/indian-express-malayalam/media/media_files/uploads/2021/05/kerala-blasters-renewed-contract-of-left-back-denechandra-meitei-494368-FI.jpg)
ഫൊട്ടോ: കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: പ്രതിരോധ താരം ദെനെചന്ദ്ര മെയ്‌തെയുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. 2024 വരെ ലെഫ്റ്റ് ബാക്ക് താരം ടീമില്‍ തുടരും. മണിപ്പൂരില്‍ നിന്നുള്ള 27കാരനായ ദെനെചന്ദ്ര, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്നു. 2020 ഓഗസ്റ്റ് 5നാണ് ട്രാവു എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കൊപ്പം ചേര്‍ന്നത്. കഴിഞ്ഞ സീസണില്‍ ക്ലബിനായി ആറു മത്സരങ്ങളാണ് താരം കളിച്ചത്.
പത്താം വയസിലാണ് ദെനചന്ദ്ര തന്റെ ഫുട്ബോള്‍ ജിവിതത്തിന് തുടക്കമിടുന്നത്. പ്രാദേശിക സ്റ്റേഡിയത്തില്‍ പന്തുതട്ടി തുടങ്ങിയ ദെനെചന്ദ്ര, ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂര്‍ ഫുട്‌ബോള്‍ ടീമിന്റെ ഭാഗമായതോടെ പ്രൊഫഷണല്‍ അഭിരുചി നേടി.
മോഹന്‍ ബഗാന്‍ അത്‌ലറ്റിക് ക്ലബ്ബിലെയും, ഒഡീഷയിലെ സാംബല്‍പൂര്‍ അക്കാദമിയിലെയും പരിശീലനത്തിന് ശേഷം പൂനെ എഫ്‌സിയില്‍ ചേര്‍ന്നു. ടീമിനൊപ്പം രണ്ടു തവണ അണ്ടര്‍-19 ഐ ലീഗ് കിരീടം നേടി. ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നതിന് മുമ്പ് ചര്‍ച്ചില്‍ ബ്രദേഴ്‌സ്, നെറോക്ക എഫ്‌സി, ട്രാവു എഫ്‌സി എന്നീ ഐ ലീഗ് ടീമുകളില്‍ സ്ഥിര സാന്നിധ്യമായിരുന്നു താരം.
Also Read: സ്പാനിഷ് ഇതിഹാസ താരം ഡേവിഡ് വിയ്യ ഒഡീഷ എഫ്സിയിലേക്ക്
ദുഷ്‌ക്കരമായ സാഹചര്യങ്ങള്‍ക്കിടയിലും കെബിഎഫ്‌സിക്കൊപ്പമുള്ള ആദ്യ സീസണ്‍ മികച്ച അനുഭവമായിരുന്നുവെന്ന് ദെനെചന്ദ്ര മെയ്‌തെ പറഞ്ഞു. ക്ലബുമായുള്ള കരാര്‍ നീട്ടിയതില്‍ ഞാന്‍ സന്തുഷ്ടനാണ്, അടുത്ത വര്‍ഷം ഞങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സീസണ്‍ ലഭിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ക്ലബ്ബിന്റെ മികച്ച ആരാധകൂട്ടത്തെ ഉടനെ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി താരം പറഞ്ഞു. അതേസമയം കോവിഡ് സാഹചര്യം പരിഗണിച്ച് ആരാധകരോട് സുരക്ഷിതരായി വീടുകളില്‍ തുടരാനും ദെനചന്ദ്രെ ആവശ്യപ്പെട്ടു.
ഐഎസ്എല്ലിനായി, ദൃഢതയും സ്ഥിരതയുമുള്ള താരമാണ് ദെനചന്ദ്രയെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. തന്റെ കളിയില്‍ ചില വശങ്ങള്‍ താരം മെച്ചപ്പെടുത്തേണ്ടതുണ്ട്, എന്നാല്‍ കഴിഞ്ഞ സീസണില്‍ അദ്ദേഹം വളരെയധികം കഴിവുകള്‍ പ്രകടമാക്കി. താരം മെച്ചപ്പെടുന്നത് തുടരാന്‍ എനിക്ക് ആഗ്രഹമുണ്ട്, തുടര്‍ യാത്രയില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്-കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.