scorecardresearch

സഞ്ജു ഇല്ലെങ്കിലും കൊച്ചി സ്ട്രോങ് ആണ്; കിരീടം തൂക്കി കൊച്ചി ബ്ലൂടൈഗേഴ്സ്

Kochi Blue Tigers: വിനൂപ് മനോഹരൻ കൊച്ചിയെ തോളിലേറ്റി. 30 പന്തിൽ നിന്ന് 70 റൺസ് ആണ് വിനൂപ് അടിച്ചുകൂട്ടിയത്. ഒൻപത് ഫോറും നാല് സിക്സും വിനൂപിന്റെ ബാറ്റിൽ നിന്ന് വന്നു

Kochi Blue Tigers: വിനൂപ് മനോഹരൻ കൊച്ചിയെ തോളിലേറ്റി. 30 പന്തിൽ നിന്ന് 70 റൺസ് ആണ് വിനൂപ് അടിച്ചുകൂട്ടിയത്. ഒൻപത് ഫോറും നാല് സിക്സും വിനൂപിന്റെ ബാറ്റിൽ നിന്ന് വന്നു

author-image
Sports Desk
New Update
Kerala Cricket Leagu Kochi Blue Tigers

Kochi Blue Tigers Players: (Source: Kerala Cricket Association)

Kerala Cricket League Final:കേരള ക്രിക്കറ്റ് ലീഗിൽ തുടരെ രണ്ടാം വട്ടവും കിരീടം ലക്ഷ്യമിട്ട് വന്ന സച്ചിൻ ബേബിയുടെ കൊല്ലം സെയിലേഴ്സിന് നിരാശ. സാലി സാംസൺ ക്യാപ്റ്റനായ സഞ്ജു സാംസണിന്റെ ടീം കൊച്ചി ബ്ലൂ ടൈഗേഴ്സ് കിരീടം ചൂടി. കലാശപ്പോരിൽ 75 റൺസിനാണ് കൊച്ചിയുടെ ജയം. തകർത്തടിച്ച് കൊച്ചിക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ച വിനൂപ് മനോഹരനാണ് കളിയിലെ താരം.

Advertisment

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിക്ക് രണ്ടാമത്തെ ഓവറിൽ തന്നെ ഓപ്പണർ വിപുലിനെ നഷ്ടമായി. എന്നാൽ വിനൂപ് മനോഹരൻ കൊച്ചിയെ തോളിലേറ്റി. 30 പന്തിൽ നിന്ന് 70 റൺസ് ആണ് വിനൂപ് അടിച്ചുകൂട്ടിയത്. ഒൻപത് ഫോറും നാല് സിക്സും വിനൂപിന്റെ ബാറ്റിൽ നിന്ന് വന്നു. എന്നാൽ കൊച്ചിയുടെ മധ്യനിര തകർന്നടിഞ്ഞു.

Also Read: കോഹ്ലിക്കെതിരെ തെളിവ് എവിടെ? ആർക്കാണ് ഇതിലൊക്കെ ഇത്ര പ്രശ്നം? ആഞ്ഞടിച്ച് മുൻ താരം

അവസാന ഓവറുകളിൽ കൊച്ചിക്കായി ആൽഫി സ്കോർ ചെയ്തതോടെയാണ് 180ലേക്ക് എത്തിയത്. ആൽഫി 25 പന്തിൽ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 47 റൺസോടെ പുറത്താവാതെ നിന്നു. ചെയ്സ് ചെയ്ത് ഇറങ്ങിയ കൊല്ലം സെയിലേഴ്സ് ബാറ്റിങ് നിര പൊരുതാൻ പോലും തയ്യാറായില്ല. 23 റൺസ് നേടിയ വിജയ് വിശ്വനാഥ് ആണ് കൊല്ലത്തിന്റെ ടോപ് സ്കോറർ.

Advertisment

Also Read: Sanju Samson: നെറ്റ്സിൽ പോലും അവസരത്തിനായി സഞ്ജുവിന്റെ കാത്തിരിപ്പ്; റിപ്പോർട്ട്

കൊല്ലത്തിന്റെ മറ്റൊരു ബാറ്റർക്കും 20ന് മുകളിൽ സ്കോർ കണ്ടെത്താനായില്ല. കൊല്ലത്തിന്റെ ക്യാപ്റ്റനായ സച്ചിൻ ബേബി 17 റൺസിനും വെടിക്കെട്ട് ബാറ്ററായ വിഷ്ണു വിനോട് 10 റൺസിനും മടങ്ങി. കൊച്ചിക്ക് വേണ്ടി ക്യാപ്റ്റൻ സാലി സാംസണും കെഎം ആസിഫും മുഹമ്മദ് ആഷിഖും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Read More:തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: