/indian-express-malayalam/media/media_files/2025/09/07/pollard-half-century-2025-09-07-18-56-19.jpg)
Screengrab
18 പന്തിൽ നിന്ന് 54 റൺസ് അടിച്ചെടുത്ത് വെസ്റ്റ് ഇൻഡീസ് മുൻ താരം കെയ്റോൺ പൊള്ളാർഡിന്റെ വെടിക്കെട്ട്. കരീബിയൻ പ്രീമിയർ ലീഗിലാണ് 300 എന്ന സ്ട്രൈക്ക്റേറ്റിൽ 38കാരനായ പൊള്ളാർഡ് തകർത്തടിച്ചത്. 17 പന്തിൽ അർധ ശതകം തൊട്ടതോടെ കരീബിയൻ പ്രീമിയർ ലീഗ് 2025 സീസണിലെ ഏറ്റവും വേഗത്തിലെ അർധ ശതകം എന്ന റെക്കോർഡ് പൊള്ളാർഡ് തന്റെ പേരിലാക്കി.
കരീബിയൻ പ്രീമിയർ ലീഗിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ അർധ ശതകമാണ് ഇത്. കരീബിയൻ പ്രീമിയർ ലീഗിൽ ട്രിബാംഗോ നൈറ്റ് റൈഡേഴ്സിന്റെ താരമാണ് പൊള്ളാർഡ്. അഞ്ച് സിക്സും അഞ്ച് ഫോറുമാണ് ആറാമനായി ബാറ്റിങ്ങിന് ഇറങ്ങിയ പൊള്ളാർഡിൽ നിന്ന് ഗയാന ആമസോൺ വാരിയേഴ്സിനെതിരെ വന്നത്.
Also Read: കോഹ്ലിക്കെതിരെ തെളിവ് എവിടെ? ആർക്കാണ് ഇതിലൊക്കെ ഇത്ര പ്രശ്നം? ആഞ്ഞടിച്ച് മുൻ താരം
പൊള്ളാർഡിന്റെ ബാറ്റിന്റെ ചൂട് ഏറ്റവും അറിഞ്ഞത് ഐപിഎല്ലിലെ ആർസിബി താരമായ റൊമാരിയോ ഷെഫേർഡ് ആണ്. ട്രിബാഗോയുടെ ഇന്നിങ്സിലെ അവസാന ഓവറിൽ റൊമാരിയോ ഷെഫേർഡിനെതിരെ തുടരെ രണ്ട് സിക്സും പിന്നാലെ രണ്ട് ഫോറും നേടിയാണ് പൊള്ളാർഡ് അർധ ശതകം തികച്ചത്. പൊള്ളാർഡിന്റെ ബാറ്റിങ് കരുത്തിലാണ് 20 ഓവറിൽ ട്രിബാഗോ 167 റൺസ് കണ്ടെത്തിയത്.
Also Read: Sanju Samson: നെറ്റ്സിൽ പോലും അവസരത്തിനായി സഞ്ജുവിന്റെ കാത്തിരിപ്പ്; റിപ്പോർട്ട്
കരീബിയൻ പ്രീമിയർ ലീഗിലെ പൊള്ളാർഡിന്റെ സീസണിലെ മൂന്നാമത്തെ അർധ ശതകാണ് ഇത്. സെന്റ് കിറ്റ്സിനെതിരായ കളിയിൽ 29 പന്തിൽ നിന്ന് 65 റൺസും സെന്റ് ലൂസിയക്കെതിരെ 29 പന്തിൽ നിന്ന് 65 റൺസും സ്കോർ ചെയ്തിരുന്നു.
Read More:തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.