Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി; പരമ്പരയിൽ ലീഡുമായി ഇംഗ്ലണ്ട്

ഇംഗ്ലണ്ട് ബോളർമാരെ പ്രതിരോധിക്കാൻ ഇന്ത്യയുടെ മധ്യനിരയ്‌ക്ക് കഴിഞ്ഞില്ല

England squad, england playing xi, India vs England, India Predictable 11, India vs England Second Test, Jofra Archar, ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്, ഇന്ത്യ പ്ലേയിങ് 11, ഇന്ത്യ ഇംഗ്ലണ്ട് സാധ്യത ഇലവൻ, ആർച്ചർ

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി. രണ്ടാം ഇന്നിങ്സിൽ 420 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 192 റൺസിന് ഓൾഔട്ടായി. 39/1 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ശേഷിക്കുന്ന ഒൻപത് വിക്കറ്റുകൾ ഇന്ന് നഷ്ടമായി. നായകൻ വിരാട് കോഹ്‌ലി 72 റൺസ് നേടി പൊരുതി നോക്കിയെങ്കിലും പ്രയത്നം ലക്ഷ്യം കണ്ടില്ല. ഓപ്പണർ ശുഭ്‌മാൻ ഗിൽ അർധ സെഞ്ചുറി നേടി. ഇരുവരുടെയും പ്രകടനം ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാവരും നിരാശപ്പെടുത്തി.

ഇംഗ്ലണ്ട് ബോളർമാരെ പ്രതിരോധിക്കാൻ ഇന്ത്യയുടെ മധ്യനിരയ്‌ക്ക് കഴിഞ്ഞില്ല. ചേതേശ്വർ പൂജാര (15), അജിങ്ക്യ രഹാനെ (പൂജ്യം), റിഷഭ് പന്ത് (11), വാഷിങ്ടൺ സുന്ദർ (പൂജ്യം), ആർ.അശ്വിൻ (ഒൻപത്), ഷഹബാസ് നദീം (പൂജ്യം), ഇഷാന്ത് ശർമ (അഞ്ച്), ജസ്‌പ്രീത് ബുംറ (നാല്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇന്നു നഷ്ടമായത്.

ഇംഗ്ലണ്ടിനായി ജാക് ലീച് നാല് വിക്കറ്റുകൾ നേടി. ജെയിംസ് ആൻഡേഴ്‌സൺ മൂന്നും ഡൊമിനിക് ബെസ്, ബെൻ സ്റ്റോക്‌സ്, ജോഫ്ര ആർച്ചർ എന്നിവർ ഓരോ വിക്കറ്റുകൾ നേടി.

Anderson then ended Gill's resistance by castling him.

Read Also: ശരീരം തളർന്നിരിക്കുമ്പോൾ പോലും ഗെയിമിനോടുള്ള താൽപര്യം തന്നെ മുന്നോട്ട് നയിക്കും: അശ്വിൻ

സ്കോർബോർഡ്

ഒന്നാം ഇന്നിങ്സ് 

ഇംഗ്ലണ്ട് 578-10
ഇന്ത്യ 337-10

രണ്ടാം ഇന്നിങ്സ്

ഇംഗ്ലണ്ട് 178-10
ഇന്ത്യ 192-10

നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇതോടെ 1-0 എന്ന നിലയിൽ ലീഡ് സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england chennai test score card

Next Story
അവസാന മിനിറ്റിൽ ഒപ്പം പിടിച്ച് ഗോവ; മുംബൈക്കെതിരെ നാടകീയ സമനിലMumbai city fc vs FC goa, isl, match result, മുംബൈ സിറ്റി എഫ്സി, എഫ്സി ഗോവ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com