/indian-express-malayalam/media/media_files/uploads/2020/02/kohli-1.jpg)
വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇഷാന്ത് ശർമ്മയും പൃഥ്വി ഷായും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുമെന്ന സൂചന നൽകി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. രഞ്ജി ട്രോഫി മത്സരത്തിനിടെ കണങ്കാലിന് പരുക്കേറ്റതിനെ തുടർന്ന് ഇശാന്ത് വിശ്രമത്തിലായിരുന്നു. ''പരുക്കേൽക്കുന്നതിനു മുൻപ് എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ഇശാന്ത് ബോളിങ് ചെയ്യുന്നത്. ന്യൂസിലൻഡിൽ നിരവധി തവണ ടെസ്റ്റ് മത്സരങ്ങൾ കളിച്ചതിന്റെ അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ട്. ഈ അനുഭവ പരിചയം ടീമിന് ഗുണം ചെയ്യും'' കോഹ്‌ലി പറഞ്ഞു.
Read Also: ഒരേയൊരു സച്ചിൻ
പൃഥ്വി ഷാ നല്ല കഴിവുളള കളിക്കാരനാണ്. പൃഥ്വിയുടെ കളിശൈലി എന്താണോ അങ്ങനെ തന്നെ കളിക്കാനാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. മികച്ച പ്രകടനം പുറത്തെടുക്കണമെന്ന സമ്മർദ്ദം ഈ താരങ്ങൾക്കില്ലെന്നും കോഹ്‌ലി പറഞ്ഞു. ഓസ്ട്രേലിയയിൽ മായങ്ക് അഗർവാൾ കളിച്ചതുപോലെ ന്യൂസിലൻഡിൽ പൃഥ്വിക്കും കളിക്കാനാകും. ഒരു കൂട്ടം ചെറുപ്പക്കാർ ഭയമില്ലാതെ കളിക്കുന്നത് ടീമിനാകെ പ്രചോദനമാകും. അതിലൂടെ ടീമിന് നല്ല തുടക്കം ലഭിക്കും. പൃഥ്വിയെ ഞാൻ ഒരിക്കലും അനുഭവപരിചയമില്ലാത്തവൻ എന്ന് വിളിക്കില്ല. കാരണം കഴിഞ്ഞ വർഷം അവൻ മികച്ച സ്കോർ നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ അവന്റെ കളി എങ്ങനെയായിരിക്കണമെന്ന് അവൻ മനസിലാക്കണമെന്നും കോഹ്‌ലി പറഞ്ഞു.
Good session out in the middle #NZvINDpic.twitter.com/AdjtWSX2em
— Virat Kohli (@imVkohli) February 19, 2020
പ്ലേയിങ് ഇലവൻ സാധ്യത
മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇശാന്ത് ഷർമ്മ.
ഫെബ്രുവരി 21 നാണ് ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് മത്സരം. രണ്ടു ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുളളത്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡ്. അതേസമയം, ടി 20യിലെ ആധികാരിക വിജയം ടെസ്റ്റിലും ആവർത്തിക്കാൻ കഴിയുമോയെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.