/indian-express-malayalam/media/media_files/uploads/2020/05/football.jpg)
ന്യൂഡല്‍ഹി: കോവിഡ്-19 മൂലം സീസണ്‍ റദ്ദാക്കിയാല്‍ 80,000 കോടി രൂപയുടെ നഷ്ടമുണ്ടാകാന്‍ പോകുന്ന ലാ ലിഗയുടെ ഇന്ത്യയിലേക്കുള്ള വരവ് നീളും. സ്‌പെയിനിലെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണിന് ഇളവ് നല്‍കിയതിനെ തുടര്‍ന്ന് സ്പാനിഷ് ഫുട്‌ബോള്‍ ലീഗിലെ ക്ലബുകള്‍ ഈ ആഴ്ച പരിശീലനം പുനരാരംഭിച്ചിരുന്നു. കോവിഡ്-19 മഹാമാരിയില്‍ ആയിരക്കണക്കിന് പേര്‍ സ്‌പെയിനില്‍ മരിച്ചിരുന്നു.
ലാ ലിഗ ഇന്ത്യയില്‍ ഫുട്‌ബോള്‍ സ്‌കൂളുകള്‍ നടത്തുകയും മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വരികയുമായിരുന്നു. ലാ ലിഗ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ ജോസ് അന്റോണിയോ കച്ചാസയാണ് കോവിഡ്-19 മഹാമാരി ലീഗിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ വൈകിപ്പിക്കുമെന്ന് വെളിപ്പെടുത്തിയത്.
ഏഷ്യ മികച്ച വിപണികളിലൊന്നാണെന്നും ഇന്ത്യ തങ്ങളുടെ തന്ത്രപരമായ വിപണിയാണെന്നും ജോസ് പിടിഐയോട് പറഞ്ഞു. ലോകമെമ്പാടുമുള്ള സാമ്പത്തിക പ്രതിന്ധിയും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മാഡ്രില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു.
Read Also: ഐപിഎൽ നടക്കുമെന്ന് തോന്നുന്നില്ല: മുഹമ്മദ് ഷമി
സ്‌പെയിനിന്റെ ജിഡിപിയുടെ 1.4 ശതമാനം ലാ ലിഗയുടെ സംഭാവനയാണ്. പുതിയ പ്രോട്ടോക്കോളുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പരിശീലനം പുനരാരംഭിച്ചിരിക്കുന്നത്.
ലോക്ക്ഡൗണില്‍ ലാ ലിഗ ഇന്ത്യയിലെ കുട്ടികള്‍ക്ക് ഇ-പരിശീലനം നല്‍കുന്നുണ്ട്. ഒരു ആഴ്ചയില്‍ 60 സെക്ഷന്‍സ് കൈകാര്യം ചെയ്യുന്ന ലാ ലിഗയുടെ ഓണ്‍ലൈന്‍ ഫുട്‌ബോള്‍ പരിശീലനത്തില്‍ രാജ്യത്തെ എട്ട് നഗരങ്ങളില്‍ നിന്നായി ലാ ലിഗയുടെ ഫുട്‌ബോള്‍ സ്‌കൂളുകളിലെ 1500 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. ലാ ലിഗയുടെ ആഗോള സ്വപ്‌നങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
ശാരീരികവും മാനസികവും കഴിവുകളും വികസിപ്പിക്കുന്ന പരിശീലനമാണ് നല്‍കുന്നത്. 5 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്നും സൗജന്യ ട്രയല്‍ സെക്ഷന്‍ നടത്തി പരിശീലനം നേടുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. ചെറിയ ഫീസ് ഈടാക്കം.
Read in English: La Liga’s expansion plans in India could slow down due to pandemic
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us