/indian-express-malayalam/media/media_files/uploads/2020/02/Rahul-Dravid-and-Samit.jpg)
ബംഗളൂരു: അച്ഛന്റെ വഴിയേ മകനും! ഇന്ത്യൻ ക്രിക്കറ്റിന്റെ വൻമതിൽ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് രണ്ടു മാസത്തിനിടെ സ്വന്തമാക്കിയത് രണ്ട് ഡബിൾ സെഞ്ചുറി. സ്‌കൂൾ ലെവൽ അണ്ടർ - 14 ക്രിക്കറ്റ് ടൂർണമെന്റിലാണ് ദ്രാവിഡിന്റെ മകൻ ഇന്ന് ഡബിൾ സെഞ്ചുറി നേടിയത്. സമിതിന്റെ ടീമായ മല്യ അതിദി ഇന്റർനാഷണൽ സ്‌കൂളും ശ്രീ കുമാരന്‍ സ്‌കൂളും തമ്മിലായിരുന്നു മത്സരം. ഇതോടെ രണ്ട് മാസത്തിനിടെ രണ്ട് ഡബിൾ സെഞ്ചുറി നേടുന്ന കുട്ടിത്താരമെന്ന നേട്ടം സമിത് സ്വന്തമാക്കി.
Read Also: ആക്രമണം തികച്ചും രാഷ്ട്രീയ പ്രേരിതം; ‘കരുണ’ വിവാദത്തിൽ മുഖ്യമന്ത്രിക്ക് ആഷിഖ് അബുവിന്റെ കത്ത്
146 പന്തിൽ നിന്നാണ് സമിത് ഇത്തവണ ഇരട്ട ശതകം നേടിയത്. 33 ബൗണ്ടറികൾ സമിത് നേടി. 204 റൺസാണ് സമിതിന്റെ ആകെ സംഭാവന. സമിതിന്റെ ബാറ്റിങ് പവറിൽ അതിദി ഇന്റർനാഷണൽ സ്‌കൂൾ 377 റൺസ് നേടി. 378 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീ കുമാരൻ സ്‌കൂളിനു 110 റൺസെടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. 267 റൺസിനാണ് സമിതിന്റെ ടീം വിജയിച്ചത്. ബോളിങ്ങിലും സമിത് താരമായി. രണ്ട് വിക്കറ്റുകളാണ് സമിത് ഇന്നത്തെ മത്സരത്തിൽ നേടിയത്.
Read Also: ഞെട്ടിക്കാൻ ഫഹദ്, സ്റ്റൈലിഷായി നസ്രിയ; ‘ട്രാന്‍സ്’ ട്രെയിലർ
കഴിഞ്ഞ ഡിസംബറിൽ ഇന്റർസോണൽ ടൂർണമെന്റിൽ സമിത് ഇരട്ട സെഞ്ചുറി നേടിയിരുന്നു. 256 പന്തിൽ നിന്ന് 201 റൺസാണ് അന്ന് സമിത് നേടിയത്. ഇതിൽ 22 ബൗണ്ടറികളുണ്ട്. ആ മത്സരത്തിന്റെ രണ്ടാം ഇന്നിങ്ങ്‌സിൽ സമിത് 94 റൺസും നേടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us