സ്പാനിഷ് ഫുട്ബോൾ ഇതിഹാസ താരം ഡേവിഡ് വിയ്യ ഐഎസ്എൽ ക്ലബ്ബായ ഒഡീഷ എഫ്സിയിലേക്ക്. സാങ്കേതിക ഉപദേഷ്ടാവായാണ് വിയ്യ ക്ലബ്ബിലെത്തുന്നത്. ലോകകപ്പ് ജേതാവായ ഡേവിഡ് വിയ്യ ക്ലബ്ബിന്റെ ആഗോള തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഒഡീഷ എഫ്സി അറിയിച്ചു.
“ലോകകപ്പ് ജേതാവും സ്പാനിഷ് ഫുട്ബോൾ ഇതിഹാസവുമായ ഡേവിഡ് വിയ്യയെ ഞങ്ങളുടെ ആഗോള ഫുട്ബോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി ഒഡീഷ എഫ്സിയിലേക്ക് എത്തിച്ചിരിക്കുകയാണ്,” എന്ന് ഫുട്ബോൾ ക്ലബ്ബ് ട്വീറ്റ് ചെയ്തു.
🚨Comunicado Oficial 🚨
— Odisha FC (@OdishaFC) May 6, 2021
World Cup winner and Spanish football legend @Guaje7Villa has been brought in by Odisha FC to spearhead our global football operations. 🌏⚽️
(1/2) pic.twitter.com/8XyGBsmof7
ഡേവിഡ് വിയ്യക്ക് പുറമെ ഒഡീഷയുടെ മുന്‍ മുഖ്യ പരിശീലകന് ജോസപ് ഗോമ്പൗവും വിക്ടര്‍ ഒനാട്ടെയും ടെക്നിക്കല്‍ ഫുട്ബോൾ കമ്മിറ്റിയിലുണ്ടാവുമെന്നും ക്ലബ്ബ് അറിയിച്ചു.
Former OFC Head Coach, Josep Gombau and Victor Onate are also a part of the club's Technical Football Committee along with David Villa. 🤝#OdishaFC #AmaTeamAmaGame #davidvilla
— Odisha FC (@OdishaFC) May 6, 2021
2010ൽ ലോകകപ്പ് നേടിയ സ്പാനിഷ് ദേശീയ ടീമിന്റെ ഭാഗമായിരുന്നു ഡേവിഡ് വിയ്യ. 2008ൽ യൂറോകപ്പ് നേട്ടത്തിലും ദേശീയ ടീമിന്റെ ഭാഗമായിരുന്നു. 98 അന്താരാഷ്ട്ര മത്സരങ്ങളാണ് വിയ്യ സ്പെയിനിനു വേണ്ടി കളിച്ചത്.
ക്ലബ്ബ് കരിയറിൽ മൂന്ന് വീതം ലാലിഗ, കോപ്പ ഡെൽ റെ കിരീടനേട്ടങ്ങളിലും ഒരു ചാമ്പ്യൻസ് ലീഗ് നേട്ടത്തിലും പങ്കാളിയായി. കരിയറിൽ ആകെ 15 കിരീട നേട്ടങ്ങളുടെ ഭാഗമാവാൻ 39കാരനായ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ഐഎസ്എൽ 2020-21 സീസണിൽ പോയിന്റ് നിലയിൽ ഏറ്റവും പിറകിലായിരുന്നു ഒഡീഷ എഫ്സി. 20 മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ആറ് സമനിലയപം 12 തോൽവിയുമായി ആകെ 12 പോയിന്റ് മാത്രമാണ് അവസാന സ്ഥാനക്കാരായ ഒഡീഷയ്ക്ക് നേടാനായത്.