scorecardresearch

തെറ്റിദ്ധാരണകളുടെ മതിൽക്കെട്ടുകൾ തകർത്ത് മെസ്സി; വൈറലായി വീഡിയോ

വിദേശ രാജ്യത്തെ ആളുകൾക്ക് സൗദി അറേബ്യയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തുന്ന തരത്തിലൊരു പരസ്യ ചിത്രത്തിലാണ് അർജന്റീനൻ ഇതിഹാസ ഫുട്ബോളർ ലയണൽ മെസ്സി വേഷമിടുന്നത്.

വിദേശ രാജ്യത്തെ ആളുകൾക്ക് സൗദി അറേബ്യയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തുന്ന തരത്തിലൊരു പരസ്യ ചിത്രത്തിലാണ് അർജന്റീനൻ ഇതിഹാസ ഫുട്ബോളർ ലയണൽ മെസ്സി വേഷമിടുന്നത്.

author-image
Sports Desk
New Update
Lionel Messi | saudi tourism video

ഫൊട്ടോ: സ്ക്രീൻഗ്രാബ്

സൗദി അറേബ്യയുടെ ടൂറിസം വകുപ്പിന് വേണ്ടി തകർപ്പൻ അഭിനയം പുറത്തെടുത്ത് അർജന്റീനൻ ഇതിഹാസ ഫുട്ബോളർ ലയണൽ മെസ്സി. വിദേശ രാജ്യത്തെ ആളുകൾക്ക് സൗദി അറേബ്യയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തുന്ന തരത്തിലൊരു പരസ്യ ചിത്രത്തിലാണ് മെസ്സി വേഷമിടുന്നത്. 

Advertisment

സൗദി അറേബ്യയെന്നാൽ വെറും മരുഭൂമിയല്ലേ, ഇവിടെ വനിതകൾക്ക് സ്വാതന്ത്ര്യമുണ്ടോ, ഇവിടെ പരിപാടികളൊന്നും നടക്കുന്നില്ലല്ലോ, വിദേശ സംസ്കാരങ്ങളെ ഉൾക്കൊള്ളുന്നില്ല തുടങ്ങിയ തെറ്റിദ്ധാരണകളുടെ മതിൽക്കെട്ടുകളാണ് മെസ്സി പൊളിച്ചടുക്കുന്നത്. നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറത്തേക്ക് പോകുക എന്ന മഹത്തായ സന്ദേശവും ടൂറിസം വകുപ്പിന് വേണ്ടി മെസ്സി പങ്കുവയ്ക്കുന്നുണ്ട്.

പരസ്യ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നെയ്മർ ജൂനിയറിന്റെയും ടീമുകളുമായി സൗഹൃദ മത്സരം കളിക്കുന്നതിനായാണ് ഇന്റർ മയാമിയുടെ നായകനായ മെസ്സി ഗൾഫിൽ എത്തിയിരിക്കുന്നത്.

Advertisment

ഫെബ്രുവരി ഒന്നിന് റിയാദിൽ നടക്കുന്ന സൗഹൃദ ടൂർണമെന്റിൽ അൽ നാസർ മെസ്സി നയിക്കുന്ന ഇന്റർ മിയാമി ടീമിനെ നേരിടും. ഫിറ്റ്നസ് പ്രശ്നങ്ങൾ അലട്ടുന്ന ക്രിസ്റ്റ്യാനോയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ താരം അന്ന് കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ സൗദി പ്രോ ലീഗിന്റെ തലപ്പത്തുള്ള നെയ്മറുടെ അൽ ഹിലാലുമായും ഇരു ടീമുകളും കളിക്കും.

Read More

Tourism Lionel Messi Saudi Arabia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: