Latest News
കളം നിറഞ്ഞ് നെയ്മര്‍; ബ്രസീലിന് ഉജ്വല ജയം
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്; എറണാകുളത്ത് കടയടപ്പ് സമരം
ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന; നാല് സംസ്ഥാനങ്ങളില്‍ ഇരട്ടിയിലധികം
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ

രണ്ടും കൽപ്പിച്ച് മെസി; ബാഴ്സലോണ പ്രസിഡന്റ് രാജിസന്നദ്ധത അറിയിച്ചിട്ടും മൗനം തുടർന്ന് താരം

മെസിയെ നിലനിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് മാനേജ്മെന്റ്

Messi Messi Birthday Messi 33th Birthday Messi Barcelona

ഫുട്ബോൾ ലോകം ഇപ്പോൾ ബാഴ്സലോണയിലെ ന്യൂക്യാമ്പിലേക്ക് ഉറ്റുനോക്കുകയാണ്. മെസിയിലൂടെ ബാഴ്സലോണയാണോ, ബാഴ്സയിലൂടെ മെസിയാണോ വളർന്നത് എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്തിയില്ലെങ്കിലും താരം ക്ലബ്ബ് വിടുകയാണെന്ന പ്രഖ്യാപനം ആരാധകരെയും ഫുട്ബോൾ പ്രേമികളെയുമെല്ലാം ഞെട്ടിച്ചിരിക്കുന്നു. ഇതിനിടയിൽ മെസിയെ നിലനിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് മാനേജ്മെന്റ്. താരം ബാഴ്സയിൽ തുടരാൻ ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ബർത്തോമ്യൂ രാജിസന്നദ്ധത അറിയിച്ചിട്ടും മെസി മൗനത്തിലാണ്.

പുതിയ ഓഫറിനോട് മെസി ഇതുവരെ പ്രതികരിച്ചില്ലെന്ന ക്ലബ്ബ് തന്നെയാണ് വ്യക്തമാക്കിയത്. ക്ലബ്ബ് പ്രസിഡന്റ് ബർത്തോമ്യൂവാണ് താൻ ക്ലബ്ബ് വിടാനുള്ള കാരണമെന്ന് മെസി പരസ്യമായി പറയുന്ന സാഹചര്യത്തിൽ തൽസ്ഥാനത്ത് നിന്ന് പടിയിറങ്ങാൻ അദ്ദേഹം സന്നദ്ധമാണെന്ന് ക്ലബ്ബ് അറിയിച്ചു.

Also Read: മെസിക്കുവേണ്ടി 800 മില്ല്യണ്‍ യൂറോ ചെലവഴിക്കാന്‍ ഏത് ഫുട്‌ബോള്‍ ടീമിന് കഴിയും?

ക്ലബ്ബ് വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ടെലഗ്രാമിന് സമാനമായ ഒരു കത്ത് മെസി ബാഴ്സലോണയ്ക്ക് കൈമാറിയിരുന്നു. സീസൺ അവസാനിക്കുന്നതോടെ ക്ലബ്ബ് വിടാമെന്ന കരാറിലെ ധാരണ ചൂണ്ടികാട്ടിയാണ് മെസി കത്ത് നൽകിയത്. എന്നാൽ ആ കാലാവധി ജൂലൈ 10ന് കഴിഞ്ഞെന്നും 2021 ജൂണിൽ കരാർ അവസാനിക്കുന്നത് വരെ ടീമിനൊപ്പം തുടരണമെന്ന് അറിയച്ചതാണെന്നുമാണ് ബാഴ്സലോണ അറിയിക്കുന്നത്.

സ്‌പാനിഷ് പത്രങ്ങളിലെ റിപ്പോർട്ട് അനുസരിച്ച് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മെസി ചേക്കേറുമെന്നാണ് സൂചന. മാഞ്ചസ്റ്റർ സിറ്റി മാനേജ്‌മെന്റുമായി മെസിയുടെ പിതാവ് ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അർജന്റീനയിൽ മെസിയുടെ ഉറ്റ ചങ്ങാതിയായ സെർജിയോ അഗ്വിറോ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന താരമാണ്. അഗ്വിറോയുടെ സാന്നിധ്യം മെസിയെ കൂടുതൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് അടുപ്പിക്കുന്നതായാണ് കായികലോകം വിലയിരുത്തുന്നത്.

Also Read: മെസി ഇല്ലെങ്കിലും ഗ്രീസ്‌മാൻ വേണം; ബാഴ്‌സയിലെ നീക്കങ്ങൾ ഉറ്റുനോക്കി കായികലോകം

ക്ലബ്ബ് പ്രസിഡന്റ് ബർത്തോമ്യൂവിനെ കുറ്റപ്പെടുത്താതെ, ഈ സീസണിൽ ക്ലബ്ബിന്റെ തീരുമാനങ്ങൾക്കെതിരെയാണ് മെസി രംഗത്തെത്തിയത്. 2007-08 സീസണിന് ശേഷം ആദ്യമായാണ് ബാഴ്സലോണ ഒരു കിരീടം പോലുമില്ലാതെ സീസൺ അവസാനിപ്പിക്കുന്നത്. ഫെബ്രുവരിയിൽ മോശം പ്രകടനത്തെത്തുടർന്ന് സഹതാരങ്ങൾക്കെതിരെയും മെസി രംഗത്തെത്തിയിരുന്നു. മുൻ ഡയറക്ടർക്കെതിരെയും മെസി പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Messi remains silent after barcelona president bartomeus offer to resign

Next Story
IPL 2020: സുരേഷ് റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങി; ടൂര്‍ണമെന്റ് നഷ്ടമാകുംsuresh raina out of ipl 2020, ipl 2020 suresh raina, suresh raina out of ipl 2020, raina out of ipl
The moderation of comments is automated and not cleared manually by malayalam.indianexpress.com