/indian-express-malayalam/media/media_files/6G0o5H6wocDKzSnwBe5R.jpg)
Photo: X/ Inter Miami CF
അർജന്റീനൻ ഇതിഹാസ താരമായ ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം 2022 മികച്ച വർഷമായിരുന്നു. ലോകകപ്പ് ഉൾപ്പെടെ മികച്ച നേട്ടങ്ങളാണ് GOATനെ തേടിയെത്തിയത്. എന്നാൽ, ഫ്രഞ്ച് ലീഗ് വണ്ണിലെ ചാമ്പ്യന്മാരായ പി.എസ്.ജിയെ വിട്ട് അമേരിക്കയിലെ മേജർ ലീ​ഗ് സോക്കറിലേക്കെത്തിയ താരത്തിന് അത്ര നല്ലകാലമായിരുന്നില്ല പൊതുവിൽ. സീസണിന്റെ പാതിയിൽ എത്തിയ മെസ്സിക്ക് ടീമിനെ മുന്നോട്ടേക്ക് നയിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല.
കഴിഞ്ഞ സീസണിന്റെ പകുതിയോടെയാണ് മെസ്സി മയാമിയിൽ എത്തിയത്. മെസ്സി അരങ്ങേറുമ്പോൾ ലീ​ഗിൽ 15ാം സ്ഥാനത്തായിരുന്നു ഇന്റർ മയാമി. ലീ​ഗ്സ് കപ്പിൽ മെസ്സിയും സംഘവും മുത്തമിട്ടെങ്കിലും എം.എൽ.എസിൽ കാര്യമായ മുന്നേറ്റം സാധ്യമായില്ല. പിന്നാലെ മെസ്സിക്ക് പരിക്കേറ്റതും ക്ലബിന് തിരിച്ചടിയായി.
Los 1️⃣1️⃣#IMCFvNOB | 📺 #MLSSeasonPass on @AppleTV: https://t.co/EwASrIKCCTpic.twitter.com/xcKFWtrunc
— Inter Miami CF (@InterMiamiCF) February 16, 2024
മേജർ ലീ​ഗ് സോക്കറിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നാളെ പുലർച്ചെ 6.30ന് നടക്കുന്ന ലീ​ഗിലെ ആദ്യ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമി റയൽ സാൾട്ട് ലേക്കിനെ നേരിടും. എം.എൽ.എസിന്റെ 29ാം പതിപ്പാണിത്. ഇതാദ്യമായാണ് എം.എൽ.എസിന്റെ തുടക്കത്തിനായി ഫുട്ബോൾ ലോകം മുഴുവൻ കാത്തിരിക്കുന്നത്.
You’ve never seen MLS like this.
— Apple TV (@AppleTV) February 18, 2024
Watch every match with #MLSSeasonPass on Apple TV. pic.twitter.com/7fPDd4wrFd
പുതിയ സീസണിലെത്തുമ്പോൾ അർജന്റീനൻ ഇതിഹാസത്തിന് മുന്നിൽ രണ്ട് സുപ്രധാന ദൗത്യങ്ങളാണുള്ളത്. മേജർ ലീ​ഗ് സോക്കറിൽ ഇന്റർ മയാമിയുടെ മുന്നേറ്റം ഉറപ്പിക്കുക. കോപ്പ അമേരിക്ക ഉൾപ്പെടെയുള്ള ടൂർണമെന്റിന് ടീമിനെ തയ്യാറെടുപ്പിക്കുക. മെസ്സി, ലൂയിസ് സുവാരസ്, സെർജിയോ ബുസ്കെറ്റ്സ്, ജോർഡി ആൽബ തുടങ്ങിയവരടങ്ങുന്ന 'മിനി ബാഴ്സലോണ' സഖ്യത്തിന് ഇതിന് കഴിയുമോയെന്ന് കാത്തിരുന്ന് കാണാം.
Read More
- റാഞ്ചി ടെസ്റ്റിൽ ഇംഗ്ലണ്ടിന് ആശ്വാസം; ഇന്ത്യൻ ടീമിൽ നിന്നൊരു സൂപ്പർ താരം കളിക്കില്ല
- IND vs ENG: നാലാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം; ആരാകും പകരക്കാരൻ?
- യുവ പ്രതിഭകളുടെ നിറഞ്ഞാട്ടത്തിലൂടെ ഇംഗ്ലണ്ടിനെ പൂട്ടിയ ഇന്ത്യൻ വിജയഗാഥ
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us