scorecardresearch

എല്ലാം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു; മികച്ചത് വരാനിരിക്കുന്നതെയുള്ളൂവെന്ന് മെസി

കഴിഞ്ഞ കുറച്ച് നാളുകളായി ബാഴ്സലോണയിൽ അവരുടെ പ്രവർത്തനങ്ങളിൽ, തീരുമാനങ്ങളിൽ ഒട്ടും സംതൃപ്തനല്ല മെസി

കഴിഞ്ഞ കുറച്ച് നാളുകളായി ബാഴ്സലോണയിൽ അവരുടെ പ്രവർത്തനങ്ങളിൽ, തീരുമാനങ്ങളിൽ ഒട്ടും സംതൃപ്തനല്ല മെസി

author-image
Sports Desk
New Update
എല്ലാം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു; മികച്ചത് വരാനിരിക്കുന്നതെയുള്ളൂവെന്ന് മെസി

കുറച്ചു നാളുകളായി ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചകളിലൊന്ന് ഇതിഹാസ താരം ലയണൽ മെസിയും ക്ലബ് ബാഴ്സലോണയും തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ. കവിഞ്ഞ ദിവസം സഹതാരം ലുയി സുവാരസിനെ പുറത്താക്കിയപ്പോഴും ക്ലബ്ബിനെതിരെ മെസി ആഞ്ഞടിച്ചിരുന്നു. എന്നാൽ പ്രശ്നങ്ങളെല്ലാം അവസാനിപ്പിച്ച് ഒന്നിച്ച പ്രവർത്തിക്കാനായുള്ള സമയമായെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മെസി.

Advertisment

"നിരവധി അഭിപ്രായവ്യത്യാസങ്ങൾക്ക് ശേഷം, ഇതെല്ലാം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ ബാഴ്‌സലോണ ആരാധകരായി ഒന്നിക്കുകയും മികച്ചത് ഇനിയും വരാനിരിക്കുന്നതായി വിശ്വസിക്കുകയും വേണം," മെസി ഒരു ദിനപത്രത്തോട് പറഞ്ഞു.

Also Read: രാജസ്ഥാൻ വിശ്വാസമർപ്പിച്ച, പഞ്ചാബിനെയും ലോകത്തെയും ഞെട്ടിച്ച താരം; ആരാണ് രാഹുൽ തെവതിയ?

കുറച്ചുനാളുകളായി ബാഴ്സലോണയുടെ പ്രവർത്തനങ്ങളിലും തീരുമാനങ്ങളിലും ഒട്ടും സംതൃപ്തനല്ല മെസി. അസ്വാരസ്യങ്ങൾ ന്യൂക്യാമ്പിൽ വ്യക്തമായിരുന്നെങ്കിലും പലപ്പോഴും മാധ്യമങ്ങൾക്കോ ആരാധകർക്കോ മുന്നിൽ എത്തിയിരുന്നില്ല. എന്നാൽ ചാംപ്യൻസ് ലീഗിലെ ബയേണ മ്യൂണിക്കിനെതിരായ ഞെട്ടിക്കുന്ന തോൽവിയോടെ അതും സംഭവിച്ചു. മെസിയുൾപ്പടെ ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ അണിനിരന്ന ബാഴ്സയെ രണ്ടിനെതിരെ എട്ട് ഗോളുകൾക്കാണ് ജർമൻ വമ്പന്മാർ വീഴ്ത്തിയത്.

Advertisment

ഇതോടെ ക്ലബ്ബിനെതിരെ മെസിക്ക് രംഗത്തെത്തേണ്ടി വന്നു. സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് നിർത്തണമെന്ന മലയാളം പഴഞ്ചൊല്ല് ശരിവയ്ക്കുന്ന തരത്തിൽ ക്ലബ് വിടുകയെന്ന തീരുമാനത്തിൽ മെസിയെത്തി. ബാഴ്സലോണയിൽ മെസിയാണോ വളർന്നത് അതോ മെസിയിലൂടെ ബാഴ്സയോണോ വളർന്നതെന്ന ചോദ്യം ബാക്കിനിൽക്കെയാണ് കരാർ പൂർത്തിയാകുന്നതുവരെ ക്ലബ്ബിൽ തുടരാനുള്ള മെസിയുടെ തീരുമാനം.

Also Read: 'അവരുടെ രീതി എന്നെ അത്ഭുതപ്പെടുത്തുന്നില്ല; നീ ഇങ്ങനെ പുറത്താക്കപ്പെടേണ്ടവൻ ആയിരുന്നില്ല': മെസി

ബാഴ്സലോണയിൽനിന്ന് ലൂയി സുവാരസ് പുറത്തുപോവുന്നതിനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി സൂപ്പർതാരം ലയണൽ മെസി എത്തിയത്. സഹതാരത്തിന്റെ പുറത്തുപോക്കിലേക്കു നയിച്ച കാരണങ്ങളിൽ എഫ്സി ബാഴ്സലോണ മാനേജ്മെന്റിനോടുള്ള തന്റെ അമർഷവും മെസി വ്യക്തമാക്കി.

“മറ്റൊരു ജഴ്സിയിൽ നിന്നെ കാണുന്നതും നിന്നെ അഭിമുഖീകരിക്കുന്നതും എനിക്ക് വിചിത്രമായി തോന്നും. ക്ലബ്ബിനു വേണ്ടിയും കളിക്കാരനെന്ന നിലയിലും ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയ, ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന താരങ്ങളിലൊരാളായ നിനക്ക് അർഹമായ യാത്രയയപ്പല്ല ലഭിച്ചത്. അവർ ചെയ്തതു പോലെ നീ വലിച്ചെറിയപ്പെടേണ്ടവനായിരുന്നില്ല. എന്നാൽ അതിൽ ഇപ്പോൾ എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നും തന്നെയില്ല എന്നതാണ് സത്യം,” മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Lionel Messi Barcelona

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: