scorecardresearch

മെസ്സിക്കൊപ്പം തിളങ്ങി സുവാരസ്; അരങ്ങേറ്റം കളറാക്കി ജയവും, ഇതാണ് ഫ്രണ്ട്ഷിപ്പ്!

എം.എൽ.എസിന്റെ പുതിയ സീസണിന് ആവേശത്തുടക്കം സമ്മാനിച്ച് ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഒന്നിച്ച് പന്തു തട്ടാനിറങ്ങി. പഴയ ബാഴ്സലോണ കൂട്ടുകാരുടെ ഡബിൾ അസിസ്റ്റുകളുടെ കരുത്തിൽ റയൽ സാൽട്ട് ലേക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മയാമി വീഴ്ത്തിയത്.

എം.എൽ.എസിന്റെ പുതിയ സീസണിന് ആവേശത്തുടക്കം സമ്മാനിച്ച് ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഒന്നിച്ച് പന്തു തട്ടാനിറങ്ങി. പഴയ ബാഴ്സലോണ കൂട്ടുകാരുടെ ഡബിൾ അസിസ്റ്റുകളുടെ കരുത്തിൽ റയൽ സാൽട്ട് ലേക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മയാമി വീഴ്ത്തിയത്.

author-image
Sports Desk
New Update
lionel messi | luis suarez

Photo: X/ inter miami CF

അമേരിക്കൻ സോക്കർ ലീഗായ എം.എൽ.എസിന്റെ പുതിയ സീസണിന് ആവേശത്തുടക്കം സമ്മാനിച്ച് ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഒന്നിച്ച് പന്തു തട്ടാനിറങ്ങി. പഴയ ബാഴ്സലോണ കൂട്ടുകാരുടെ ഡബിൾ അസിസ്റ്റുകളുടെ കരുത്തിൽ ആദ്യ മത്സരത്തിൽ എതിരാളികളായ റയൽ സാൽട്ട് ലേക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മയാമി വീഴ്ത്തിയത്.

Advertisment

മെസ്സിയും സുവാരസും അസിസ്റ്റുകളുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ, ഗോൾ വല കുലുക്കിയത് റോബർട്ട് ടെയ്ലറും ഡീഗോ ഗോമസുമാണ്. ഗോൾ പോസ്റ്റിൽ മുന്നിൽ മയാമി ഗോൾകീപ്പർ ഡ്രേക്ക് കാലണ്ടറിന്റെ തകർപ്പൻ സേവുകളാണ് മയാമിക്ക് അനുഗ്രഹമായത്.

Advertisment

16ാം മിനിറ്റിൽ മെസ്സിയുടെ ഫ്രീകിക്ക് ഷോട്ട് ഗോൾ ലൈനിൽ വച്ചാണ് റയൽ താരം തടഞ്ഞിട്ടത്. 39ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് റോബർട്ട് ടെയ്ലർ മയാമിയെ മുന്നിലെത്തിച്ചു. ഒടുവിൽ 83ാം മിനിറ്റിലാണ് സുവാരസ് മയാമിയെ ഗോളിലേക്ക് നയിച്ചത്. താരം നൽകിയ പാസിൽ നിന്ന് ഡീഗോ ഗോമസ് എതിർ ഗോൾവല വീണ്ടും കുലുക്കി. 

“കഴിഞ്ഞ വർഷം ആദ്യ കിരീടം നേടിയ ഒരു ടീമിലേക്ക് വന്ന് എം.എൽ.എസ് നേടാൻ ശ്രമിക്കുന്നതിനേക്കാൾ മികച്ച അഭിലാഷവും ആഗ്രഹവും മറ്റൊന്നില്ല. ഇത് എനിക്കും മുഴുവൻ ടീമിനും കഴിയേണ്ട ആഗ്രഹമാണ്, വെല്ലുവിളിയാണ്. എം.എൽ.എസിൽ ക്ലബ്ബ് തലത്തിൽ കിരീടം നേടുക വളരെ പ്രധാനമാണ്," ലൂയിസ് സുവാരസ് പറഞ്ഞു.

Read More

Lionel Messi Football Argentina

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: