scorecardresearch

ധോണിക്കും രോഹിത്തിനും പിന്നാലെ കോഹ്‌ലിയും; ഐപിഎല്ലിലെ സിക്‌സ് വീരൻമാർ ഇവർ

ഐപിഎല്ലിൽ 200 സിക്‌സ് സ്വന്തമാക്കിയ മൂന്നാം ഇന്ത്യക്കാരനാണ് കോഹ്‌ലി

ഐപിഎല്ലിൽ 200 സിക്‌സ് സ്വന്തമാക്കിയ മൂന്നാം ഇന്ത്യക്കാരനാണ് കോഹ്‌ലി

author-image
Sports Desk
New Update
Virat Kohli, വിരാട് കോഹ്‌ലി, IPL Record, ഐപിഎൽ റെക്കോർഡ്, T20 Record, ടി20 റെക്കോർഡ്, IPL News, IE Malayalam, ഐഇ മലയാളം

ഐപിഎല്ലിലെ സിക്‌സുകളുടെ എണ്ണത്തിൽ മഹേന്ദ്രസിങ് ധോണിക്കും രോഹിത് ശർമയ്‌ക്കും ഒപ്പമെത്തി വിരാട് കോഹ്‌ലി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലി ഐപിഎല്ലിലെ 200-ാം സിക്‌സ് നേടിയത് ധോണിയെ സാക്ഷിനിർത്തി.

Advertisment

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ദുബായിൽ നടക്കുന്ന മത്സരത്തിലാണ് കോഹ്‌ലി 200-ാം സിക്‌സ് നേടിയത്. മത്സരത്തിന്റെ 16-ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു കോഹ്‌ലിയുടെ 200-ാം സിക്‌സ്. രവീന്ദ്ര ജഡേജയായിരുന്നു ബൗളര്‍.

ഐപിഎല്ലിൽ 200 സിക്‌സ് സ്വന്തമാക്കിയ മൂന്നാം ഇന്ത്യക്കാരനാണ് കോഹ്‌ലി. എം.എസ്.ധോണി 216 സിക്‌സും രോഹിത് ശർമ 209 സിക്‌സും നേടിയിട്ടുണ്ട്.

Read Also: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സീസണിലൊരിക്കൽ പച്ച ജഴ്‌സി അണിയുന്നത് എന്തിനാണ് ?

Advertisment

അതേസമയം, ഐപിഎല്ലിലെ സിക്‌സ് വീരൻമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കോഹ്‌ലി. ഒന്നാമത് യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയ്‌ൽ. ഇതുവരെ 316 സിക്‌സുകളാണ് ഗെയ്‌ൽ ഐപിഎല്ലിൽ നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള എബി ഡി വില്ലിയേഴ്‌സ് നേടിയിരിക്കുന്നത് 231 സിക്‌സുകളാണ്. ഗെയ്‌ലും ഡി വില്ലിയേഴ്‌സും തമ്മിൽ 85 സിക്‌സുകളുടെ വ്യത്യാസമുണ്ട്.

ചെന്നെെ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ കോഹ്‌ലി അർധ സെഞ്ചുറി നേടി. 43 പന്തിൽ നിന്ന് ഒരു ഫോറും ഒരു സിക്‌സും സഹിതമാണ് കോഹ്‌ലി അർധ സെഞ്ചുറി നേടിയത്.

Chris Gayle Virat Kohli Ipl 2020

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: