/indian-express-malayalam/media/media_files/uploads/2021/11/Untitled-design-24.jpg)
Photo: Twitter/ ATK Mohan Bagan
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം സീസണിലെ ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാന് ജയം. കേരള ബ്ലാസ്‌റ്റേഴ്‌സിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് കരുത്തരായ ബഗാൻ തകർത്തത്.
എടികെക്ക് വേണ്ടി അദ്നാൻ ഹ്യുഗോ ബൗമൗസ് ഇരട്ട ഗോളും റോയ് കൃഷ്ണ, ലിസ്റ്റണ്‍ കൊളാസോ എന്നിവർ ഓരോ ഗോളുകൾ വീതവും നേടി. ബ്ലാസ്റ്റേഴ്സിന് വേണ്ടി സഹൽ അബ്ദുൽ സമദും ജോർജ് ഡയസുമാണ് വലകുലുക്കിയത്.
പുതിയ സീസണിൽ പുത്തൻ പ്രതീക്ഷകളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് മൂന്നാം മിനിറ്റില്‍ തന്നെ ബൗമൗസ് ആദ്യ പ്രഹരം നൽകി. ലിസ്റ്റണ്‍ കൊളാസോയുടെ പാസ് മനോഹരമായ ഒരു ലോങ്ങ് ഷോട്ടിലൂടെ വലയിൽ എത്തിച്ചാണ് ബൗമൗസ് ലീഡ് നൽകിയത്. എന്നാൽ 24-ാം മിനിറ്റില്‍ കെ.പി രാഹുലിന്റെ പാസ് സഹല്‍ അബ്ദുള്‍ സമദ് എടികെയുടെ വലയിൽ എത്തിച്ചു ബ്ലാസ്റ്റേഴ്സിന് സമനില നൽകി.
അധികം വൈകാതെ, 27-ാം മിനിറ്റില്‍ പെനാൽട്ടിയിലൂടെ റോയ് കൃഷ്ണയുടെ എടികെയെ വീണ്ടും മുന്നിലെത്തിച്ചു. റോയ് കൃഷ്ണയുടെ കാലിൽ നിന്നും പന്ത് തട്ടിയെടുക്കാനുള്ള ആൽബിനോ ഗോമസിന്റെ ശ്രമം പാളിയതാണ് പെനാൽട്ടിയിൽ കലാശിച്ചത്. പിന്നീട് 38-ാം മിനിറ്റിൽ ബിജോയിയെ മറികടന്ന് രണ്ടാം ഗോൾ നേടി ബൗമൗസ് എടികെയുടെ ലീഡ് ഉയർത്തി. അതിനിടയിൽ രാഹുൽ പരുക്കേറ്റ് പുറത്തായതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. അങ്ങനെ ആദ്യ പകുതി കഴിഞ്ഞപ്പോൾ സ്കോർ 3-1 എന്ന നിലയിൽ എത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ലിസ്റ്റണ്‍ കൊളാസോ എടികെക്ക് നാലാം ഗോളും സമ്മാനിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻഡർമാരെയെല്ലാം കാഴ്ച്ചക്കാരാക്കി കൊണ്ടായിരുന്നു കൊളാസോയുടെ ഗോൾ. പിന്നീട് 69-ാം ജോർജ് ഡയസ് ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ടാം ഗോൾ കണ്ടെത്തി തോൽവിയുടെ ഭാരം കുറച്ചു. തുടർന്നും ബ്ലാസ്റ്റേഴ്‌സം ബഗാനും ഗോൾ ശ്രമം തുടർന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
Also Read: പുതിയ തുടക്കത്തിന് ബ്ലാസ്റ്റേഴ്സ്; സഹല്‍ നിര്‍ണായകം
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ മൂന്ന് മലയാളി താരങ്ങൾ ഇടം നേടി. സഹൽ അബ്ദുൽ സമദും രാഹുൽ കെ.പിയും ബിജോയിയുമാണ് ഇടം നേടിയത്. ബ്ലാസ്റ്റേഴ്സിൽ ബിജോയ്യുടെ അരങ്ങേറ്റ മത്സരമാണ് ഇത്.
വിദേശ താരങ്ങളായി ലെസ്‌കോവിച്ച്, അഡ്രിയാൻ ലൂണ, ഡിയസ്, വാസ്‌കസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിലുള്ളത്. ആൽബിനോ ഗോമസ് ആണ് ഗോൾകീപ്പർ.
𝙏𝙀𝘼𝙈 𝙉𝙀𝙒𝙎 𝙄𝙎 𝙄𝙉! 🤩
— Kerala Blasters FC (@KeralaBlasters) November 19, 2021
Our starting line-up for the season opener ⤵️#ATKMBKBFC#YennumYellow#KBFC#കേരളബ്ലാസ്റ്റേഴ്സ്pic.twitter.com/ea3DRXRQz8
The Head Coach has named the first Starting XI of the 2021-22 season!#ATKMohunBagan#JoyMohunBagan#আমরাসবুজমেরুন#HeroISL#ATKMBKBFCpic.twitter.com/8hZVjox90g
— Mohun Bagan Super Giant (@mohunbagansg) November 19, 2021
ഒരുപിടി മികച്ച യുവതാരങ്ങളേയും വിദേശതാരങ്ങളേയും കരുത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഈ തവണ ഇറങ്ങുന്നത്. ഇവാന്‍ വുകോമാനോവിച്ച് ആണ് പുതിയ പരിശീലകൻ. ഗോവയിലെ ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.