/indian-express-malayalam/media/media_files/uploads/2021/10/15.jpg)
ദുബായ്: പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ലോകകപ്പ് തോൽവിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ അധിക്ഷേപത്തിന് വിധേയനായ ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് പിന്തുണ യുമായി പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ. കളിക്കാരോട് ബഹുമാനം കാണിക്കണമെന്ന് പാക് താരം ആരാധകരോട് അഭ്യർത്ഥിച്ചു.
ഞായറാഴ്ച നടന്ന മത്സരത്തിൽ പാകിസ്ഥാന്റെ പത്ത് വിക്കറ്റ് വിജയത്തിൽ നിർണായക സംഭാവന നൽകിയവരിൽ ഒരാൾ റിസ്വാനാണ്. പുറത്താകാതെ 79 റൺസാണ് താരം നേടിയത്.
"ഒരു കളിക്കാരൻ തന്റെ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി അനുഭവിക്കേണ്ടി വരുന്ന സമ്മർദ്ദങ്ങളും പോരാട്ടങ്ങളും ത്യാഗങ്ങളും അളവറ്റതാണ്. ഷമി ഒരു മികച്ച താരമാണ്, ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ്."
“ദയവായി നിങ്ങളുടെ താരങ്ങളെ ബഹുമാനിക്കുക. ഈ മത്സരം ആളുകളെ ഒരുമിപ്പിക്കാനുള്ളതാണ്, വിഭജിക്കാനുള്ളതല്ല,” റിസ്വാൻ ട്വിറ്ററിൽ കുറിച്ചു.
The kind of pressure, struggles & sacrifices a player has to go through for his country & his people is immeasurable. @MdShami11 is a star & indeed of the best bowlers in the world
— Muhammad Rizwan (@iMRizwanPak) October 26, 2021
Please respect your stars. This game should bring people together & not divide 'em #Shami#PAKvINDpic.twitter.com/3p70Ia8zxf
സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ഷമി ഞായറാഴ്ച 3.5 ഓവറിൽ 43 റൺസാണ് വഴങ്ങിയത്.
Also Read: മുഹമ്മദ് ഷമിക്കെതിരായ ഓൺലൈൻ ആക്രമണത്തെ അപലപിച്ച് സെവാഗ്
അതിനു പിന്നലെയാണ് മത്സരത്തിലെ അദ്ദേഹത്തിന്റെ സാധാരണ പ്രകടനത്തെ മതവുമായി ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ ട്രോളുകളും അധിക്ഷേപങ്ങളും ഉയർന്നത്.
മുൻ കളിക്കാരും രാഷ്ട്രീയക്കാരും ആരാധകരും ഉൾപ്പെടെ നിരവധിപേർ ഷമിക്ക് പിന്തുണയുമായി എത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us