/indian-express-malayalam/media/media_files/uploads/2021/12/isl-2021-22-mumbai-city-fc-vs-chennayin-fc-final-result-594224-FI.jpg)
Photo: Twitter/ Mumbai City FC
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം പതിപ്പില്‍ ചെന്നൈയിന്‍ എഫ്സിക്കെതിരെ മുംബൈ സിറ്റി എഫ്സിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മുംബൈ സീസണിലെ അഞ്ചാം ജയം സ്വന്തമാക്കിയത്. 86-ാം മിനിറ്റില്‍ രാഹുല്‍ ബേക്കെയാണ് വിജയ ഗോള്‍ നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും മുംബൈക്കായി.
കളിയിലുടനീളം ചെന്നൈയിന് മുകളില്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ മുംബൈക്കായി. 70 ശതമാനവും പന്തടക്കം മുംബൈക്കായിരുന്നു. മുംബൈ താരങ്ങള്‍ 15 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ഏഴെണ്ണം മാത്രമാണ് ചെന്നൈന് തൊടുക്കാനായത്. പക്ഷെ ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും ഗോള്‍ മാത്രം നേടാന്‍ മുംബൈക്കായില്ല.
മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച നിമിഷത്തിലായിരുന്നു രാഹുല്‍ ബേക്കെ രക്ഷകനായി എത്തിയത്. ജാഹു എടുത്ത ഫ്രീക്കിക്കില്‍ തല വച്ച രാഹുലിന് പിഴച്ചില്ല. പന്ത് വലയിലെത്തി. പിന്നീടും ചെന്നൈയിന് പഴുതുകള്‍ നല്‍കാത്ത തരത്തിലായിരുന്നു മുംബൈയുടെ പ്രകടനം. സീസണിലെ ആദ്യ തോല്‍വി വഴങ്ങിയെ ചെന്നൈയിന്‍ പട്ടികയില്‍ അഞ്ചാമതാണ്.
Also Read: സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.