scorecardresearch

ധോണിക്ക് ബിരിയാണി വിളമ്പിക്കൊടുക്കാത്തതിൽ കെെഫിന് കുറ്റബോധം; ചിരിപ്പിച്ച് ഇന്ത്യൻ താരം

തന്നെ കാണുമ്പോൾ എല്ലാം ധോണി അന്നുണ്ടായ സംഭവത്തെ കുറിച്ച് സംസാരിക്കാറുണ്ടെന്നും കെെഫ് പറഞ്ഞു

തന്നെ കാണുമ്പോൾ എല്ലാം ധോണി അന്നുണ്ടായ സംഭവത്തെ കുറിച്ച് സംസാരിക്കാറുണ്ടെന്നും കെെഫ് പറഞ്ഞു

author-image
Sports Desk
New Update
ധോണിക്ക് ബിരിയാണി വിളമ്പിക്കൊടുക്കാത്തതിൽ കെെഫിന് കുറ്റബോധം; ചിരിപ്പിച്ച് ഇന്ത്യൻ താരം

ഒരുകാലത്ത് ഇന്ത്യയുടെ സൂപ്പർ താരമായിരുന്നു മുഹമ്മദ് കെെഫ്. മികച്ച ഫീൽഡർ എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരം. കോവിഡിനെ തുടർന്ന് രാജ്യം സമ്പൂർണ അടച്ചുപൂട്ടലിലായതോടെ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ സജീവമാണ് താരം. ക്രിക്കറ്റിൽ പണ്ട് സംഭവിച്ച പല കാര്യങ്ങളും ആരാധകരുമായി പങ്കുവയ്‌ക്കുകയാണ് കെെഫ്. തന്റെ ക്രിക്കറ്റ് കരിയറിൽ ധോണിക്ക് വേണ്ടത്ര പരിഗണന നൽകാൻ സാധിക്കാതെ പോയ നിമിഷത്തെ കുറിച്ചാണ് കെെഫ് കഴിഞ്ഞ ദിവസം സംസാരിച്ചത്. വളരെ തമാശരൂപേണയാണ് കെെഫ് ഇക്കാര്യം പറഞ്ഞത്.

Advertisment

Read Also: പാലക്കാട് അഞ്ച് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; സമൂഹ വ്യാപനത്തിന്റെ ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി

താൻ ക്രിക്കറ്റ് ടീമിൽ ഉണ്ടായിരിക്കെ അന്നത്തെ ഇന്ത്യൻ ടീം താരങ്ങൾക്ക് നോയ്‌ഡയിലുള്ള തന്റെ വീട്ടിൽവച്ച് വിരുന്ന് ഒരുക്കിയെന്ന് കെെഫ് പറഞ്ഞു. സച്ചിനും ഗാംഗുലിയും അടക്കമുള്ള മുതിർന്ന താരങ്ങൾ ആ വിരുന്നിൽ പങ്കെടുത്തു. ആദ്യമായാണ് വീട്ടിൽവച്ച് അങ്ങനെയൊരു വിരുന്ന് ഒരുക്കുന്നത്. സച്ചിനെയും ഗാംഗുലിയെയും പോലുള്ള മുതിർന്ന താരങ്ങളെ എങ്ങനെ പരിചരിക്കണമെന്നതിനെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നതായി കെെഫ് പറയുന്നു.

"അന്നത്തെ പരിശീലകനായ ഗ്രേഗ് ചാപ്പൽ, മുതിർന്ന താരങ്ങളായ സച്ചിൻ, ഗാംഗുലി എന്നിവരടക്കം എല്ലാ ഇന്ത്യൻ താരങ്ങളും നോയ്‌ഡയിലെ വീട്ടിൽ സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുക്കാനെത്തി. ഇത്രയും വലിയ വ്യക്തികളെ എങ്ങനെ പരിചരിക്കണമെന്ന കാര്യത്തിൽ എനിക്ക് ചെറിയ ആശങ്കയുണ്ടായിരുന്നു. സച്ചിനും ഗാംഗുലിയും അടക്കമുള്ള മുതിർന്ന താരങ്ങളുടെ കാര്യമാണ് ഞാൻ കൂടുതൽ ശ്രദ്ധിച്ചത്. ധോണി, റെയ്‌ന തുടങ്ങിയ ജൂനിയർ താരങ്ങൾ മറ്റൊരു റൂമിൽ ഒന്നിച്ചിരിക്കുകയായിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്നതിനിടെ താരതമ്യേന ജൂനിയര്‍ താരങ്ങളായിരുന്ന ധോണിയടക്കമുള്ളവരെ കാര്യമായി സൽക്കരിക്കാൻ സാധിച്ചില്ല," കെെഫ് പറഞ്ഞു

Advertisment

Kerala Weather: അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ധോണിക്കൊന്നും ശരിക്ക് ബിരിയാണി വിളമ്പിക്കൊടുന്‍ പോലും കഴിഞ്ഞില്ല. പിന്നീട് ഒരു വര്‍ഷത്തിനുശേഷം ധോണി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായി. അന്ന് ധോണി വിചാരിച്ചു കാണും ജൂനിയേഴ്‌സായ തങ്ങളെയൊന്നും കൈഫ് ശരിക്കും പരിഗണിച്ചില്ലല്ലോ എന്ന്. ചിലപ്പോൾ അതുകൊണ്ടായിരിക്കും ധോണി പിന്നീട് തന്നെ ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്നും ഹാസ്യരൂപേണ കെെഫ് പറഞ്ഞു.

തന്നെ കാണുമ്പോൾ എല്ലാം ധോണി അന്നുണ്ടായ സംഭവത്തെ കുറിച്ച് സംസാരിക്കാറുണ്ടെന്നും കെെഫ് പറഞ്ഞു. "അന്ന് വീട്ടിൽ എത്തിയപ്പോൾ നിങ്ങൾ എന്നെ കാര്യമായി സൽക്കരിച്ചില്ലല്ലോ എന്ന് ധോണി എന്നോട് ഇടയ്‌ക്കിടെ തമാശയായി പറയും" കെെഫ് കൂട്ടിച്ചേർത്തു. 2006 നു ശേഷം കെെഫ് ഇന്ത്യൻ ടീമിൽ സജീവമായിരുന്നില്ല. 2018 ലാണ് കെെഫ് ഔദ്യോഗികമായി വിരമിച്ചത്.

Mohammad Kaif Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: