scorecardresearch

കളിയും കരുത്തും കാക്കണം; കളിക്കാത്ത താരങ്ങളോട് ഗംഭീർ

സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, റിങ്കു സിംഗ്, യശസ്വി ജയ്‌സ്വാൾ, രവി ബിഷ്‌നോയ് എന്നിവരാണ് ഏകദിന ടീമിൽ ഇടംനേടാത്ത ടി20 താരങ്ങൾ

സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, റിങ്കു സിംഗ്, യശസ്വി ജയ്‌സ്വാൾ, രവി ബിഷ്‌നോയ് എന്നിവരാണ് ഏകദിന ടീമിൽ ഇടംനേടാത്ത ടി20 താരങ്ങൾ

author-image
Sports Desk
New Update
Gautham Gambhir. Team India

ചിത്രം: എക്സ്

സ്ഥാനമേറ്റ ആദ്യ പരമ്പര തന്നെ തൂത്തുവാരി വരവറിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ മൂഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ശ്രീലങ്കയെ 3-0 എന്ന നിലയിൽ തകർത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ശ്രീലങ്കയിലെ പല്ലേക്കലെയിൽ നടന്ന അവസാന ടി20 മത്സരം സൂപ്പർ ഓവറിലൂടെയാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്.

Advertisment

മത്സരശേഷം ഗൗതം ഗംഭീർ ഡ്രസ്സിങ് റൂമിൽ നടത്തിയ പ്രസംഗമാണ്​ ശ്രദ്ധനേടുന്നത്. സൂര്യകുമാറിൻ്റെ ക്യാപ്റ്റൻസിയെയും ബാറ്റിംഗിനെയും പ്രശംസിച്ചുകൊണ്ടാണ് ഗംഭീർ പ്രസംഗം ആരംഭിച്ചത്. വെള്ളിയാഴ്ച കൊളംബോയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന മത്സരങ്ങളിൽ കളിക്കാത്ത താരങ്ങളെ കുറിച്ചും ഗംഭീർ എടുത്തു പറഞ്ഞു.

"കുറച്ച് പേർ ഏകദിന ഫോർമാറ്റിൽ കളിക്കുന്നില്ല. അവർക്ക് ഒരു നീണ്ട ഇടവേളയാണ് ലഭിക്കാൻ പോകുന്നത്. പക്ഷെ നിങ്ങൾ ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ടി20 സീരിസിലേക്ക് മടങ്ങി വരുമ്പോൾ, നിങ്ങളുടെ സ്കില്ലും, ഫിറ്റ്‌നസ് ലെവലും ഉയർന്ന നിലയിൽ നിലനിർത്തുന്നുവെന്ന് ഉറപ്പാക്കണം," ഗംഭീർ പറഞ്ഞു.

Advertisment

ഒക്ടോബറിലാണ് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടി20 മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, റിങ്കു സിംഗ്, യശസ്വി ജയ്‌സ്വാൾ, രവി ബിഷ്‌നോയ് എന്നിവരാണ് ഏകദിന ടീമിൽ ഇടംനേടാത്ത ടി20 താരങ്ങൾ.

ഒഗസ്റ്റ് 2നാണ് ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സംരം. കഴിഞ്ഞ നവംബറിൽ നടന്ന 2023 ഏകദിന ലോകകപ്പ് ഫൈനലിലാണ് സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും അവസാനമായി കളിച്ച 50 ഓവർ മത്സരം.

ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരക്രമം

  • ഓഗസ്റ്റ് 2: ഒന്നാം ഏകദിനം, കൊളംബോ
  • ഓഗസ്റ്റ് 4: രണ്ടാം ഏകദിനം, കൊളംബോ
  • ഓഗസ്റ്റ് 7: മൂന്നാം ഏകദിനം, കൊളംബോ

ഇന്ത്യ, ഏകദിന ടീം: രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ (വി.സി), വിരാട് കോഹ്ലി, കെ.എൽ രാഹുൽ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ , ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.

Read More

Gautham Gambhir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: