Latest News

മുഹമ്മദ് ഷമിക്കെതിരായ ഓൺലൈൻ ആക്രമണത്തെ അപലപിച്ച് സെവാഗ്

“മുഹമ്മദ് ഷമിക്കെതിരായ ഓൺലൈൻ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങൾ അദ്ദേഹത്തിനൊപ്പം നിൽക്കുന്നു,” സെവാഗ് പറഞ്ഞു

mohammad shami, shami cricket, shami online hate, shami trolls, india vs pakistan, t20 world cup, cricket news, world cup news, ind v pak, virender sehwag" />

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് ഞായറാഴ്ച പരാജയപ്പെട്ടിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം ബദ്ധവൈരികൾ പരസ്പരം ഏറ്റുമുട്ടിയതിനാൽ മത്സരത്തെ ചുറ്റിപ്പറ്റി വളരെയധികം ചർച്ചകളുണ്ടായി. മത്സരത്തിന്റെ അവസാനം ഇരു ടീമുകളുടെയും കാപ്റ്റൻമാരായ വിരാട് കോലിയും ബാബർ അസമും സൗഹൃദ സംഭാഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് കണ്ടു. എന്നാൽ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിറകെ ടീമിനെതിരെയും ഇന്ത്യൻ താരം മുഹമ്മദ് ഷമിക്കെതിരെ ചില ഇന്ത്യൻ ആരാധാകർ വിദ്വേഷ പ്രചാരണങ്ങൾ ആരംഭിച്ചു.

ആരാധകർ ടീമിനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതിനൊപ്പം പേസർ മുഹമ്മദ് ഷമിയെ ഒറ്റപ്പെടുത്തി ആക്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ അപമാനകരവും വിദ്വേഷകരവുമായ അഭിപ്രായങ്ങൾ നിറച്ചു.

എതിരാളികളോട് മത്സരം തോറ്റതിന് ശേഷം ഇന്ത്യൻ താരത്തിന് ലഭിച്ച പ്രതികരണങ്ങൾ കണ്ട് ഞെട്ടിപ്പോയതായി മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ് പറഞ്ഞു. സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണം നടത്തുന്നവരെ ഓൺലൈൻ ആൾക്കൂമെന്ന് സെവാഗ് വിശേഷിപ്പിച്ചു. ഷമിയോടൊപ്പം ഉറച്ച് നിൽക്കുന്നുവെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

“മുഹമ്മദ് ഷമിക്കെതിരായ ഓൺലൈൻ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങൾ അദ്ദേഹത്തിനൊപ്പം നിൽക്കുന്നു. അദ്ദേഹം ഒരു ചാമ്പ്യനാണ്. ഇന്ത്യൻ ക്യാപ് ധരിക്കുന്ന ഏതൊരാളുടെയും ഹൃദയത്തിൽ ഇന്ത്യയുണ്ട്, ഏത് ഓൺലൈൻ ആൾക്കൂട്ടത്തേക്കാളും എത്രയോ അധികം. അടുത്ത മാച്ചിൽ കാണാം പ്രകടനം,” സെഹ്‌വാ‌ഗ് കുറിച്ചു.

Also Read: Twenty 20 World Cup: ന്യൂസീലൻഡുമായുള്ള മത്സരം: ഇടവേള ഗുണകരമാവുമെന്ന് കോഹ്ലി

ഞായറാഴ്ച നടന്ന ടി 20 ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാൻ ഇന്ത്യയെ 10 വിക്കറ്റിനാണ് പരാജയപ്പെടുത്തിയ്. മുഹമ്മദ് റിസ്വാൻ (79 നോട്ടൗട്ട്), ക്യാപ്റ്റൻ ബാബർ അസം (68 നോട്ടൗട്ട്) എന്നിവരുടെ അപരാജിത അർധസെഞ്ചുറികളുടെ മികവിൽ പാകിസ്ഥാൻ ഒരു വിക്കറ്റും നഷ്ടപ്പെടാതെ 17.5 ഓവറിൽ 152 റൺസ് നേടിയ

ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദി (3-31) നേരത്തെ ഓപ്പണർമാരായ രോഹിത് ശർമ്മയെയും കെ എൽ രാഹുലിനെയും പുറത്താക്കി ഇന്ത്യയുടെ ടോപ്പ് ഓർഡറിനെ തകർത്തിരുന്നുയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ 49 പന്തിൽ 57 റൺസ് നേടിയതോടെയാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടാനായത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virender sehwag condemns online attacks on indian paser mohammad shami after india loses to pakistan

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com