scorecardresearch

FA Community Shield, Arsenal vs Liverpool: ലിവർപൂളും ആഴ്സണലും ഇന്ന് കമ്യൂണിറ്റി ഷീൽഡിൽ നേർക്കുനേർ

മുൻപ് മൂന്നു തവണ ഏറ്റുമുട്ടിയപ്പോൾ ലിവർപൂൾ രണ്ടു ജയവും ആഴ്സണൽ ഒരു ജയവുമാണ് നേടിയത്

മുൻപ് മൂന്നു തവണ ഏറ്റുമുട്ടിയപ്പോൾ ലിവർപൂൾ രണ്ടു ജയവും ആഴ്സണൽ ഒരു ജയവുമാണ് നേടിയത്

author-image
Sports Desk
New Update
fa community shield, community shield live stream, community shield live stream in india, community shield 2020, community shield 2020 live stream, arsenal vs liverpool, liverpool vs arsenal, arsenal vs liverpool live stream, liverpool vs arsenal football, arsenal vs liverpool live streaming, arsenal vs liverpool 2020 live streaming, live community shield, ie malayalam

FA Community Shield Live Streaming, Arsenal vs Liverpool Live Streaming: 2019-20 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂളും എഫ്എ കപ്പ് ജേതാക്കളായ ആഴ്സണലും ശനിയാഴ്ച എഫ്എ കമ്മ്യൂണിറ്റി ഷീൽഡിൽ ഏറ്റുമുട്ടും. വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഒൻപതിനാണ് മത്സരം. ഇരു ക്ലബ്ബുകളുടെയും 2020-21 സീസണിലെ ആദ്യമത്സരമാണ് ഇത്.

Advertisment

കമ്യൂണിറ്റി ഷീൽഡ് ചരിത്രത്തിൽ ഇത് നാലാം തവണയാണ് ലിവർപൂളും ആഴ്സണലും ഏറ്റുമുട്ടുന്നത്. മുൻപ് മൂന്നു തവണ ഏറ്റുമുട്ടിയപ്പോൾ ലിവർപൂൾ രണ്ടു തവണയും ആഴ്സണൽ ഒരുതവണയും ജയിച്ചു.

1979ൽ ലിവർപൂൾ 3-1നും 89ൽ എതിരില്ലാത്ത ഒരുഗോളിനും ആഴ്സണലിനെ തോൽപിച്ചപ്പോൾ 2002ൽ എതിരില്ലാത്ത ഒരു ഗോളിന് ഗണ്ണേഴ്സ് റെഡ്സിനെ പരാജയപ്പെടുത്തി.

Read More: രണ്ടും കൽപ്പിച്ച് മെസി; ബാഴ്സലോണ പ്രസിഡന്റ് രാജിസന്നദ്ധത അറിയിച്ചിട്ടും മൗനം തുടർന്ന് താരം

Advertisment

“ ഞങ്ങൾ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ കാണിച്ചതുപോലെയുള്ള മത്സരശേഷി, അഭിനിവേശം, മികവിനായുള്ള ദാഹം എന്നിവ നിലനിർത്താൻ,” ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൺ പറഞ്ഞു.

“മുന്നോട്ട് പോയിക്കൊണ്ടേയിരിക്കണം, ഞങ്ങൾക്ക് കഴിയുന്നത്ര ട്രോഫികൾ നേടണം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ ഒരു മികച്ച ടീമാണെന്ന് ഞങ്ങൾ തെളിയിച്ചിട്ടുണ്ട്. അതെല്ലാം കഠിനാധ്വാനത്തിലും അർപ്പണബോധത്തിലും നിന്നുള്ളതാണ്. ഈ സീസണിൽ ഞങ്ങൾക്ക് എന്താവും ചെയ്യാൻ കഴിയുക എന്നത് സംബന്ധിച്ച് എനിക്ക് അതിയായ ഉത്സാഹമുണ്ട്, ഞങ്ങൾക്ക് മറ്റൊരു മികച്ച സീസൺ കൂടി വരികയാണ്,” ഹെൻഡേഴ്സൺ കൂട്ടിച്ചേർത്തു.

Read More: 'ഇറ്റലിയും യൂറോപ്പും ലോകവും കീഴടക്കാൻ' റൊണാൾഡോ

മത്സര സമയം: ആഴ്സണലും ലിവർപൂളും തമ്മിലുള്ള കമ്മ്യൂണിറ്റി ഷീൽഡ് മത്സരം 2020 ഓഗസ്റ്റ് 29 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി ഒൻപതിനാണ്.

വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം. സോണി ടെൻ 2 / ടെൻ 3 ടിവി ചാനലുകളിൽ മത്സരം തത്സമയം പ്രക്ഷേപണം ചെയ്യും. ഓൺലൈനിൽ സോണി ലൈവിലും മത്സരം കാണാം.

Read More: FA Community Shield, Arsenal vs Liverpool: Live Telecast, TV Channel, IST

Arsenal Liverpool Club Football Football

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: