/indian-express-malayalam/media/media_files/uploads/2022/10/dravid.jpg)
India vs Pakistan T20 World Cup 2022: ടി20 ലോകകപ്പിലെ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മിന്നും ജയം ആഘോഷമാക്കുകയാണ് ക്രിക്കറ്റ് ആരാധകർ. അവസാന ഓവർവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ വിരാട് കോഹ്‌ലിയും അശ്വിനും ചേർന്നാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. കോഹ്‌ലിയായിരുന്നു കളിയിലെ താരം.
പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മത്സര വിജയാഘോഷ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുള്ളത്. അവസാന ബോളിൽ അശ്വിന്റെ ഷോട്ടിൽ ഇന്ത്യ ജയിച്ചപ്പോൾ ദ്രാവിഡ് സന്തോഷം കൊണ്ട് ടീമംഗങ്ങൾക്ക് കൈകൊടുത്തു. ഇന്നിങ്സ് കഴിഞ്ഞ് മടങ്ങി എത്തിയ കോഹ്ലിയെ കെട്ടിപ്പിടിച്ചു. നായകൻ രോഹിത് ശർമ്മയാകട്ടെ കോഹ്ലിയെ എടുത്തുയർത്തുകയും ചെയ്തു.
53 പന്തില്‍ കോഹ്ലി പുറത്താകാതെ നേടിയ 82 റണ്‍സാണ് ഇന്ത്യക്ക് കരുത്തായത്. 37 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സും നിര്‍ണായകമായി. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
അവസാന ഓവറില്‍ 16 റണ്‍സാണ് ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. നേരിട്ട ആദ്യ പന്തില്‍ തന്നെ പണ്ഡ്യ പുറത്തായി. പിന്നീടെത്തിയ ദിനേശ് കാര്‍ത്തിക് കോഹ്ലിക്ക് സിംഗിള്‍ നല്‍കി അടുത്ത പന്തില്‍ ഡബിള്‍ നേടിയ കോഹ്‌ലി തൊട്ടടുത്ത പന്തില്‍ സിക്‌സ് നേടി വിജയ പ്രതീക്ഷ നല്‍കി. ഇതിനിടെ ക്രീസ് വിട്ടിറങ്ങിയ കാര്‍ത്തിക്കിനെ റിസ്വാന്‍ പുറത്താക്കി. അവസാന പന്ത് വൈഡ്, പകരമെത്തിയ പന്തില്‍ ബൗണ്ടറി നേടി അശ്വിന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us