scorecardresearch

മെസ്സിയുടെ പരിക്ക് ഭേദമായെന്ന് കോച്ച്; പിന്നാലെ ചൂടപ്പം പോലെ വിറ്റുപോയി ടിക്കറ്റ്

റിയാദിൽ വച്ച് ഹാം സ്ട്രിങ് ഇഞ്ചുറി നേരിട്ട മെസ്സിയുടെ പരിക്ക് ഭേദമായെന്ന് കോച്ച് അറിയിച്ചു. വാരാന്ത്യത്തിൽ ഹോങ്കോങ്ങിൽ നടക്കുന്ന ഇൻ്റർ മിയാമിയുടെ പ്രീ-സീസൺ സൗഹൃദ മത്സരത്തിന് കളത്തിലിറങ്ങാൻ ലയണൽ മെസ്സിക്ക് കഴിയും

റിയാദിൽ വച്ച് ഹാം സ്ട്രിങ് ഇഞ്ചുറി നേരിട്ട മെസ്സിയുടെ പരിക്ക് ഭേദമായെന്ന് കോച്ച് അറിയിച്ചു. വാരാന്ത്യത്തിൽ ഹോങ്കോങ്ങിൽ നടക്കുന്ന ഇൻ്റർ മിയാമിയുടെ പ്രീ-സീസൺ സൗഹൃദ മത്സരത്തിന് കളത്തിലിറങ്ങാൻ ലയണൽ മെസ്സിക്ക് കഴിയും

author-image
Sports Desk
New Update
lionel messi | hong kong

മെസ്സിയുടെ മുഖം കപ്പൽ ചുറ്റിയ ഒരു പരമ്പരാഗത ബോട്ട് ടീമിനെ സ്വാഗതം ചെയ്യാൻ ഹോങ്കോങ്ങിലെ പ്രശസ്തമായ വിക്ടോറിയ ഹാർബറിനു ചുറ്റും സഞ്ചരിച്ചു (Photo Courtesy: X/ INTER MIAMI FR)

റിയാദിൽ നടന്ന രണ്ട് മത്സരങ്ങൾക്ക് ശേഷം ടീമിനൊപ്പമെത്തിയ ലയണൽ മെസ്സിക്ക് ഗംഭീര സ്വീകരണമൊരുക്കി ഹോങ്കോങ്. സൗദി അറേബ്യയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ഹോങ്കോങ്ങിലെത്തിയ ഇൻ്റർ മയാമി താരങ്ങളെ കാണാൻ നൂറുകണക്കിന് ആളുകൾ ടീം ഹോട്ടലിന് പുറത്ത് തടിച്ചുകൂടി.

Advertisment

ഇൻ്റർ മിയാമിയിലെ പിങ്ക് നിറങ്ങളിൽ മെസ്സിയുടെ മുഖം ചുറ്റിയ ഒരു പരമ്പരാഗത ബോട്ട് ടീമിനെ സ്വാഗതം ചെയ്യാൻ ഹോങ്കോങ്ങിലെ പ്രശസ്തമായ വിക്ടോറിയ ഹാർബറിനു ചുറ്റും സഞ്ചരിച്ചു.

റിയാദിൽ വച്ച് ഹാം സ്ട്രിങ് ഇഞ്ചുറി നേരിട്ട സൂപ്പർ താരം ലയണൽ മെസ്സിയുടെ പരിക്ക് ഭേദമായെന്ന് ഇൻ്റർ മയാമി കോച്ച് ജെറാർഡോ മാർട്ടിനോ അറിയിച്ചു. വാരാന്ത്യത്തിൽ ഹോങ്കോങ്ങിൽ നടക്കുന്ന ഇൻ്റർ മിയാമിയുടെ പ്രീ-സീസൺ സൗഹൃദ മത്സരത്തിന് കളത്തിലിറങ്ങാൻ ലയണൽ മെസ്സിക്ക് കഴിയും. ഇതോടെ നഗരത്തിലെ ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർക്കിടയിൽ ആവേശം അലയടിക്കുകയാണ്.

Advertisment

മെസ്സിയുടെ പേരെഴുതിയ പിങ്ക് നിറത്തിലുള്ള ടീഷർട്ടുകൾ ചൂടപ്പം പോലെ വിറ്റുപോകുന്നതായി സ്പോർട്സ് റീട്ടെയിലർമാർ റിപ്പോർട്ട് ചെയ്തു. ലൂയിസ് സുവാരസ് എന്നിവര്‍ ഉൾപ്പെടുന്ന ടീം ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഹോങ്കോംഗ് സ്റ്റേഡിയത്തിൽ ഒരു തുറന്ന പരിശീലന സെഷനിൽ പങ്കെടുത്തു.ടീമിന്റെ പരിശീലനം കാണാന്‍ 40,000 പേരുടെ സ്റ്റേഡിയം നിറഞ്ഞിരുന്നു. 

 

"ലിയോയ്ക്ക് കഴിയുന്നത്ര മിനിറ്റ് കളിക്കാൻ കഴിയുമെന്നാണ് അഭിലാഷം. പരിശീലനത്തിൽ എന്ത് സംഭവിക്കും എന്നതിനെ ആശ്രയിച്ച് അദ്ദേഹത്തിന് എത്രനേരം കളിക്കാമെന്ന് ഞങ്ങൾ തീരുമാനിക്കും. എന്നാൽ അവൻ തീർച്ചയായും പിച്ചിൽ ഉണ്ടാകും.

ഞങ്ങൾ ധാരാളം പ്രീ-സീസൺ ഗെയിമുകൾ കളിക്കുന്നതിനാൽ പരിശീലനത്തിൽ ഓരോ കളിക്കാരെയും ഞങ്ങൾ വിലയിരുത്തും," മാർട്ടിനോ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

വ്യാഴാഴ്ച രാത്രി സൗദി അറേബ്യയിൽ അൽ നാസറിനോട് 6-0 എന്ന നിലയിൽ തോറ്റ മത്സരത്തിൽ അവസാന മിനിറ്റുകളിൽ മാത്രമാണ് മെസ്സി വന്നത്. എട്ട് തവണ ബാലൺ ഡി ഓർ ജേതാവാ. മെസ്സിയുടെ ടീം അടുത്ത ദിവസം ഹോങ്കോംഗ് ഇലവനെ നേരിടും. മെസ്സി കളിക്കുമെന്ന് ഉറപ്പായതോടെ ഈ മത്സരത്തിനുള്ള ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുപോയി. അമേരിക്കയിലെ പുതിയ എംഎൽഎസ് സീസൺ ഫെബ്രുവരി 21ന് ആരംഭിക്കും.

Read More

Lionel Messi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: