scorecardresearch

മെസ്സി-ക്രിസ്റ്റ്യാനോ പോര് മുടങ്ങിയോ; മാറ്റിയ മാച്ചുകൾ ഏതാണ്?

ഫുട്ബോൾ ലോകം അടുത്തിടെ ഏറെ ആവേശത്തോടെയാണ് ഇതിഹാസങ്ങളായ മെസ്സി-ക്രിസ്റ്റ്യാനോ പോരിനായി കാത്തിരുന്നത്. ഏറെ നാളുകൾക്ക് ശേഷമുള്ള താരപ്പോരിന്റെ ആവേശം മുറുകി നിൽക്കുമ്പോഴാണ് തിരിച്ചടി പോലെ ആ വാർത്ത പരന്നത്.

ഫുട്ബോൾ ലോകം അടുത്തിടെ ഏറെ ആവേശത്തോടെയാണ് ഇതിഹാസങ്ങളായ മെസ്സി-ക്രിസ്റ്റ്യാനോ പോരിനായി കാത്തിരുന്നത്. ഏറെ നാളുകൾക്ക് ശേഷമുള്ള താരപ്പോരിന്റെ ആവേശം മുറുകി നിൽക്കുമ്പോഴാണ് തിരിച്ചടി പോലെ ആ വാർത്ത പരന്നത്.

author-image
Sports Desk
New Update
messi | Ronaldo |

ഫയൽ ചിത്രം

ഫുട്ബോൾ ലോകം അടുത്തിടെ ഏറെ ആവേശത്തോടെയാണ് ഇതിഹാസങ്ങളായ മെസ്സി-ക്രിസ്റ്റ്യാനോ പോരിനായി കാത്തിരുന്നത്. ഏറെ നാളുകൾക്ക് ശേഷമുള്ള താരപ്പോരിന്റെ ആവേശം മുറുകി നിൽക്കുമ്പോഴാണ് തിരിച്ചടി പോലെ ആ വാർത്ത പരന്നത്. '38കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്കേറ്റിരിക്കുന്നു എന്ന്'. ഊഹാപോഹങ്ങൾക്ക് തരിമ്പും ഇടംനൽകാതെ ക്രിസ്റ്റ്യാനോയും ക്ലബ്ബും ഈ വാർത്ത സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

Advertisment

ടീമിന്റെ പരിശീലനങ്ങൾക്കും രണ്ട് സൗഹൃദ മത്സരങ്ങൾക്കുമായി ചൈനയിൽ എത്തിയതായിരുന്നു അൽ നസ്സർ ടീം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ ക്രിസ്റ്റ്യാനോയ്ക്ക് പരിക്കുണ്ടായിരുന്നു എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ വൈദ്യപരിശോധനകൾക്കൊടുവിൽ താരത്തിന് കളിക്കാനാകില്ലെന്ന് ടീം ഡോക്ടർ സ്ഥിരീകരിച്ചതോടെയാണ് മത്സരങ്ങൾ മറ്റൊരു സമയത്തേക്ക് മാറ്റിയിരിക്കുന്നത്. ചൈനയിൽ എത്രയും വേഗം ഒരു പുതിയ മത്സരം ഷെഡ്യൂൾ ചെയ്യാമെന്ന് അൽ നസ്സർ സംഘാടകരോട് സമ്മതിച്ചിട്ടുണ്ട്.

ചൈനീസ് ആരാധകരോട് മാപ്പു ചോദിച്ച് 38കാരനായ റൊണാൾഡോ തന്നെ രംഗത്തെത്തിയിട്ടുണ്ട്. താൻ ഫിറ്റ്‌നസ് പ്രശ്നവുമായി മല്ലിടുകയാണെന്നും താരം സ്ഥിരീകരിച്ചു. “ഞാൻ 22 വർഷമായി കളിക്കുന്നുണ്ട്.
അധികം പരിക്കുകളില്ലാത്ത കളിക്കാരനാണ് ഞാൻ. അൽ നാസറും ഞാനും പര്യടനം ആസ്വദിക്കാൻ ചൈനയിൽ എത്തിയതിൽ എനിക്ക് ശരിക്കും സങ്കടമുണ്ട്. ഞങ്ങൾ ഗെയിം റദ്ദാക്കിയിട്ടില്ല, ഗെയിമിനായി മുന്നോട്ട് പോകാനും ഇവിടെ തിരിച്ചെത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു. നിർഭാഗ്യവശാൽ എനിക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. പക്ഷേ ഇത് ഫുട്‌ബോളിന്റേയും എന്റെ ജീവിതത്തിന്റേയും ഭാഗമാണ്,” റൊണാൾഡോ പറഞ്ഞു.

Advertisment

ഗ്ലോബ് സോക്കർ അവാർഡിൽ മൂന്ന് ട്രോഫികൾ സ്വീകരിക്കാൻ കഴിഞ്ഞ ആഴ്ച ദുബായിലെത്തിയ റൊണാൾഡോ, ഈ ആഴ്ചയുടെ തുടക്കത്തിൽ അൽ നസറിന്റെ പരിശീലനത്തിൽ നിന്ന് വിട്ടുനിന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ റദ്ദാക്കിയ ചൈനാ പര്യടനത്തിന് ശേഷം, ഫെബ്രുവരി ഒന്നിന് റിയാദിൽ നടക്കുന്ന സൗഹൃദ ടൂർണമെന്റിൽ അൽ നാസർ മെസ്സി നയിക്കുന്ന ഇന്റർ മിയാമി ടീമിനെ നേരിടും.

അന്നത്തേക്ക് ക്രിസ്റ്റ്യാനോയുടെ ഫിറ്റ്‌നസ് പ്രശ്നങ്ങൾ മാറുമെന്നാണ് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. നിലവിലെ സൗദി പ്രോ ലീഗ് നേതാക്കളായ നെയ്മറുടെ അൽ ഹിലാലുമായും ഇരു ടീമുകളും കളിക്കും.

Read More

Lionel Messi Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: