scorecardresearch

'കഴിവ് തെളിയിക്കാന്‍ വളരെ കുറച്ച് അവസരങ്ങള്‍ മാത്രം'; സഞ്ജുവിന് പിന്തുണയുമായി വസിം ജാഫര്‍

3 മുതല്‍ 6 വരെ എല്ലാ പൊസിഷനിലും മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് കഴിയും വസിം ജാഫര്‍ പറഞ്ഞു.

3 മുതല്‍ 6 വരെ എല്ലാ പൊസിഷനിലും മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് കഴിയും വസിം ജാഫര്‍ പറഞ്ഞു.

author-image
Sports Desk
New Update
Sanju Samson }

Photo: Facebook/ Sanju Samson

വിദേശ പര്യടനങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. ടീമില്‍ യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാന്‍ വളരെ കുറച്ച് അവസരങ്ങള്‍ ലഭിക്കുന്നതാണ് വസിം ജാഫര്‍ ചൂണ്ടികാണിക്കുന്നത്.

Advertisment

മികച്ച പ്രകടനം നടത്താന്‍ കുറച്ച് അവസരങ്ങള്‍ മാത്രം നല്‍കിയാല്‍ താരങ്ങള്‍ അധിക സമ്മര്‍ദ്ദം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും വസിം ജാഫര്‍ പറയുന്നു. താരങ്ങള്‍ മികച്ച രീതിയില്‍ കളിക്കണമെങ്കില്‍ ടീം മാനേജ്മെന്റ് അവരില്‍ കൂടുതല്‍ ആത്മവിശ്വാസം അര്‍പ്പിക്കണമെന്നും താരം പറഞ്ഞു. ദീപക് ഹൂഡയെപ്പോലുള്ള താരങ്ങളുടെ പരാജയങ്ങള്‍ അവസരങ്ങള്‍ കുറയുന്നതുകൊണ്ടാകാമെന്നും വസിം ജാഫര്‍ ക്രിക്കിന്‍ഫോയോട് പറഞ്ഞു.

താരങ്ങള്‍ക്ക് നീണ്ട കയര്‍ കൊടുക്കുന്നു, 1, 2 അവസരങ്ങള്‍ മാത്രമാണുള്ളതെന്ന തോന്നല്‍ അവര്‍ക്കുണ്ടാകും. മറുവശത്ത് അവസരങ്ങള്‍ക്കയി കാത്തിരിക്കുന്നവര്‍ വേറെയുണ്ട്. ഏകദിന ക്രിക്കറ്റില്‍ വെറും 10 ഇന്നിംഗ്സുകള്‍ക്ക് ശേഷം സഞ്ജു സാംസന്റെ ശരാശരി 66 ആണ്. ഈ വര്‍ഷമാദ്യം വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ഏകദിന പരമ്പരകളില്‍ ഫിനിഷറുടെ റോളില്‍ തിളങ്ങിയ താരം ഒരു ബഹുമുഖ ബാറ്ററാണെന്ന് തെളിയിച്ചു.

ന്യൂസിലന്‍ഡിലെ പര്യടനത്തില്‍ താരത്തിന് ഒരു മത്സരം മാത്രമേ ലഭിച്ചുള്ളൂ, ഒരു മത്സരത്തില്‍ 36 റണ്‍സ് നേടിയ താരത്തെ അടുത്ത മത്സരത്തില്‍ പുറത്താക്കി. സഞ്ജു സാംസണ് മികച്ച ഫോമിലാണ്, ടി20യിലായാലും ഏകദിനത്തിലായാലും. 3 മുതല്‍ 6 വരെ എല്ലാ പൊസിഷനിലും മികച്ച പ്രകടനം നടത്താന്‍ സഞജുവിന് കഴിയും. വിക്കറ്റുകള്‍ സംരക്ഷിക്കാനും താരത്തിന് കഴിയും. വസിം ജാഫര്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരായ ഏകദിന ടീമില്‍ ദീപക് ഹൂഡയും സഞ്ജു സാംസണിനും ഇടം നേടിയിട്ടില്ല. ഇരുവരെയും ഒഴിവാക്കിയത് അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ അവരുടെ സാന്നിധ്യം സംബന്ധിച്ച സംശയങ്ങള്‍ ഉയര്‍ത്തുന്നുവെന്നും താരം പറഞ്ഞു.

Advertisment
Indian Cricket Team Sanju Samson Bcci

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: