scorecardresearch
Latest News

രാജസ്ഥാൻ വിശ്വാസമർപ്പിച്ച, പഞ്ചാബിനെയും ലോകത്തെയും ഞെട്ടിച്ച താരം; ആരാണ് രാഹുൽ തെവതിയ?

പ്രതിനായകനിൽ നിന്ന് നായകനിലേക്ക് മാറാൻ അഞ്ച് പന്ത് മാത്രം മതിയെന്ന് തെളിയിച്ച രാഹുൽ തെവതിയായെ കുറിച്ച് അറിയേണ്ടതെല്ലാം

Rahul Tewatia, രാഹുൽ തിവാട്ടിയ, ipl, ipl live score, ipl 2020, live ipl, rr vs kxip, live ipl, ipl 2020 live score, ipl 2020 live match, live score, live cricket online, rr vs kxip live score, rr vs kxip 2020, ipl live cricket score, ipl 2020 live cricket score, rr vs kxip live cricket score, rr vs kxip live streaming, rr vs kxip live match, star sports, hotstar, hotstar live cricket, cricket, cricket live, dream11 ipl live, rajasthan royals vs kings xi punjab, rajasthan royals vs kings xi punjab live score

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പ് അറിയപ്പെടുന്നത് രാഹുൽ രാഹുൽ തെവതിയ എന്ന ഹരിയാനക്കാരന്റെ പേരിൽ കൂടിയായിരിക്കും. തെറിപറഞ്ഞവരെ കൊണ്ട് കയ്യടിപ്പിച്ച, തോൽവിയിൽ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ച. ഡെത്ത് ഓവറിൽ അനായാസം സിക്സർ പായിച്ച രാഹുൽ തെവതിയ. പ്രതിനായകനിൽ നിന്ന് നായകനിലേക്കുള്ള ആ മാറ്റം രാഹുലിന്റെ മനസിൽ മാത്രമേ ഉണ്ടായിരുന്നു കാണു. വിശ്വാസത്തോടെ നാലമനായി ഇറക്കിയെങ്കിലും ഒരു ഘട്ടത്തിൽ രാജസ്ഥാൻ നായകൻ സ്‌മിത്തും ചിന്തിച്ചിട്ടുണ്ടായിരിക്കും ‘വേണ്ടായിരുന്നു’ എന്ന്.

ഐപിഎൽ ആരാധകർക്ക് അത്ര സുപരിചിതമല്ല രാഹുൽതെവതിയുടെ പേര്. എന്നാൽ കഴിഞ്ഞ ആറു സീസണണുകളിലായി ടൂർണമെന്റിന്റെ ഭാഗമാണ് താരം. ഇന്നലെ കണ്ട ഇന്നിങ്സുപോലെ കാത്തിരുന്നു ഒരുപാട് ഒരു സൂര്യനെ പോലെ കത്തി ജ്വലിക്കാൻ. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റൺവേട്ടയോടൊപ്പം ഇനി രാഹുലിന്റെ പേരും പറയപ്പെടും.

Also Read: തീവെട്ടി തെവതിയ, സഞ്ജു ഷോ; കിങ്സിനെ വീഴ്ത്തി ‘റോയൽ’ രാജസ്ഥാൻ

അവസാന മൂന്ന് ഓവറിൽ 51 റൺസെന്ന വലിയ വിജയലക്ഷ്യം രാജസ്ഥാൻ മറികടക്കുമെന്ന് അവർ പോലും പ്രതീക്ഷിച്ചു കാണില്ല. കാരണം വെടിക്കെട്ട് താരങ്ങളായ സ്‌മിത്തും സഞ്ജുവും കൂടാരം കയറി. ക്രീസിലുള്ളതാകട്ടെ 23 പന്തിൽ 17 റൺസ് മാത്രം നേടിയ രാഹുൽ തെവതിയായും കഴിഞ്ഞ കുറച്ച് സീസണുകളിലായി അത്ര ഫോമിലല്ലാത്ത റോബിൻ ഉത്തപ്പയും. ആദ്യ 19 പന്തിൽ രാഹുൽ നേടിയത് 8 റൺസ് മാത്രമായിരുന്നു. അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചില്ല, ദൃഷ്ടാന്തങ്ങൾ പഞ്ചാബിനൊപ്പമായിരുന്നു.

ഷെൽട്ടൻ കോട്രലെറിഞ്ഞ 18-ാം ഓവറിൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ആദ്യ നാലു പന്തും അവസാന പന്തും തെവതിയ അനായാസം ബൗണ്ടറി കടത്തി. അതിൽ തന്നെ രണ്ട് പന്ത് മൈതാനത്തിനും പുറത്തേക്കും പാഞ്ഞു. ഇതോടെ വിജയലക്ഷ്യം 12 പന്തിൽ 21 റൺസായി തെവതിയ ചുരുക്കി. എന്നാൽ മത്സരം പൂർത്തിയാക്കാൻ തെവതിയായ്ക്ക് കഴിഞ്ഞില്ല. 19-ാം ഓവറിൽ പുറത്താകുമ്പോൾ 31 പന്തിൽ ഏഴ് സിക്സടക്കം 53 റൺസ് താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നു. ടോം കറനും ജോഫ്ര ആർച്ചറും ചേർന്ന് വിജയം പൂർത്തിയാക്കുന്നതുവരെ തന്റെ പ്രകടനത്തിൽ അദ്ദേഹം ആഹ്ലാദം കണ്ടെത്തിയില്ല. തനിക്ക് ഇത് നേരത്തെ കഴിയുമായിരുന്നു എന്ന ചിന്ത അയാളിൽ അപ്പോഴും അവശേഷിച്ചിരുന്നു.

Also Read: പറക്കും പുറാൻ; വിശ്വസിക്കാനാവാതെ സഞ്ജു, എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ജോണ്ടി-വീഡിയോ

പ്രതിനായകനിൽ നിന്ന് നായകനിലേക്ക് മാറാൻ അഞ്ച് പന്ത് മാത്രം മതിയെന്ന് തെളിയിച്ച രാഹുൽ തെവതിയ തന്നെയാണ് മത്സരത്തിലെ താരവും. ഹരിയാനക്കാരനായ രാഹുൽ തെവതിയുടെ ജനനം 1993 മെയ് 20ന് സിഹിയിലാണ്. ഇടംകയ്യൻ ബാറ്റ്സ്മാനും ഇടംകയ്യൻ ലെഗ് ബ്രേക്ക് ബോളറുമായ തെവതിയുടെ ഐപിഎൽ അരങ്ങേറ്റം രാജസ്ഥാൻ റോയൽസിൽ തന്നെയായിരുന്നു, 2014ൽ. പിന്നീട് കിങ്സ് ഇലവൻ പഞ്ചാബിലേക്കും ഡൽഹി ക്യാപിറ്റൽസിലേക്കും മാറിയ താരം ഇത്തവണ ടീമിനൊപ്പം വീണ്ടും മടങ്ങിയെത്തി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏഴ് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള താരത്തിന്റെ അക്കൗണ്ടിൽ 190 റൺസും 17 വിക്കറ്റുമാണുള്ളത്. 35 റൺസാണ് അവിടെ താരത്തിന്റെ ഉയർന്ന സ്കോർ. ലിസ്റ്റ് എയിൽ 21 മത്സരങ്ങൾ കളിച്ച താരം 484 റൺസും 27 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ടി20യിൽ 50 മത്സരങ്ങളാണ് താരം കളിച്ചത്. ഇവയിൽ നിന്ന് 691 റൺസും 33 വിക്കറ്റും സ്വന്തപേരിൽ എഴുതി ചേർത്ത താരം ഇനി രാജസ്ഥാന്റെ എക്കാലത്തെയും മികച്ച വിജയത്തോടൊപ്പം ചേർത്ത് വായിക്കപ്പെടും.

Also Read: അവൻ ആരുടെയും പിൻഗാമിയല്ല, ‘ഇന്ത്യൻ ക്രിക്കറ്റിന്റെ സഞ്ജുവാണ്’; മലയാളി താരത്തിന് പ്രശംസയുമായി പ്രമുഖർ

“രവി ബിഷ്ണോയിയെ സ്റ്റെപ്പ്ഔട്ട് ചെയ്ത ആ സിക്സർ മാത്രം മതിയായിരുന്നു എനിക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ. ഇപ്പോൾ ഇനിക്ക് കുറച്ച് ആശ്വാസം തോന്നുന്നു. എന്റെ കരിയറിൽ തന്നെ നേരിട്ട ഏറ്റവും മോശം 20 പന്തുകളായിരുന്നു ആദ്യ കഴിഞ്ഞത്. ഞാൻ നെറ്റ്സിൽ നന്നായി പന്ത് ഹിറ്റ് ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു. ഞാൻ ഡഗ്ഔട്ടിലേക്ക് നോക്കി. എല്ലാവരും എന്നെ അതിശയത്തോടെയാണ് നോക്കിയത്. കാരണം അവർക്കെല്ലാം അറിയാം എനിക്ക് പന്ത് മിഡിൽ ചെയ്യാൻ കഴിയുമെന്ന്. ഞാൻ എന്നിൽ തന്നെ വിശ്വസിക്കണമെന്ന് എനിക്ക് തോന്നി. അഞ്ച് സിക്സർ എനിക്ക് അത്ഭുതമായി തോന്നി. ലെഗ് സ്‌പിന്നേഴ്സിനെതിരെ സിക്സർ നേടാനാണ് കോച്ച് എന്നെ നിയോഗിച്ചത്. പക്ഷെ എനിക്ക് അതിന് സാധിച്ചില്ല. എന്നാൽ മറ്റുള്ളവർക്കെതിരെ അതിന് സാധിക്കുകയും ചെയ്തു,” തകർപ്പൻ ഇന്നിങ്സിനു ശേഷം തെവതിയ പറഞ്ഞ വാക്കുകളാണിത്.

നാടകീയമായിരുന്നു രാസ്ഥാന്റെ വിജയവും. മലയാളി താരം സഞ്ജു സാംസണിന്റെയും നായകൻ സ്മിത്തിന്റെയും പ്രതിനായകനിൽ നിന്ന് നായകനിലേക്ക് ഉയർന്ന തെവതിയയുടെയും ബാറ്റിങ് മികവിലാണ് രാജസ്ഥാൻ പഞ്ചാബ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം മറികടന്നത്. നാല് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഓപ്പണർ ജോസ് ബട്‌ലറെ നഷ്ടമായ രാജസ്ഥാൻ റോയൽസിനു വേണ്ടി ഒരിക്കൽ കൂടി സ്‌മിത്ത് – സഞ്ജു കൂട്ടുകെട്ട് വിജയ പാത തെളിയിച്ചു. ഇത്തവണ അക്രമിച്ച് കളിച്ചത് സ്മിത്തായിരുന്നു. ആദ്യം അർധസെഞ്ചുറി തികച്ചതും നായകൻ തന്നെ.

Also Read: തല്ലുവാങ്ങിക്കൂട്ടുന്ന പേസ് നിരയും താളം പിഴച്ച ബാറ്റിങ്ങും; മുംബൈയ്ക്കെതിരെ ബംഗ്ലൂരിന് ചലഞ്ചുകളേറെ

27 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും അടക്കം 50 റൺസെടുത്ത് സ്‌മിത്ത് അർധശതകത്തിന് പിന്നാലെ കൂടാരം കയറി. തകർപ്പനടികൾക്ക് നായകൻ നിയോഗിച്ച നാലാമൻ രാഹുൽ തെവതിയ തുടക്കത്തിൽ വൻ പരാജയമാകുന്നതായിരുന്നു കണ്ടത്. ഡോട്ട് ബോളുകൾ സൃഷ്ടിക്കുന്നതോടൊപ്പം റൺറേറ്റും കുത്തനെ താഴേക്ക് പതിക്കാൻ തെവതിയുടെ പ്രകടനം കാരണമായി. അപ്പോഴും പ്രതീക്ഷ നഷ്ടപ്പെടാതെ ഒരു വശത്ത് ബാറ്റ് വീശിയ സഞ്ജു ബൗണ്ടറികൾ കണ്ടെത്തിക്കൊണ്ടിരുന്നു. എന്നാൽ 17-ാം ഓവറിൽ 85 റൺസെടുത്ത സഞ്ജു പുറത്താകുമ്പോൾ രാജസ്ഥാന്റെ വിജയപ്രതീക്ഷകളും അവസാനിച്ചിരുന്നു. അവിടെയാണ് പ്രതിനായകൻ നായകനാകുന്ന മുഹൂർത്തത്തിന് തുടക്കമാകുന്നതും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Who is rahul tewatia the man stunned in rr vs kxip ipl match cricket career and records