/indian-express-malayalam/media/media_files/2025/06/15/iB3YoEHuGovZ0vChO7nF.jpg)
Yusuf Pathan, PV Anwar Photograph: (Yusuf Pathan, Instagram)
Nilambur byelection Yusuf Pathan: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിന് ഇടയിൽ പി വി അൻവറിന് വേണ്ടി നിലമ്പൂരിലെത്തി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ. തൃണമൂൽ കോൺഗ്രസിന്റെ എംപിയാണ് യുസഫ് പഠാൻ. നിലമ്പൂരിൽ എത്തിയ യൂസഫ് പഠാൻ ടർഫിൽ കുട്ടികളുമായി ആദ്യം ഏതാനും സമയം ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുകയും പിന്നാലെ ഗ്ലൗസ് ആണിഞ്ഞ് ബാറ്റ് എടുത്ത് കുട്ടികളുമായി ക്രിക്കറ്റ് കളിക്കുകയും ചെയ്തു. ഇന്ത്യക്കായി വെടിക്കെട്ട് ഇന്നിങ്സുകളുമായി നിറഞ്ഞ താരത്തെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികൾ.
തൃണമൂൽ കോൺഗ്രസിന് കേരളത്തിൽ ചലനങ്ങളുണ്ടാക്കാൻ സാധിക്കും. പി വി അൻവർ ഈ തിരഞ്ഞെടുപ്പിൽ പ്ലെയർ ഓഫ് ദ് മാച്ചാവും എന്നും യൂസഫ് പഠാൻ പറഞ്ഞു. വൈകുന്നേരം നിലമ്പൂർ മുതൽ വഴിക്കടവ് വരെയുള്ള റോഡ് ഷോയിൽ അൻവറിന് വേണ്ടി യൂസഫ് പഠാൻ പങ്കെടുക്കും. പി വി അൻവറിനായി നിലമ്പൂരിൽ സിക്സറടിക്കാൻ യൂസഫ് പഠാൻ എത്തുന്നു എന്നായിരുന്നു അൻവർ ഗ്രൂപ്പിന്റെ പ്രചാരണം.
Also Read: india A vs India: 76 പന്തിൽ സർഫറാസിന്റെ സെഞ്ചുറി; വിക്കറ്റ് വീഴ്ത്താനാവാതെ ബുമ്ര
ശനിയാഴ്ച രാത്രിയോടെയാണ് യൂസഫ് പഠാൻ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്. ഇവിടെ താരത്തിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകിയിരുന്നു. പിന്നാലെ കോഴിക്കോട് വിശ്രമിച്ചതിന് ശേഷമാണ് നിലമ്പൂരിലേക്ക് ഞായറാഴ്ച രാവിലെയോടെ യൂസഫ് പഠാൻ വന്നത്.
Also Read: Sanju Samson: മഞ്ഞവര മാത്രമല്ല; സഞ്ജുവിന്റെ സ്നീക്കർ കണ്ടോ? വില ഞെട്ടിക്കും
ഇന്ന് ഒഴിവ് ദിനം ആയതിനാൽ കൂടുതൽ വോട്ടർമാരുടെ അടുത്തേക്ക് എത്താനാണ് മുന്നണികൾ ലക്ഷ്യം വയ്ക്കുന്നത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖർ ഇന്ന് നിലമ്പൂരിലെത്തുന്നുണ്ട്. മുത്തേടത്തും നിലമ്പൂരിലും പ്രിയങ്കാ ഗാന്ധി റോഡ് ഷോ നടത്തും. മൂന്ന് ദിവസമായി നിലമ്പൂരിൽ തുടരുന്ന മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികൾ ഇന്ന് അവസാനിക്കും.
Read More: വർണവെറിയന്മാരുടെ നെഞ്ചിൽ ചവിട്ടി ബവുമ;'ക്വാട്ട ക്യാപ്റ്റനെന്ന്' വിളിച്ചവർ കാണുന്നുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.