scorecardresearch

ഇക്കാര്യത്തില്‍ ധോണിയേക്കാള്‍ മിടുക്കന്‍ കോഹ്‌ലിയോ?; ഇഷാന്ത് ശര്‍മ പറയുന്നു

. ടീം അംഗങ്ങളോട് കൂടുതല്‍ സംസാരിക്കുകയും കളിയെ കുറിച്ച് പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ അത് വ്യക്തിഗത പ്രകടനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ഇഷാന്ത് പറഞ്ഞു

. ടീം അംഗങ്ങളോട് കൂടുതല്‍ സംസാരിക്കുകയും കളിയെ കുറിച്ച് പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ അത് വ്യക്തിഗത പ്രകടനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ഇഷാന്ത് പറഞ്ഞു

author-image
Sports Desk
New Update
ഇക്കാര്യത്തില്‍ ധോണിയേക്കാള്‍ മിടുക്കന്‍ കോഹ്‌ലിയോ?; ഇഷാന്ത് ശര്‍മ പറയുന്നു

ധോണിയുടെ ക്യാപ്റ്റന്‍സി ഇന്ത്യന്‍ ടീമിലെ പേസ് ബോളര്‍മാര്‍ക്ക് അധികം ഗുണം ചെയ്തിട്ടില്ലെന്ന് ഇഷാന്ത് ശര്‍മ. ധോണി നായകനായിരുന്നപ്പോള്‍ പേസ് ബോളര്‍മാരെ ഇടയ്ക്കിടെ മാറ്റിയിരുന്നത് സ്ഥിരത നിലനിര്‍ത്തുന്നതില്‍ തിരിച്ചടിയായെന്നും താരം പറഞ്ഞു.

Advertisment

"എം.എസ്.ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ പേസ് ബോളര്‍മാര്‍ക്ക് തുടർച്ചയായി അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. കാരണം, റൊട്ടേഷന്‍ പോളിസിയായിരുന്നു ധോണി നടപ്പിലാക്കിയത്. ഒരുപാട് തവണ പേസ് ബോളര്‍മാര്‍ മാറേണ്ട അവസ്ഥ വന്നിട്ടുണ്ട്. അത് അവരുടെ കരിയറിന് ഗുണം ചെയ്തില്ല." ഇഷാന്ത് ശര്‍മ പറഞ്ഞു.

ലോകം വളരെ ചെറുതാണ്, മിഥുൻ: ഓർമച്ചിത്രം പങ്കുവച്ച് അശ്വതി

"പേസ് ബോളര്‍മാരുടെ പൂളില്‍ ആറോ ഏഴോ പേര്‍ ഉണ്ടായിരുന്നു. ധോണി ഇവരെ ഇടയ്ക്കിടെ മാറ്റിയിരുന്നു. അതുകൊണ്ട് തന്നെ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നത് കുറഞ്ഞു. അത് സ്ഥിരതയെ ബാധിച്ചിട്ടുണ്ട്. അതേസമയം, ഇപ്പോള്‍ കോഹ്‌ലി പരീക്ഷിക്കുന്ന രീതി ഫാസ്റ്റ് ബോളര്‍മാര്‍ക്ക് ഗുണം ചെയ്യുന്നത്. മൂന്നോ നാലോ സ്ഥിരം ഫാസ്റ്റ് ബോളര്‍മാരെ പരീക്ഷിക്കുന്നത് പേസ് നിരയുടെ ഐക്യം വര്‍ധിപ്പിച്ചു. പരസ്‌പരം അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി കളിക്കാന്‍ സാധിക്കുന്നുണ്ട്. കോഹ്‌ലി നായകസ്ഥാനത്ത് എത്തിയതോടെ ഫാസ്റ്റ് ബോളര്‍മാര്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ വര്‍ധിച്ചു. അത് കരിയറിനെ ഏറെ സഹായിച്ചു" ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ഇഷാന്ത് പറഞ്ഞു.

Read Also: ‘പൊതുയിടം എന്റേതും’; വനിതകളുടെ രാത്രി നടത്തം ഇന്ന്

"ഡ്രസിങ് റൂമില്‍ അധികസമയം ചെലവഴിക്കുന്നത് കളിയെ നല്ല രീതിയില്‍ ബാധിക്കും. ടീം അംഗങ്ങളോട് കൂടുതല്‍ സംസാരിക്കുകയും കളിയെ കുറിച്ച് പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ അത് വ്യക്തിഗത പ്രകടനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും." ഇഷാന്ത് കൂട്ടിച്ചേര്‍ത്തു.

Advertisment
Ms Dhoni Virat Kohli Ishant Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: