scorecardresearch

India vs Pakistan T20 World Cup 2022: മുന്നില്‍ നിന്ന് നയിച്ച് കോഹ്‌ലി; പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

India vs Pakistan T20 World Cup 2022: ലോകകപ്പില്‍ ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത്

India vs Pakistan T20 World Cup 2022: മുന്നില്‍ നിന്ന് നയിച്ച് കോഹ്‌ലി; പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

ടി20 ലോകകപ്പില്‍ അവസാന ഓവറില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. 53 പന്തില്‍ കോഹ് ലി പുറത്താകാതെ നേടിയ 82 റണ്‍സാണ് ഇന്ത്യക്ക് കരുത്തായത്. 37 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ ഹാര്‍ദീക് പാണ്ഡ്യയുടെ ഇന്നിങ്‌സും നിര്‍ണായകമായി. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യത്തില്‍മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ബാറ്റിങ്ങ് തകര്‍ച്ചയോടെയായിരുന്നു. ഇന്നിംങ്‌സിന്റെ രണ്ടാം ഓവറില്‍ ഏഴ് റണ്‍സെടുക്കുന്നതിനിടെ കെ.എല്‍ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായി. എട്ട് പന്തുകളില്‍ നിന്ന് നാല് റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. അടുത്ത ഓവറില്‍ രോഹിത് ശര്‍മ്മ(4)യെയും ഇന്ത്യക്ക് നഷ്ടമായി. പിന്നീടെത്തിയ സൂര്യകമാര്‍ യാദവ് സമ്മര്‍ദ്ദമില്ലാതെ കളിച്ചെങ്കിലും 10 പന്തുകളില്‍ നിന്ന് 15 റണ്‍സെടുത്ത് പുറത്തായി. ശേഷം ക്രീസിലെത്തിയ അക്‌സര്‍ പട്ടേല്‍ അനാവശ്യ റണ്ണിന് ശ്രമിച്ച് പുറത്തായെങ്കിലും മറുവശത്ത് വിരാട് കോഹ്‌ലി നില ഉറപ്പിച്ചത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത്. കോഹ് ലിക്ക് മികച്ച പിന്തുണയേകാന്‍ മറുവശത്ത് ഹാര്‍ദീക് പാണ്ഡ്യയും എത്തി 37 പന്തില്‍ നിന്ന് 40 റണ്‍സ് നേടി താരം പറത്തായി. 53 പന്തില്‍ 82 റണ്‍സ് നേടിയ കോഹ് ലി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

അവസാന ഓവറില്‍ 16 റണ്‍സാണ് ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. നേരിട്ട ആദ്യ പന്തില്‍ തന്നെ പണ്ഡ്യ പുറത്തായി. പിന്നീടെത്തിയ ദിനേഷ് കാര്‍ത്തിക് കോഹ് ലിക്ക് സിംഗിള്‍ നല്‍കി അടുത്ത പന്തില്‍ ഡബിള്‍ നേടിയ കോഹ്‌ലി തൊട്ടടുത്ത പന്തില്‍ സിക്‌സ് നേടി വിജയ പ്രതീക്ഷ നല്‍കി. നോ ബോളിനായി അപ്പില്‍ ചെയ്ത ഇന്ത്യക്ക് അമ്പയറിന്റെ അനുകൂല വിധി. മൂന്ന് പന്തില്‍ നിന്ന് ആറ് റണ്‍സ്. പിന്നീട് എറിഞ്ഞ പന്ത് വൈഡ്. അടുത്ത പന്തില്‍ കോഹ് ലി വിക്കറ്റിന് മുന്നില്‍ കീഴടങ്ങി. ഇന്ത്യക്ക് ജയിക്കാന്‍ രണ്ട് പന്തില്‍ രണ്ട് റണ്‍സ്. ക്രീസ്് വിട്ടിറങ്ങിയ കാര്‍ത്തിക്കിനെ റിസ്വാന്‍ പുറത്താക്കി. അവസാന പന്ത് വൈഡ്, പകരമെത്തിയ പന്തില്‍ ബൗണ്ടറി നേടി അശ്വിന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

നേരത്തെ ഷാന്‍ മസൂദും ഇഫ്ത്തിഖര്‍ അഹമ്മദും അര്‍ധസെഞ്ചുറി നേടിയതാണ് പാക്കിസ്ഥാനെ മെച്ചപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. ഇന്ത്യയ്ക്കായി ഹാര്‍ദീക് പാണ്ഡ്യയും അര്‍ഷദീപ് സിങ്ങും മൂന്ന് വിക്കറ്റുകള്‍ നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഇന്നിംസിന്റെ രണ്ടാം ഓവറില്‍ ഒരു റണ്‍സ് എടുക്കുന്നതിനിടെ ബാബര്‍ അസം(0) പുറത്തായി. അര്‍ഷ്ദീപ് സിങ്ങിനായിരുന്നു വിക്കറ്റ്. സ്‌കോര്‍ 15 ല്‍ നില്‍ക്കെ മുഹമ്മദ് റിസ്വാനെയും(4) ഇത്തവണയും അര്‍ഷദീപ് സിങ്ങിന് തന്നെയായിരുന്നു വിക്കറ്റ്.

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇഫ്ത്തിഖര്‍ അഹമ്മദ്(51), ഷാന്‍ മസൂദ്(52) എന്നിവരുടെ ചെറുത്ത് നില്‍പാണ് പാക്കിസ്ഥാന് തുണയായത്. പതിമൂന്നാം ഓവറില്‍ സ്‌കോര്‍ ബോര്‍ഡ് 91 ല്‍ നില്‍ക്കെ ഇഫ്താര്‍ അഹമ്മദിനെ ഷമി പുറത്താക്കി. ക്രീസില്‍ എത്തിയ ഷബാസ് ഖാനെ(5) തൊട്ടടുത്ത ഓവറില്‍ ഹാര്‍ദീക് പാണ്ഡ്യ പുറത്താക്കി. 96 ന് നാല് എന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍ ഈ സമയം. പിന്നീട് 115 ന് ആറ്, 120 ന് ഏഴ്, 151 ന് എട്ട്, എന്നിങ്ങനെ വിക്കറ്റകള്‍ നഷ്ടമായി. മുഹമ്മദ് നവാസ്, ആസിഫ് അലി, ഷഹീന്‍ അഫ്രീദി എന്നിവരാണ് പുറത്തായവര്‍ പാണ്ഡ്യക്കും അര്‍ഷ്ദീപ് സിങ്ങിനും ഭുവനേഷ്വര്‍ കുമാറിനുമായിരുന്നു വിക്കറ്റ് നേട്ടം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs pakistan t20 world cup 2022

Best of Express