scorecardresearch

അടുത്ത ഐപിഎൽ എപ്പോൾ ? എത്ര ടീമുകൾ ഉണ്ടാകും ? കാത്തിരിക്കുന്ന ട്വിസ്റ്റുകൾ

അടുത്ത സീസണിൽ ഒൻപത് ടീമുകൾ ഐപിഎല്ലിൽ അണിനിരക്കാൻ സാധ്യതയുണ്ട്. കൂടുതൽ ടീമുകളെ ഉൾപ്പെടുത്തുന്ന കാര്യം ബിസിസിഐയുടെ ആലോചനയിലാണ്

അടുത്ത സീസണിൽ ഒൻപത് ടീമുകൾ ഐപിഎല്ലിൽ അണിനിരക്കാൻ സാധ്യതയുണ്ട്. കൂടുതൽ ടീമുകളെ ഉൾപ്പെടുത്തുന്ന കാര്യം ബിസിസിഐയുടെ ആലോചനയിലാണ്

author-image
Sports Desk
New Update
സൗരവ് ഒന്നുകൂടി ആലോചിച്ചിട്ട് മതി എന്നദ്ദേഹം പറഞ്ഞു.

Mumbai: BCCI Cricket Advisory Committee (CAC) members Sourav Ganguly, VVS Laxman and BCCI acting secretary Amitabh Choudhary during a press conference regarding the Indian cricket team coach selection, in Mumbai on Monday. PTI Photo by Santosh Hirlekar (PTI7_10_2017_000170B)

ഐപിഎൽ 13-ാം സീസൺ പൂർത്തിയായി. ഇനി കാത്തിരിപ്പ് അടുത്ത ഐപിഎല്ലിനുവേണ്ടി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ ഐപിഎൽ ഒക്‌ടോബർ - നവംബർ മാസങ്ങളിലേക്ക് നീണ്ടത്. 2021 ലെ ഐപിഎൽ ഏപ്രിൽ-മെയ് മാസങ്ങളിലായി ഇന്ത്യയിൽ തന്നെ നടക്കുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ്‌ ഗാംഗുലി പറയുന്നു.

Advertisment

അടുത്ത തവണ കൂടുതൽ ടീമുകൾ ഉണ്ടായേക്കും

അടുത്ത സീസണിൽ ഒൻപത് ടീമുകൾ ഐപിഎല്ലിൽ അണിനിരക്കാൻ സാധ്യതയുണ്ട്. കൂടുതൽ ടീമുകളെ ഉൾപ്പെടുത്തുന്ന കാര്യം ബിസിസിഐയുടെ ആലോചനയിലാണ്. 2021 സീസണിലേക്കുള്ള മെഗാ താരലേലത്തിൽ ഈ ഒൻപതാമത്തെ ടീമും പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്.

അഹമ്മദാബാദിൽ നിന്ന് പുതിയ ടീം വരാനാണ് സാധ്യതയെന്ന് 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ തങ്ങളുടെ ക്രിക്കറ്റ് സ്റ്റേഡിയം നവീകരിച്ചിട്ടുണ്ട്. 1,10,000 കാണികൾക്കുള്ള സൗകര്യമാണ് ഇവിടെയുള്ളത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടി നേരിട്ടുണ്ട്. ഇത് തരണം ചെയ്യാനാണ് ഒൻപത് ടീമുകൾ എന്ന നിലയിലേക്ക് ആലോചന നടക്കുന്നത്. ചിലപ്പോൾ കേരളത്തിൽ നിന്ന് ഒരു ടീം ഐപിഎല്ലിന് ഉണ്ടാകാം എന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്. നടൻ മോഹൻലാലും ബെെജൂസ് ആപ്പും ചേർന്ന് ഒരു ടീമിനെ സ്‌പോണസർ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ആയിട്ടില്ല.

Read Also: കിരീടം നേടിയിട്ടും രോഹിത് ശർമയ്‌ക്ക് ഒരു വിഷമമുണ്ട്, തുറന്നുപറഞ്ഞ് മുംബൈ നായകൻ

Advertisment

മെഗാ താരലേലം നടക്കും

2021 ഐപിഎൽ സീസണിനു മുന്നോടിയായി മെഗാ താരലേലം നടക്കും. ഇപ്പോൾ ഉള്ള ടീമുകളിൽ വലിയ മാറ്റമുണ്ടാകാനാണ് സാധ്യത.

വനിത ക്രിക്കറ്റിലും മാറ്റങ്ങൾ

വനിത ക്രിക്കറ്റിലും ഐപിഎല്ലിനു സമാനമായ ടൂർണമെന്റ് കൊണ്ടുവരാൻ ബിസിസിഐ ആലോചിക്കുന്നതായി ഗാംഗുലി പറഞ്ഞു. വരും വർഷങ്ങളിൽ അത്തരമൊരു മാറ്റമുണ്ടാകും. ഏഴോ എട്ടോ ടീമുകൾ പങ്കെടുക്കുന്ന വനിത ഐപിഎൽ സംഘടിപ്പിക്കും. ഇപ്പോൾ മൂന്ന് ടീമുകൾ മാത്രമായി വനിത ടി 20 ചലഞ്ചാണ് ബിസിസിഐ നടത്തുന്നത്. ലോകത്താകമാനം വനിത ക്രിക്കറ്റിന് വലിയ ശ്രദ്ധ ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്നും ബിസിസിഐ വനിത ക്രിക്കറ്റിന് വേണ്ടത്ര പരിഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Ipl 2021 Ipl Ipl 2020

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: