സിനിമാസ്വാദക ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അന്‍വര്‍ റഷീദ്-ഫഹദ് ഫാസില്‍ ടീമിന്റെ ‘ട്രാന്‍സ്’ ട്രെയിലർ റിലീസ് ചെയ്തു. 1 മിനിറ്റും 25 സെക്കൻഡ് ദൈർഘ്യവുമുളള ട്രെയിലറാണ് പുറത്തുവന്നത്. ഫഹദ് ഫാസിൽ, നസ്രിയ നസിം, ഗൗതം വാസുദേവ് മേനോൻ, സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, വിനായകൻ തുടങ്ങി സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ട്രെയിലറിലുണ്ട്.

Read Also: കത്രിക താഴെവച്ച് സെൻസർ ബോർഡ്; വെട്ടിമാറ്റലുകളില്ലാതെ ട്രാൻസ് ഫെബ്രുവരി 20ന് തിയേറ്ററുകളിൽ

ഈ മാസം 20ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഫഹദ് ഫാസിലും അൻവർ റഷീദും ആദ്യമായി ഒന്നിക്കുന്ന ‘ട്രാൻസ്.’ മൂന്നു വര്‍ഷത്തിലേറെ നീണ്ടു നിന്ന ഷൂട്ടിങ്, പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്. വിവാഹശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook