scorecardresearch

'സ്വിങ് കിങ്'; അടുത്തടുത്ത പന്തുകളിൽ ഒരുപോലത്തെ രണ്ട് വിക്കറ്റുകളുമായി ആൻഡേഴ്സൺ, വീഡിയോ

റിവേഴ്സ് സ്വിങ്ങിൽ വിദഗ്ധനായ മുപ്പത്തെട്ടുകാരനായ ജെയിംസ് ആൻഡേഴ്സൺ ഗില്ലിന്റെയും രഹാനെയെയുടെയും ഓഫ് സ്റ്റംമ്പ് ഇളക്കിയാണ് വിക്കറ്റ് ആഘോഷിച്ചത്

റിവേഴ്സ് സ്വിങ്ങിൽ വിദഗ്ധനായ മുപ്പത്തെട്ടുകാരനായ ജെയിംസ് ആൻഡേഴ്സൺ ഗില്ലിന്റെയും രഹാനെയെയുടെയും ഓഫ് സ്റ്റംമ്പ് ഇളക്കിയാണ് വിക്കറ്റ് ആഘോഷിച്ചത്

author-image
Sports Desk
New Update
IND vs ENg, James Anderson, ഇന്ത്യ, ഇംഗ്ലണ്ട്, Gill bowled, ജെയിംസ് ആൻഡേഴ്സൺ, Ajinkya rahane bowled, James Anderson wickets, reverse swing of James Anderson" />

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ആധികാരിക ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് പരമ്പരയിൽ മുന്നിലെത്തി. ബാറ്റ്സ്മാന്മാരും ബോളർമാരും ഒരുപോലെ തിളങ്ങിയ ഇംഗ്ലിഷ് ടീമിനെ ബോളിങ്ങിൽ മുന്നിൽ നിന്ന് നയിച്ചത് മുതിർന്ന താരം ജെയിംസ് ആൻഡേഴ്സൺ തന്നെയായിരുന്നു. റൺറേറ്റ് ഉയരുന്നത് തടയുന്നതിൽ പ്രധാന പങ്കുവഹിച്ച താരം രണ്ടാം ഇന്നിങ്സിൽ ഒരുപോലെയുള്ള രണ്ട് വിക്കറ്റുകളെടുത്തും ആരാധകരെ ത്രസിപ്പിച്ചു.

Advertisment

അവസാന ദിനം ഇന്ത്യൻ പ്രതീക്ഷയായിരുന്ന ശുഭ്മാൻ ഗില്ലിനെയാണ് ആൻഡേഴ്സൺ ആദ്യം കൂടാരം കയറ്റിയത്. പിന്നാലെ ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനയെയും ആൻഡേഴ്സൺ മടക്കി. 420 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു ആ രണ്ട് റിവേഴ്സ് സ്വിങ് പന്തുകൾ. ഒരുപോലെ പോയ രണ്ട് പന്തുകളും ഒരുപോലെ തന്നെ വിക്കറ്റും തെറിപ്പിച്ചു. ഒറ്റനോട്ടത്തിൽ റിപ്ലേ പോലെ തോന്നുമെങ്കിലും രണ്ടും രണ്ട് പന്തുകളാണ്.

റിവേഴ്സ് സ്വിങ്ങിൽ വിദഗ്ധനാണ് മുപ്പത്തെട്ടുകാരനായ ജെയിംസ് ആൻഡേഴ്സൺ. ഗില്ലിന്റെയും രഹാനെയെയുടെയും ഓഫ് സ്റ്റംമ്പ് ഇളക്കിയാണ് ആൻഡേഴ്സൺ വിക്കറ്റ് ആഘോഷിച്ചത്.

Advertisment

Also Read: ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി; പരമ്പരയിൽ ലീഡുമായി ഇംഗ്ലണ്ട്

83 പന്തിൽ 50 റൺസുമായി ഇന്ത്യയെ കരകയറ്റുന്നതിനിടയിലാണ് ഗില്ലിനെ ആൻഡേഴ്സൺ പുറത്താക്കുന്നത്. 27-ാം ഓവറിന്റെ രണ്ടാം പന്തിൽ. അതേ ഓവറിലെ അഞ്ചാം പന്തിൽ ഒരിക്കൽ കൂടി ഇംഗ്ലിഷ് താരത്തിന്റെ പേസും സ്വിങ്ങും ലക്ഷ്യം കണ്ടു, രഹാനെയും പുറത്ത്. രണ്ടാം ഇന്നിങ്സിൽ പന്തിനെയും പുറത്താക്കിയത് ആൻഡേഴ്സണായിരുന്നു. ആദ്യ ഇന്നിങ്സിൽ പന്തിന്റെ തകർപ്പൻ ഇന്നിങ്സാണ് ഇന്ത്യയെ കൂറ്റൻ ലീഡ് വഴങ്ങുന്നതിൽ നിന്ന് രക്ഷപ്പെടുത്തിയത്.

അതേസമയം, മത്സരത്തിൽ ഇന്ത്യ ദയനീയ തോൽവിയാണ് വഴങ്ങിയത്. രണ്ടാം ഇന്നിങ്സിൽ 420 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 192 റൺസിന് ഓൾഔട്ടായി. 39/1 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ശേഷിക്കുന്ന ഒൻപത് വിക്കറ്റുകൾ ഇന്ന് നഷ്ടമായി. നായകൻ വിരാട് കോഹ്‌ലി 72 റൺസ് നേടി പൊരുതി നോക്കിയെങ്കിലും പ്രയത്നം ലക്ഷ്യം കണ്ടില്ല. ഓപ്പണർ ശുഭ്‌മാൻ ഗിൽ അർധ സെഞ്ചുറി നേടി. ഇരുവരുടെയും പ്രകടനം ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാവരും നിരാശപ്പെടുത്തി.

England Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: