Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

ഇന്ത്യയ്ക്ക് തിരിച്ചടിയായത് പിച്ചുകളിലെ വ്യത്യാസം; വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യർ

ഇന്ത്യൻ ടീമിന് പരിശീലനത്തിന് അനുവദിച്ചിരുന്ന പിച്ചിൽ നിന്ന് തികച്ചും വ്യത്യസ്തമായ വിക്കറ്റിലാണ് മത്സരങ്ങൾ നടന്നത്

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും ദയനീയ തോൽവി ഏറ്റുവാങ്ങിയ സന്ദർശകർ ആശ്വാസ ജയം തേടി നാളെ ഇറങ്ങും. കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം രാജ്യാന്തര വേദിയിലേക്ക് തിരികെയെത്തിയ ഇന്ത്യൻ ടീം തികച്ചും നിറം മാങ്ങുന്ന കാഴ്ചയായിരുന്നു ഓസ്ട്രേലിയയിൽ. അതിന് കാരണം വ്യക്തമാക്കിയിരിക്കുകയാണ് മധ്യനിര താരം ശ്രേയസ് അയ്യർ. ഓസ്ട്രേലിയയിലെ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നെന്നു പറഞ്ഞ താരം പരിശീലനം നടത്തിയ പിച്ചിന്റെ സ്വഭാവമല്ല മത്സരം നടന്ന പിച്ചിനെന്നും വെളിപ്പെടുത്തി.

ഇന്ത്യൻ ടീമിന് പരിശീലനത്തിന് അനുവദിച്ചിരുന്ന പിച്ചിൽ നിന്ന് തികച്ചും വ്യത്യസ്തമായ വിക്കറ്റിലാണ് മത്സരങ്ങൾ നടന്നത്. ബിസിസിഐയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ന്യൂ സൗത്ത് വെയ്ൽസ് ഭരണകൂടം ബ്ലാക്ക് ടൗൺ ഇന്റർനാഷ്ണൽ സ്‌പോർട്സ് പാർക്കിലേക്ക് ട്രെയിൻ അനുവദിച്ചത്.

“ദുബായിൽ നിന്നുമാണ് ഞങ്ങൾ നേരെ ഓസ്ട്രേലിയയിലേക്ക് എത്തിയത്. ഓസ്ട്രേലിയയിലുള്ളതുപോലെ ബൗൺസ് അവിടെ ഉണ്ടായിരുന്നില്ല. ഒപ്പം കളിച്ചതുപോലെ ഒരു വിക്കറ്റിലല്ല ഓസ്ട്രേലിയയിൽ ഞങ്ങൾ പരിശീലനം നടത്തിയതും. തികച്ചും വ്യത്യസ്തമായിരുന്നു.” ശ്രേയസ് അയ്യർ പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: The pitches where we were practising were completely different to what we played in the match said shreyas iyer

Next Story
ഇരട്ട ഗോളുമായി ലെ ഫോൻഡ്രെ; ‘മുംബൈ അക്രമണത്തിൽ’ തകർന്ന് ഈസ്റ്റ് ബംഗാൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express