Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ബാറ്റ് ക്രീസിലെത്തിയെങ്കിലും വഴുതി വീണു, റൺ ഔട്ടായി പൂജാര; വീഡിയോ

രണ്ടാം ഇന്നിങ്സിന്റെ 19-ാം ഓവറിലായിരുന്നു പൂജാരയുടെ വിക്കറ്റ് വീണത്

India vs England, ഇന്ത്യ-ഇംഗ്ലണ്ട്, Cheteshwar Pujara, ചേതേശ്വർ പൂജാര, Pujara Run Out, test match, cricket news, ie malayalam, ഐഇ മലയാളം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ചേതേശ്വർ പൂജാരയെ ഭാഗ്യം തുണച്ചില്ല. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ആദ്യ ഓവറിൽ തന്നെ പൂജാരയ്ക്ക് കളം വിടേണ്ടി വന്നു. ഏഴുറൺസെടുത്ത പൂജാരയെ ഒലി പോപ്പും ഫോക്സും ചേർന്നാണ് റൺ ഔട്ടാക്കിയത്.

രണ്ടാം ഇന്നിങ്സിന്റെ 19-ാം ഓവറിലായിരുന്നു പൂജാരയുടെ വിക്കറ്റ് വീണത്. സിം​ഗിളെടുക്കാൻ ശ്രമിച്ച പൂജാ തിരിച്ച് ക്രീസിലേക്ക് എത്തും മുൻപേ ഒലി പോപ്പ് പന്ത് വിക്കറ്റ് കീപ്പർ ഫോക്സിന്റെ കൈയ്യിലെത്തിച്ചു. അതിവേ​ഗത്തിൽ തന്നെ ഫോക്സ് പൂജാരയെ റൺ ഔട്ടാക്കി. പൂജാരയുടെ ബാറ്റ് ക്രീസിലെത്തിയിരുന്നെങ്കിലും താരത്തിന്റെ കൈയ്യിൽ നിന്നും ബാറ്റ് വഴുതി വീണു. ഇതോടെ അംപയർ റൺഔട്ട് വിളിക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്സിൽ വെറും 7 റൺസാണ് പൂജാരയുടെ സമ്പാദ്യം. അതേസമയം, രണ്ടാം ഇന്നിങ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയാണ്. ഇന്ത്യൻ ലീഡ് 400 കടന്നിട്ടുണ്ട്. മൂന്നാം ദിനത്തിൽ കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തിരിച്ചടിയായിരുന്നു. ആദ്യ ഓവറിൽ തന്നെ പൂജാരയുടെ വിക്കറ്റ് പോയി. ഏഴു റൺസെടുത്ത പൂജാരയെ ഫോക്സ് റണ്ണൗട്ടാക്കുകയായിരുന്നു. അധികം വൈകാതെ തന്നെ 26 റൺസുമായി നിന്ന രോഹിത് ശർമ്മയെ ലീച്ചിന്‍റെ പന്തില്‍ ഫോക്‌സ് സ്റ്റംപിങ്ങിലൂടെ പുറത്താക്കി.

Read More: രണ്ടാം ടെസ്റ്റ്: കോഹ്‌ലി പുറത്ത്, അശ്വിന് അർധ സെഞ്ചുറി; 400 കടന്ന് ഇന്ത്യൻ ലീഡ്

26-ാം ഓവറിൽ റിഷഭ് പന്തിന്റെ വിക്കറ്റും വീണതോടെ ഇന്ത്യൻ നില പരുങ്ങലിലായി. ക്രീസ് വിട്ടിറങ്ങി അനാവശ്യ ഷോട്ടിന് ശ്രമിച്ച പന്തിനെ ലീച്ചിന്റെ പന്തിൽ ഫോക്സ് സ്റ്റംപ് ചെയ്യുകയായിരുന്നു. അക്ഷർ പട്ടേലിന്റെ വിക്കറ്റാണ് അവസാനമായി വീണത്. ഇന്ത്യൻ നില പരുങ്ങലിലായെന്നു തോന്നിയ ഇടത്തുനിന്നാണ് അശ്വിനും കോഹ്‌ലിയും ചേർന്ന് സ്കോർനില മുന്നോട്ടു നീക്കിയത്. ഇരുവരും അർധ സെഞ്ചുറി നേടി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Cheteshwar pujara drops his bat bizarre run out

Next Story
രണ്ടാം ടെസ്റ്റ്: ഇന്ത്യയ്ക്ക് 481 റൺസ് ലീഡ്, അശ്വിന് സെഞ്ചുറിindia england test match, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express