scorecardresearch

Ranji Trophy Final: 342ന് കേരളം പുറത്ത്; വിദർഭയ്ക്ക് നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ്

Kerala Vs Vidarbha Ranji Trophy Final: വിദർഭയ്ക്ക് എതിരെ ഒന്നാം ഇന്നിങ്സ് ലീഡിനായി കേരളം പൊരുതി എങ്കിലും ക്യാപ്റ്റൻ സച്ചിൻ ബേബി സെഞ്ചുറിക്ക് അരികിൽ വീണ് മടങ്ങിയതിന് പിന്നാലെ കേരളം തകർന്നു

Kerala Vs Vidarbha Ranji Trophy Final: വിദർഭയ്ക്ക് എതിരെ ഒന്നാം ഇന്നിങ്സ് ലീഡിനായി കേരളം പൊരുതി എങ്കിലും ക്യാപ്റ്റൻ സച്ചിൻ ബേബി സെഞ്ചുറിക്ക് അരികിൽ വീണ് മടങ്ങിയതിന് പിന്നാലെ കേരളം തകർന്നു

author-image
Sports Desk
New Update
Kerala vs vidarbha ranji trophy final

വിദർഭയ്ക്ക് എതിരെ കേരളത്തിന്റെ ബാറ്റിങ് Photograph: (കേരള ക്രിക്കറ്റ് അസോസിയേഷൻ)

Ranji Trophy Final Kerala Vs Vidarbha:  രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്ക് മുൻപിൽ ഒന്നാം ഇന്നിങ്സ് ലീഡ് കണ്ടെത്താനാവാതെ പൊരുതി വീണ് കേരളം. കേരളത്തിന്റെ സ്കോർ 278 റൺസിൽ നിൽക്കെ മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്തായതിന് പിന്നാലെ കേരളത്തിന്റെ കയ്യിൽ നിന്ന് ഒന്നാം ഇന്നിങ്സിൽ കളി നഷ്ടപ്പെടുകയായിരുന്നു. 98 റൺസിൽ നിൽക്കെ സച്ചിൻ ബേബി അർഹിച്ച സെഞ്ചുറിക്ക് അരികിൽ വീണ് മടങ്ങുക കൂടി ചെയ്തതോടെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടാനുള്ള പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീണു. ഇനി രണ്ട് ദിനം ശേഷിക്കെ കളി സമനിലയിലേക്ക് കൊണ്ടുപോകാനാവും വിദർഭയുടെ ശ്രമം. 

Advertisment

സച്ചിൻ ബേബി മടങ്ങിയതിന് പിന്നാലെ വാലറ്റത്തെ കൂട്ടുപിടിച്ച് ജലജ് സക്സേന പൊരുതും എന്ന പ്രതീക്ഷയിലായിരുന്നു കേരളം. എന്നാൽ 28 റൺസിൽ നിൽക്കെ പാർഥ് സക്സേനയെ ബൗൾഡാക്കി. പിന്നാലെ വന്ന നിധീഷിനെ ഹർഷ് ദുബെ വിക്കറ്റിന് മുൻപിൽ കുടുക്കി. ഇതോടെ അവസാന വിക്കറ്റിൽ ഏദൻ ആപ്പിളും എൻ ബേസിലും ചേർന്ന് കേരളത്തെ ലീഡിലേക്ക് എത്തിക്കാൻ അത്ഭുതം കാണിക്കണം എന്ന നിലയിലായി. എന്നാൽ 10 റൺസ് എടുത്ത ഏദനേയും പാർഥ് മടക്കിയതോടെ കേരള ഇന്നിങ്സിന് തിരശീല വീണു. 

98 റൺസിൽ പുറത്തായി സച്ചിൻ

235 പന്തിൽ നിന്നാണ് ക്യാപ്റ്റൻ സച്ചിൻ ബേബി 98 റൺസ് എടുത്തത്. 10 ഫോർ സച്ചിന്റെ ബാറ്റിൽ നിന്ന് വന്നു. സച്ചിൻ ബേബിയും സർവാതെയും ചേർന്ന് 63 റൺസിന്റെ കൂട്ടുകെട്ടും സച്ചിനും സൽമാൻ നിസാറും ചേർന്ന് 49 റൺസിന്റെ കൂട്ടുകെട്ടും മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിൻ ബേബിയും ചേർന്ന് 59 റൺസിന്റെ കൂട്ടുകെട്ടുമാണ് കേരളം കണ്ടെത്തിയത്.

185 പന്തിൽ നിന്ന് 79 റൺസ് എടുത്ത സർവാതെയെയാണ് കേരളത്തിന് മൂന്നാം ദിനം ആദ്യം നഷ്ടമായത്. 185 പന്തിൽ നിന്ന് 79 റൺസ് ആണ് സർവാതെ നേടിയത്. 10 ഫോറും സർവാതെയിൽ നിന്ന് വന്നു. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ സൽമാൻ നിസാറിന് അധിക സമയം ക്രീസിൽ നിൽക്കാനായില്ല. 42 പന്തിൽ നിന്ന് 21 റൺസ് എടുത്ത് സൽമാനെ വിദർഭയുടെ വിക്കറ്റ് വേട്ടക്കാരൻ ഹർഷ് ദുബെ മടക്കി.സൽമാൻ മടങ്ങിയതിന് പിന്നാലെ സച്ചിൻ ബേബിക്കൊപ്പം നിന്ന് മുഹമ്മദ് അസ്ഹറുദ്ദീൻ കൂട്ടുകെട്ട് സൃഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ 59 പന്തിൽ നിന്ന് 34 റൺസ് എടുത്ത് നിൽക്കെ മുഹമ്മദ് അസ്ഹറുദ്ദീനെ ദർശൻ വിക്കറ്റിന് മുൻപിൽ കുടുക്കി.

Read More

Advertisment

Sachin Baby Kerala Vs Vidarbha Ranji Trophy Final Mohammed Azharuddeen Ranji Trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: