scorecardresearch

ഓസ്ട്രേലിയക്കെതിരായ വിജയ കൂട്ടുകെട്ടിന് പിന്നിൽ 'ധോണിയുടെ തന്ത്രം': ജഡേജ

ബാറ്റിങ്ങിൽ നിർണായകമായത് ആറാം വിക്കറ്റിൽ ഒത്തുചേർന്ന ജഡേജ - പാണ്ഡ്യ കൂട്ടുകെട്ടായിരുന്നു

ബാറ്റിങ്ങിൽ നിർണായകമായത് ആറാം വിക്കറ്റിൽ ഒത്തുചേർന്ന ജഡേജ - പാണ്ഡ്യ കൂട്ടുകെട്ടായിരുന്നു

author-image
Sports Desk
New Update
ravindra jadeja, രവീന്ദ്ര ജഡേജ, ms dhoni, എം എസ് ധോണി, jadeja dhoni, ഹാർദിക് പാണ്ഡ്യ, jadeja pandya, jadeja australia

ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവിക്ക് പിന്നാലെ മൂന്നാം മത്സരത്തിൽ തകർപ്പൻ ജയവുമായി തിരിച്ചെത്തി ഓസ്ട്രേലിയക്കെതിരെ കരുത്ത് കാട്ടിയിരിക്കുകയാണ് ടീം ഇന്ത്യ. ബാറ്റിങ്ങിലും ബോളിങ്ങിലും മികവ് പുലർത്തിയ ഇന്ത്യ 13 റൺസിനാണ് ആതിഥയരെ പരാജയപ്പെടുത്തിയത്. ബാറ്റിങ്ങിൽ നിർണായകമായത് ആറാം വിക്കറ്റിൽ ഒത്തുചേർന്ന ജഡേജ - പാണ്ഡ്യ കൂട്ടുകെട്ടായിരുന്നു. 150 റൺസാണ് ഇന്ത്യൻ ഓൾറൗണ്ടർമാർ പുറത്താകാതെ ടീം സ്കോറിൽ കൂട്ടിച്ചേർത്തത്.

Advertisment

നായകൻ കോഹ്‌ലിയുടെ അർധസെഞ്ചുറി പ്രകടനം മാറ്റി നിർത്തിയാൽ മുൻനിര തകർന്ന ഇന്ത്യയ്ക്ക് തുണയായത് ഇരുവരുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ്. ആ വിജയകൂട്ടുകെട്ടിന് പിന്നിൽ മുൻ ഇന്ത്യൻ നായകന്റെ തന്ത്രമാണെന്നാണ് ജഡേജ മനസ് തുറന്നത്.

Also Read: സഞ്ജു.., സഞ്ജുവേട്ടാ.., സ്‌നേഹത്തോടെ വിളിച്ച് മലയാളികൾ, ഓസ്‌ട്രേലിയയിൽ നിന്നൊരു വീഡിയോ

"ഇന്ത്യയ്ക്ക് വേണ്ടിയും ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടിയും ഒരുപാട് മത്സരങ്ങൾ മഹി ഭായ് കളിച്ചിട്ടുണ്ട്. അദ്ദേഹം എപ്പോഴും ഒരു പാറ്റേൺ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ക്രീസിലുള്ള ബാറ്റ്സ്മാനുമൊത്ത് ഒരു കൂട്ടുകെട്ട് ഉണ്ടാക്കാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. മറ്റേ ബാറ്റ്സ്മാനെ വലിയ അടികൾക്ക് വഴിയൊരുക്കും. അങ്ങനെ പല മത്സരങ്ങളിലും അദ്ദേഹം ചെയ്തിട്ടുണ്ട്." ജഡേജ പറഞ്ഞു.

Advertisment

ധോണിയൊടൊപ്പം നിരവധി തവണ ബാറ്റ് ചെയ്തിട്ടുണ്ടെന്നും അപ്പോഴെല്ലാം അദ്ദേഹം പറയുന്ന കാര്യമാണ് അവസാനം വരെ നിക്കണമെന്നത്. അപ്പോൾ കൂടുതൽ റൺസ് കണ്ടെത്താൻ സാധിക്കും. ഇന്നും അത്തരത്തിലൊരു സാഹചര്യമായിരുന്നു. പാണ്ഡ്യയോട് താൻ അവസാന ഓവർ വരെ വിക്കറ്റ് പോകാതെ നോക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ജഡേജ വ്യക്തമാക്കി.

Also Read: ഇന്ത്യയ്ക്ക് തിരിച്ചടിയായത് പിച്ചുകളിലെ വ്യത്യാസം; വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യർ

ഇരുവരുടെയും പ്രകടനം ഇന്ത്യയ്ക്ക് ആശ്വാസ വിജയമാണ് സമ്മാനിച്ചത്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇതോടെ 2-1 എന്ന നിലയിൽ അവസാനിച്ചു. ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും ആതിഥേയരായ ഓസ്‌ട്രേലിയക്കായിരുന്നു ജയം. ആദ്യ രണ്ട് ഏകദിനങ്ങളിൽ ഓസീസിന് വേണ്ടി അതിവേഗ സെഞ്ചുറി തികച്ച സ്റ്റീവ് സ്‌മിത്താണ് പരമ്പരയിലെ താരം. മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയർത്തിയ 302 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് 49.3 ഓവറിൽ 289 റൺസെടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടപ്പെട്ടു.

Ravinder Jadeja Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: