scorecardresearch

77 പന്തിൽ 232 റൺസ്; 'കശ്മീരിന്റെ പൊള്ളാർഡ്'; തകർത്തടിച്ച് ആദിൽ

Pollard of Kashmir: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ പത്താം നമ്പർ ജഴ്സിയണിഞ്ഞ് ആണ് ആദിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത് എന്ന പ്രത്യേകതയും ഉണ്ട്

Pollard of Kashmir: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ പത്താം നമ്പർ ജഴ്സിയണിഞ്ഞ് ആണ് ആദിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത് എന്ന പ്രത്യേകതയും ഉണ്ട്

author-image
Sports Desk
New Update
Adil Nabi and Pollard

Adil Nabi and Pollard: (Screengrab)

ജമ്മുകശ്മീരിലെ പുൽവാമയിലെ ഒരു ഗ്രാമം. ഇവിടെ നടന്ന ഒരു പ്രാദേശിക ലീഗ് മത്സരത്തിൽ ആദിൽ നബി എന്ന ബാറ്റർ 77 പന്തിൽ നിന്ന് 232 റൺസ് അടിച്ചെടുത്തതായി റിപ്പോർട്ട്. 'കശ്മീരിന്റെ പൊള്ളാർഡ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാറ്ററാണ് ആദിൽ നബി എന്ന് ഇടിവി ഭാരതിന്റെ റിപ്പോർട്ടിൽ പറയുന്നു. 

Advertisment

232 റൺസ് അടിച്ചെടുത്ത ഇന്നിങ്സിൽ 11 ഫോറും 29 സിക്സും ആദിലിന്റെ ബാറ്റിൽ നിന്ന് പറന്നു. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ പത്താം നമ്പർ ജഴ്സിയണിഞ്ഞ് ആണ് ആദിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത് എന്ന പ്രത്യേകതയും ഉണ്ട്.

Also Read: ഇത്തവണയും വെടിക്കെട്ട് ബാറ്റിങ്ങിന് മുഹമ്മദ് അസ്ഹറുദ്ദീൻ; ഒപ്പം കാസർകോട് നിന്ന് ഇവരും

കഴിഞ്ഞ ഞായറാഴ്ചയാണ് ഈ മത്സരം നടന്നത്. ബംഗം ടൈറ്റൻസിന് വേണ്ടിയാണ് ആദിൽ ഇരട്ട ശതകം കണ്ടെത്തിയത്. മിഷ്വാര ക്രിക്കറ്റ് ക്ലബ് ആണ് ആദിലിന്റെ ബാറ്റിങ് പ്രഹരമേറ്റുവാങ്ങിയത്. ജമ്മുകശ്മീർ പൊലീസ് ആണ് ഈ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.

Advertisment

Also Read: '100 കോടി സാമ്പാദിക്കുന്ന ഇന്ത്യൻ കളിക്കാരുണ്ട്'; വെളിപ്പെടുത്തലുമായി ഞെട്ടിച്ച് രവി ശാസ്ത്രി

വിട്ടുവീഴ്ചയില്ലാത്ത കഠിനാധ്വാനം കൊണ്ടാണ് ഇങ്ങനെയൊരു പ്രകടനം നടത്താൻ സാധിച്ചത് എന്ന് ആദിൽ ഇടിവി ഭാരതിനോട് പറഞ്ഞു. "ഇവിടെ കഴിവുള്ള ക്രിക്കറ്റ് കളിക്കാർക്ക് ഒരു കുറവുമില്ല. എന്നാൽ നിർഭാഗ്യം കൊണ്ട് ഒരു ക്രിക്കറ്റ് ഗ്രൗണ്ടോ അക്കാദമിയോ ഞങ്ങളുടെ സമീപപ്രദേശത്ത് ഇല്ല. അതുകൊണ്ട് തന്നെ കഴിവ് മെച്ചപ്പെടുത്താൻ ഞങ്ങൾക്കാവുന്നില്ല," ആദിൽ നബി പറഞ്ഞു.

Also Read: 3 ടെസ്റ്റോടെ ഒഴിവാക്കിയത് അനീതിയോ? മാധ്യമങ്ങൾക്ക് മുൻപിൽ പിന്തുണച്ച ഗിൽ നിലപാട് മാറ്റി

വലംകയ്യൻ ഓപ്പണിങ് ബാറ്ററായ ആദിലിന് ഓഫ് സ്പിൻ എറിയാനും സാധിക്കും. ഇതുവരെ ആദിലിന് ഒരു പ്രധാന ക്രിക്കറ്റ് ഫ്രാഞ്ചൈസിയുടേയും ട്രയലിൽ ഔദ്യോഗികമായി പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. 

പുൽവാമയിൽ ഒരു ക്രിക്കറ്റ് ടർഫ് ഇല്ല എന്നുള്ളത് ആദിൽ ചൂണ്ടിക്കാണിക്കുന്നു. പുൽവാമയിലെ ഗ്രാമീണ മേഖലകളിലേക്ക് ശ്രദ്ധ നൽകി ഇവിടെ ഗ്രൗണ്ടുകൾ നിർമിക്കാൻ തയ്യാറാവണം എന്ന് ഡെപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെയുള്ളവരോട് ആവശ്യപ്പെടുന്നതായും ആദിൽ പറഞ്ഞു.

Read More:അൻഷുലിന് മാഞ്ചസ്റ്ററിൽ അരങ്ങേറ്റം; കേരള ക്രിക്കറ്റിന്റെ ദുഃസ്വപ്നം; ഇന്ത്യയുടെ 'മഗ്രാത്ത്' ആവുമോ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: