scorecardresearch

മാന്യമായ പിച്ചൊരുക്കി; ഗ്രൗണ്ട് സ്റ്റാഫിന് 35,000 രൂപ നല്‍കി ദ്രാവിഡ്

ഇന്ത്യയുടേയും ന്യൂസിലന്‍ഡിന്റേയും ബോളര്‍മാരും ബാറ്റര്‍മാരും കാണ്‍പൂര്‍ ടെസ്റ്റില്‍ ഒരുപോലെ തിളങ്ങിയിരുന്നു

ഇന്ത്യയുടേയും ന്യൂസിലന്‍ഡിന്റേയും ബോളര്‍മാരും ബാറ്റര്‍മാരും കാണ്‍പൂര്‍ ടെസ്റ്റില്‍ ഒരുപോലെ തിളങ്ങിയിരുന്നു

author-image
Sports Desk
New Update
Rahul Dravid, Indian Cricket Team

Photo: Facebook/ Indian Cricket Team

ന്യൂഡല്‍ഹി: കളിക്കളത്തില്‍ മാന്യതയുടെ മറ്റൊരു മുഖമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡ് അറിയപ്പെടുന്നത്. അത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ മാന്യമായ പിച്ചൊരുക്കിയതിന് കാണ്‍പൂര്‍ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഗ്രൗണ്ട് സ്റ്റാഫിന് 35,000 രൂപയാണ് ദ്രാവിഡ് നല്‍കിയത്.

Advertisment

ഇന്ത്യന്‍ വംശജരായ അജാസ് പട്ടേലിന്റേയും രച്ചിന്‍ രവീന്ദ്രയുടേയും ചെറുത്തു നില്‍പ്പിലാണ് അവസാന ദിനം ന്യൂസിലന്‍ഡ് തോല്‍വിയില്‍ നിന്ന് രക്ഷപെട്ടത്. മോശം വെളിച്ചത്തിലും ഇരുവരും പൊരുതി എന്നതാണ് എടുത്തു പറയേണ്ട പ്രധാന കാര്യം. അതും രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ സ്പിന്‍ ത്രയത്തിനോട് ഏറ്റുമുട്ടി.

"ഞങ്ങള്‍ ഒരു ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഗ്രൗണ്ട്സ്റ്റാഫിന് രാഹുല്‍ ദ്രാവിഡ് 35,000 രൂപ നല്‍കി," ഉത്തര്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (യുപിസിഎ) മത്സരത്തിന് ശേഷം അറിയിച്ചു. ഭാവിയിലും ഇന്ത്യ ഏത് രീതിയിലാകും മുന്നോട്ട് പോവുക എന്നതിന്റെ സൂചന കൂടിയാണ് ദ്രാവിഡിന്റെ പ്രവര്‍ത്തി.

ഇന്ത്യയ്ക്കായി കളിക്കുന്ന സമയത്തും ദ്രാവിഡ് കളത്തില്‍ ഏവരും ബഹുമാനിക്കുന്ന താരമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും അതിന് മാറ്റം സംഭവിച്ചിട്ടില്ല എന്ന് തെളിഞ്ഞിരിക്കുകയാണ് ഇന്ന്. പൊതുവെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടെസ്റ്റുകളില്‍ സ്പിന്നിന് അനുകൂലമായ പിച്ചാണ് ഒരുക്കുക. മത്സരം മൂന്ന് അല്ലെങ്കില്‍ നാല് ദിവസത്തിനുള്ളില്‍ ഇന്ത്യ വിജയിക്കുകയും ചെയ്യും.

Advertisment

എന്നാല്‍ കാണ്‍പൂരില്‍ കാര്യങ്ങള്‍ മറിച്ചായിരുന്നു. മത്സരം അവസാന ദിനം വരെ നീണ്ടു. ബാറ്റര്‍മാര്‍ക്ക് റണ്‍സും ബോളര്‍മാര്‍ക്ക് വിക്കറ്റും ലഭിച്ചു. ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, വില്‍ യങ്, ടോം ലാഥം എന്നിവര്‍ അനായാസം റണ്‍സ് കണ്ടെത്തി. മറുവശത്ത് കെയില്‍ ജാമിസണ്‍, ടിം സൗത്തി, അശ്വിന്‍, ജഡേജ, അക്സര്‍ എന്നിവര്‍ വിക്കറ്റുകള്‍ കൊണ്ടും തിളങ്ങി.

Also Read: India vs New Zealand First Test, Day 5: കാണ്‍പൂരില്‍ അവസാന പന്തുവരെ ആവേശം; ഒടുവില്‍ സമനില

Indian Cricket Team Rahul Dravid New Zealand Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: