Latest News

പുതിയ തുടക്കത്തിന് ബ്ലാസ്റ്റേഴ്സ്; സഹല്‍ നിര്‍ണായകം

ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എടികെ മോഹന്‍ ബഗാനെ നേരിടും

ISL 2021, Kerala Blasters
Photo: Facebook/ Kerala Blasters

മര്‍ഗാവ്: മറ്റൊരു ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) സീസണിന് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ പ്രതീക്ഷകളുടെ അമിതഭാരമില്ലാതെയാകും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. കാരണം കഴിഞ്ഞ കുറച്ച് സീസണുകളിലെ പ്രകടനം ആരാധകര്‍ക്കും താരങ്ങള്‍ക്കും ഒരുപോലെ നിരാശ പകര്‍ന്നതായിരുന്നു.

എന്നാല്‍ ഇത്തവണ ഒരുപിടി മികച്ച യുവതാരങ്ങളേയും വിദേശതാരങ്ങളേയും ടീമിലെത്തിക്കാന്‍ മാനേജ്മെന്റിനായി എന്നത് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ഇവാന്‍ വുകോമാനോവിച്ച് എന്ന പരിശീലകന്റെ തന്ത്രങ്ങള്‍ ഫലിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് മികച്ച സീസണ്‍ ലഭിക്കുമെന്നതില്‍ സംശയമില്ല.

ഐഎസ്എല്ലില്‍ മികവ് പുലര്‍ത്താന്‍ കഴിവുള്ളവരാണ് കൊമ്പന്മാരുടെ രണ്ട് ഗോള്‍ കീപ്പര്‍മാരും. പ്രഭുസുഖൻ ഗില്ലും ആല്‍ബിനൊ തോമസും. പരിചയസമ്പത്തും സ്ഥിരതയും ഗോമസിനാണ് കൂടുതല്‍. അതിനാല്‍ താരം തന്നെയാകും ആദ്യ ഇലവനില്‍ ഇടം നേടുക.

സ്ക്വാഡിൽ അബ്ദുൾ ഹക്കു ഉണ്ടെങ്കിലും ജെസൽ കാർനെറോയ്ക്കായിരിക്കും ഇടത് പ്രതിരോധത്തിന്റെ മേല്‍നോട്ടം വഹിക്കുക. നിലവാരമുള്ള ഇന്ത്യന്‍ സെന്റർ ബാക്കുകളുടെ അഭാവമുള്ളതിനാല്‍ പരിശീലകന്‍ വുകോമാനോവിച്ച് ഒരു വിദേശതാരത്തെ സെന്‍ട്രല്‍ ഡിഫന്‍സില്‍ കളിപ്പിക്കാനിടയുണ്ട്.

എനെസ് സിപോവിച്ചും മാർക്കോ ലെസ്കോവിച്ചും സെന്‍ട്രല്‍ ഡിഫന്‍സില്‍ സുപ്രധാന പങ്കാളിത്തം വഹിച്ചേക്കും. റൈറ്റ് ബാക്ക് താരം നിഷു കുമാറിന് വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങള്‍ ടീമിലില്ല. ഇതോടെ പ്രതിരോധ നിര സജ്ജമാകും.

കഴിവുറ്റ താരങ്ങളാല്‍ സമ്പന്നമാണ് ടീമിന്റെ മധ്യനിര. യുവതാരങ്ങളായ ആയുഷ് അധികാരി, ഗിവ്സണ്‍ സിങ്, ജക്സണ്‍ സിങ്, വിന്‍സി ബരേറ്റൊ എന്നിവര്‍ക്ക് പുറമെ പരിചയസമ്പന്നരായ ഹര്‍മന്‍ജോത് ഖബ്ര, സഹല്‍ അബ്ദുല്‍ സമദ്, പ്രശാന്ത് എന്നിവരുമുണ്ട്.

അഡ്രിയാന്‍ ലൂണയുടെ വരവോടെ മധ്യനിരയുടെ കരുത്ത് വര്‍ധിക്കും. കളി നിയന്ത്രിക്കുന്നതില്‍ സുപ്രധാന പങ്കും താരത്തിനായിരിക്കും. ഖബ്രയും ജെക്സണുമായിരിക്കും ലൂണയ്ക്ക് പിന്തുണയായി ഉണ്ടാവുക.

നിലവിലെ ഫോം പരിഗണിച്ച് സഹലായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തില്‍ നിര്‍ണായകമാവുക. താരം റൈറ്റ് വിങ്ങിലാകും ഇറങ്ങുക. രാഹുല്‍ കെ.പി ഇടതുവിങ്ങിലുമെത്തും. ആല്‍വാരൊ വാസ്ക്വസ് ആയിരിക്കും മുന്നേറ്റ നിരയില്‍ ടീമിന്റെ കുന്തമുന.

ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എടികെ മോഹന്‍ ബഗാനെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് ഗോവയിലെ ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

Also Read: ഖത്തര്‍ ലോകകപ്പ്: യോഗ്യത നേടി സ്പെയിനും ക്രൊയേഷ്യയും; പോര്‍ച്ചുഗലിന് നിരാശ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2021 kerala blasters vs atk mohan bagan preview

Next Story
ഐഎസ്എൽ ആരവങ്ങൾക്ക് ഇന്നു കിക്കോഫ്; ആദ്യ മത്സരം ബ്ലാസ്റ്റേഴ്സും എടികെ ബഗാനും തമ്മിൽISL, Kerala Blaters
The moderation of comments is automated and not cleared manually by malayalam.indianexpress.com