/indian-express-malayalam/media/media_files/uploads/2021/02/Ashwin-and-Siraj.jpg)
മുൻനിര ബാറ്റ്‌സ്‌മാൻമാർ എല്ലാം കളി മറന്നപ്പോൾ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ തുണച്ചത് രവിചന്ദ്രൻ അശ്വിന്റെ കിടിലൻ ഇന്നിങ്സ്. ടെസ്റ്റ് കരിയറിലെ അഞ്ചാം സെഞ്ചുറിയാണ് അശ്വിൻ ഇന്ന് ചെന്നെെ ചിദംബരം സ്റ്റേഡിയത്തിൽ നേടിയത്. ചെപ്പോക്കിൽ അശ്വിൻ സെഞ്ചുറി തികയ്‌ക്കുമ്പോൾ മറുവശത്ത് മുഹമ്മദ് സിറാജായിരുന്നു. ഒരുപക്ഷേ, സിറാജ് മികച്ച രീതിയിൽ ചെറുത്തുനിൽപ്പ് നടത്താതിരുന്നെങ്കിൽ അശ്വിന് തന്റെ സെഞ്ചുറി തന്നെ നഷ്‌ടമായേനെ. അശ്വിന്റെ സെഞ്ചുറിയിൽ സിറാജിന്റെ ഇടപെടലും പ്രശംസനീയമാണ്.
അശ്വിൻ സെഞ്ചുറി തികച്ചപ്പോൾ സിറാജിന്റെ സന്തോഷം വർണനകൾക്ക് അതീതമാണ്. അശ്വിനേക്കാൾ വലിയ ആഘോഷപ്രകടനമാണ് സിറാജ് നടത്തിയത്. എല്ലാവരുടെയും ഹൃദയം കവരുന്നതും കായികപ്രേമികളുടെ മനസിൽ എന്നും നിറഞ്ഞുനിൽക്കുന്നതുമാണ് സിറാജിന്റെ ആഘോഷങ്ങൾ. അശ്വിൻ നൂറാം റൺസ് തികച്ചപ്പോൾ അക്ഷരാർഥത്തിൽ സന്തോഷംകൊണ്ട് തുള്ളിച്ചാടുകയായിരുന്നു സിറാജ്. അശ്വിൻ സെഞ്ചുറി തികയ്‌ക്കുമ്പോൾ സിറാജ് ഒൻപത് റൺസിൽ നിൽക്കുകയായിരുന്നു.
Ashwin scored 106 runs in 148 balls in which he hit 14 fours and 1 six
Well played Ashwin
Also took 1 wicket today and 5 wicket yesterday
virat Kohli also played well.
King kohli best Captain of all cricket format.#Ashwin celebrating his century
Siraj celebration was like Raina pic.twitter.com/o8NVWPVEQr
— I'm Yash (@Yash_L_S_21) February 15, 2021
148 പന്തിൽ നിന്ന് 14 ഫോറും ഒരു സിക്‌സും സഹിതം 106 റൺസ് നേടിയാണ് അശ്വിൻ പുറത്തായത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 286 റൺസ് നേടിയത് അശ്വിന്റെ സെഞ്ചുറി മികവിലാണ്. ബാറ്റ്‌സ്‌മാൻമാരെ വട്ടം കറക്കുന്ന പിച്ചിൽ വളരെ ശ്രദ്ധയോടെയാണ് അശ്വിൻ ബാറ്റ് വീശിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കൊപ്പം ചേർന്ന് 92 റൺസിന്റെ കൂട്ടുക്കെട്ട് പടുത്തുയർത്തി. ഇതിൽ കൂടുതൽ റൺസും അശ്വിന്റെ വകയായിരുന്നു. തുടക്കത്തിൽ അതിവേഗം സ്‌കോർ ഉയർത്താനുള്ള അശ്വിന്റെ ശ്രമം ഫലം കണ്ടു. ഇംഗ്ലണ്ട് ബൗളർമാർക്കുമേൽ ആധിപത്യം പുലർത്തുകയായിരുന്നു അശ്വിൻ. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 286 ൽ അവസാനിക്കുമ്പോൾ 21 പന്തിൽ 16 റൺസുമായി സിറാജ് പുറത്താകാതെ നിൽക്കുകയായിരുന്നു.
ബൗളിങ്ങിലും അശ്വിൻ തന്നെയായിരുന്നു ആദ്യ ഇന്നിങ്സിൽ താരം. അഞ്ച് വിക്കറ്റുകളാണ് അശ്വിൻ ഒന്നാം ഇന്നിങ്സിൽ നേടിയത്. രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ട് പതറുകയാണ്. 482 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് 53 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. രണ്ട് ദിവസം കൂടി ശേഷിക്കെ ഇംഗ്ലണ്ടിന്റെ ഏഴ് വിക്കറ്റുകൾ കൂടി വീഴ്‌ത്തി ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിലാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Read Also: ബാറ്റ് ക്രീസിലെത്തിയെങ്കിലും വഴുതി വീണു, റൺ ഔട്ടായി പൂജാര; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.