യാദവ് അല്ലെങ്കില്‍ ശ്രേയസ് അയ്യര്‍ തീര്‍ച്ചയായും പരമ്പരയിലൂടെ ടെസ്റ്റ് അരേങ്ങേറ്റം കുറിച്ചേക്കും. രാഹുലിന്റെ അഭാവത്തില്‍ ഗില്‍ ഓപ്പണിങ് സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തിയേക്കും. ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചിരിക്കുക. കോഹ്ലിക്ക് പുറമെ രോഹിത് ശര്‍മയും, രാഹുലും ബാറ്റിങ് നിരയിലില്ലാത്തത് ഇന്ത്യക്ക് വെല്ലുവിളിയാണ്.
Also Read: അത്തരം പ്രസ്താവനകള്‍ ഒരിക്കലും ദ്രാവിഡ് നടത്തില്ല; ശാസ്ത്രിയെ വിമര്‍ശിച്ച് ഗംഭീര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.