/indian-express-malayalam/media/media_files/2025/02/28/DUV85BZWvr2QduCBycN9.jpg)
വിദർഭയ്ക്ക് എതിരെ കേരളത്തിന്റെ ബാറ്റിങ് Photograph: (കേരള ക്രിക്കറ്റ് അസോസിയേഷൻ)
Ranji Trophy Final 2025: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്ക് എതിരെ ഒന്നാം ഇന്നിങ്സ് ലീഡിനായി കേരളം പൊരുതുന്നു. മൂന്നാം ദിനം ചായയ്കക്ക് പിരിയുമ്പോൾ 99 ഓവറിലേക്ക് കേരളത്തിന്റെ ഇന്നിങ്സ് എത്തുമ്പോൾ വിദർഭയുടെ ഒന്നാം ഇന്നിങ്സ് സ്കോർ മറികടക്കാൻ 81 റൺസ് കൂടിയാണ് കേരളത്തിന് വേണ്ടത്. നാല് വിക്കറ്റ് ആണ് ഇനി കേരളത്തിന്റെ കൈകളിലുള്ളത്.
അർധ ശതകം പിന്നിട്ട് നിൽക്കുന്ന ക്യാപ്റ്റൻ സച്ചിൻ ബേബി, ഓൾറൗണ്ടർ ജലജ് സക്സേന എന്നിവരിലാണ് ഇപ്പോൾ കേരളത്തിന്റെ പ്രതീക്ഷ. സച്ചിൻ ബേബിയും സർവാതെയും ചേർന്ന് 63 റൺസിന്റെ കൂട്ടുകെട്ടും സച്ചിനും സൽമാൻ നിസാറും ചേർന്ന് 49 റൺസിന്റെ കൂട്ടുകെട്ടും മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിൻ ബേബിയും ചേർന്ന് 59 റൺസിന്റെ കൂട്ടുകെട്ടുമാണ് കേരളം കണ്ടെത്തിയത്.
സക്സേന, സച്ചിൻ എന്നിവരിൽ ഒരാളുടെ വിക്കറ്റ് ഇപ്പോൾ കേരളത്തിന് നഷ്ടമായാൽ വാലറ്റത്തിന്റെ കൈകളിലേക്കാവും പിന്നെ കേരളത്തിന്റെ പ്രതീക്ഷകൾ. 185 പന്തിൽ നിന്ന് 79 റൺസ് എടുത്ത സർവാതെയെയാണ് കേരളത്തിന് മൂന്നാം ദിനം ആദ്യം നഷ്ടമായത്.
View this post on InstagramA post shared by Kerala Cricket Association (@keralacricketassociation)
സൽമാന് ഫൈനലിൽ തിളങ്ങാനായില്ല
185 പന്തിൽ നിന്ന് 79 റൺസ് ആണ് സർവാതെ നേടിയത്. 10 ഫോറും സർവാതെയിൽ നിന്ന് വന്നു. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ സൽമാൻ നിസാറിന് അധിക സമയം ക്രീസിൽ നിൽക്കാനായില്ല. 42 പന്തിൽ നിന്ന് 21 റൺസ് എടുത്ത് സൽമാനെ വിദർഭയുടെ വിക്കറ്റ് വേട്ടക്കാരൻ ഹർഷ് ദുബെ മടക്കി.
സൽമാൻ മടങ്ങിയതിന് പിന്നാലെ സച്ചിൻ ബേബിക്കൊപ്പം നിന്ന് മുഹമ്മദ് അസ്ഹറുദ്ദീൻ കൂട്ടുകെട്ട് സൃഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ 59 പന്തിൽ നിന്ന് 34 റൺസ് എടുത്ത് നിൽക്കെ മുഹമ്മദ് അസ്ഹറുദ്ദീനെ ദർശൻ വിക്കറ്റിന് മുൻപിൽ കുടുക്കി. ഇതുവരെ ദർശൻ വിദർഭയ്ക്കായി മൂന്ന് വിക്കറ്റും ഹർഷ് ദുബെ രണ്ട് വിക്കറ്റും യഷ് താക്കൂർ ഒരു വിക്കറ്റും വീഴ്ത്തി.
Read More
- Ranji Trophy Final: രഞ്ജി ട്രോഫി ഫൈനൽ: സ്കോർ 200 കടത്തി കേരളം, 5 വിക്കറ്റുകൾ നഷ്ടമായി
- Women Premier League: സ്വന്തം മണ്ണിൽ തുടരെ മൂന്നാം തോൽവി; ഗുജറാത്തിനോടും നാണംകെട്ട് ആർസിബി
- എന്തുകൊണ്ട് മെസിയില്ല? പിക്വെയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ
- Champions Trophy: ഓസീസിനേയും അഫ്ഗാൻ വീഴ്ത്തുമോ? ജീവൻ മരണ പോര്; മത്സരം എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.